18
MAR 2021
THURSDAY
1 GBP =104.15 INR
1 USD =83.41 INR
1 EUR =89.27 INR
breaking news : അഞ്ച് റസ്റ്റോറന്റുകളില്‍ നിന്നായി അകത്താക്കിയത് ആയിരം പൗണ്ടിന്റെ ഭക്ഷണം; വെയില്‍സില്‍ ബില്ലടക്കാതെ മുങ്ങിയ ദമ്പതികള്‍ അറസ്റ്റില്‍, ദൃശ്യങ്ങള്‍ വൈറല്‍ >>> എക്കോ ഫ്രെണ്ട്ലി സ്‌ട്രോകള്‍ അപകടകരം, പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം >>> കേരളത്തില്‍ പരിഷ്‌ക്കരിച്ച സ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍, തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സിഐടിയു >>> ഭാര്യ സ്ഥിരമായി സുഹൃത്തുക്കളുമായി വീഡിയോ കോളില്‍, ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, വലതുകൈ വെട്ടാനുള്ള ശ്രമത്തിനിടെ അയല്‍വാസികളെത്തി യുവതിയെ രക്ഷിച്ചു >>> ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും!!! വാട്‌സ്ആപ്പിന്റെ മുന്നറിയിപ്പ് >>>
Home >> EDITOR'S CHOICE
വെറുതെ ഒരു ദിവസം തോന്നിയ ആശയം എത്തിച്ചത് ലോകറെക്കോര്‍ഡില്‍, മൂക്കില്‍ 68 തീപ്പെട്ടിക്കൊള്ളികള്‍ നിറച്ച് യുവാവ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി

സ്വന്തം ലേഖകൻ

Story Dated: 2024-02-23

ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയവരില്‍ പലരും കഴിവുകൊണ്ട് അത് നേടുമ്പോള്‍ അതില്‍ ചിലര്‍ വ്യത്യസ്തതയിലൂടെ റെക്കോര്‍ഡ് സ്വന്തമാക്കുന്നു. അത്തരത്തില്‍ നിരവധി പേരെ കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ഇതാ ആ കൂട്ടത്തില്‍ ഒരാള്‍ കൂടി.

ഇദ്ദേഹം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത് തീപ്പെട്ടിക്കൊള്ളിയുടെ സഹായത്തോടെയാണ്. മൂക്കില്‍ 68 തീപ്പെട്ടിക്കൊള്ളി നിറച്ച് ഗിന്നസ് ലോക റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

ഡെന്‍മാര്‍ക്കില്‍ നിന്നുള്ള പീറ്റര്‍ വോണ്‍ ടാംഗന്‍ ബുസ്‌കോവ് എന്ന യുവാവ് ആണ് ഇത്തരത്തില്‍ വ്യത്യസ്ത മാര്‍ഗ്ഗത്തിലൂടെ ലോകറെക്കോര്‍ഡ് സ്വന്തമാക്കിയത്. വെറുതെ ഒരു ദിവസം തോന്നിയ ആശയം ആണ് ഇദ്ദേഹത്തിന് ഇത്തരം ഒരു നേട്ടം സ്വന്തമാക്കാന്‍ സഹായിച്ചത് എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ സത്യം അതാണ്.

പക്ഷെ ഗിന്നസ് റെക്കോര്‍ഡ്സിന് വേണ്ടി കൃത്യമായ പരിശീലനം ഇദ്ദേഹം നടത്തിയിരുന്നു. ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടം നേടണമെങ്കില്‍ കുറഞ്ഞത് 45 തീപ്പെട്ടിക്കൊള്ളികളെങ്കിലും മൂക്കില്‍ തിരുകിവയ്ക്കണമായിരുന്നു. മൂക്കില്‍ ഇത്തരത്തില്‍ എന്തെങ്കിലും തിരുകി കയറ്റാമെന്ന് കുട്ടിക്കാലത്ത് പോലും താന്‍ ചിന്തിച്ചിരുന്നില്ലെന്ന് പീറ്റര്‍ പറഞ്ഞു. തന്റെ മൂക്കിന്റെ ദ്വാരം വലുതാണ്. അതുകൊണ്ട് തന്നെ ഇത്തരം ഒരു സാഹസം തനിക്ക് ബുദ്ധിമുട്ടുള്ളതായിരുന്നില്ലെന്നും പീറ്റര്‍ വ്യക്തമാക്കി.

പക്ഷെ ഇത്തരം ഒരു നേട്ടത്തെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രോത്സാഹിപ്പിക്കുകയല്ല, മറിച്ച് വിമര്‍ശിക്കുകയാണ് ചെയ്തത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എത്രയും പെട്ടന്ന് അവരുടെ മത്സരങ്ങളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണം ഇല്ലെങ്കില്‍ ഇങ്ങനെ പലതും കാണേണ്ടി വരുമെന്നു തുടങ്ങുന്ന കമന്റുകളാണ് ഏറെയും.

More Latest News

എക്കോ ഫ്രെണ്ട്ലി സ്‌ട്രോകള്‍ അപകടകരം, പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം

ഇന്ന് എല്ലാ കടകളിലും ലഭിക്കുന്ന എക്കോ ഫ്രെണ്ട്‌ലി സ്‌ട്രോകള്‍ ശരീരത്തിന് അപകടകരമാണെന്ന് പഠനം പറയുന്നു. ഫുഡ് അഡിറ്റീവ്‌സ് ആന്റ് കണ്ടാമിനന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആണ് ഈ കാര്യങ്ങള്‍ പറയുന്നത്. പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം പറയുന്നു. ഇവ വിഘടിക്കാത്ത രാസപദാര്‍ങ്ങള്‍  അടങ്ങിയതാണെന്ന് പഠനം വ്യക്തമാക്കുന്നു. പഠനം നടത്തിയിരിക്കുന്നത് 39 ബ്രാന്റുകളിലാണ്. ഇതില്‍ 27 എണ്ണത്തിലും വിഷലിപ്തമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. പേപ്പര്‍ സ്‌ട്രോകളില്‍ പിഎഫ്എഎസ് കണ്ടെത്തിയിട്ടുണ്ട്.പിഎഫ്എഎസ് ഫോര്‍ എവര്‍ കെമിക്കലില്‍ ഉള്‍പ്പെടുന്നവയാണ്. പേപ്പറും വെള്ളവും തമ്മില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ ഈ രാസപദാര്‍ത്ഥങ്ങള്‍ സ്‌ട്രോകളില്‍ ഉപയോഗിക്കുന്നുണ്ട്.പഠനം നടത്തിയത് പേപ്പര്‍, ബാംബൂ, പ്ലാസ്റ്റിക്, സ്റ്റെയിന്‍ലസ് സ്റ്റീല്‍ എന്നിവയുടെ 39 ബ്രാന്റുകളിലാണ്.പിഎഫ്എഎസ് കണ്ടെത്താതിരുന്നത് ഇതില്‍ സ്റ്റീല്‍ സ്‌ട്രോകളില്‍ മാത്രമാണ്. എല്ലാ തരം സ്‌ട്രോകളിലും പിഎഫ്എഎസ് കണ്ടെത്തിയെങ്കിലും  പ്രാഥമികമായി ഇത് കണ്ടെത്തിയത് സസ്യങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌ട്രോകളിലാണ്.  

കേരളത്തില്‍ പരിഷ്‌ക്കരിച്ച സ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍, തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സിഐടിയു

കേരളത്തില്‍ മെയ് ഒന്നുമുതല്‍ ഡ്രെവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പിലാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തിങ്കളാഴ്ച സിഐടിയു യോഗം വിളിച്ചു. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്‌കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്. എംവിഡിയുടെ കീഴില്‍ വരുന്ന എട്ട് ഓട്ടോമേറ്റഡ് ട്രാക്കുകളാണ് ഇനിയും സജ്ജമാക്കേണ്ടതായിട്ടുള്ളത്. 77 ഓഫീസുകളില്‍ ടെസ്റ്റിന് ആവശ്യമായ സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് അനുസൃതമായി വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും തുക അനുവദിക്കാത്തത് കൂടുതല്‍ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. മെയ് ഒന്ന് മുതല്‍ റിവേഴ്‌സ് പാര്‍ക്കിംഗ്, ഗ്രേഡിയന്റ് പരീക്ഷണം എന്നിവയാണ് കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ അടിസ്ഥാന സജ്ജീകരണങ്ങള്‍ നടത്താത്തതെ എങ്ങനെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം പ്രായോഗികമാക്കും എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍. നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാന്‍ മാത്രമാണ് പ്രാബല്യത്തില്‍ വരുത്താനാകുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സിഐടിയുവിന് കീഴിലെ ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കാന്‍ യൂണിയന്‍ നേതൃത്വം അറിയിക്കുകയായിരുന്നു. ഡ്രൈവിങ് പരിഷ്‌കരണം മരവിപ്പിക്കാന്‍ മന്ത്രി തയാറാവാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ചത്.

ഭാര്യ സ്ഥിരമായി സുഹൃത്തുക്കളുമായി വീഡിയോ കോളില്‍, ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, വലതുകൈ വെട്ടാനുള്ള ശ്രമത്തിനിടെ അയല്‍വാസികളെത്തി യുവതിയെ രക്ഷിച്ചു

സുഹൃത്തുക്കളുമായി സ്ഥിരമായി വീഡിയോ കോളില്‍ സംസാരിക്കുന്നത് പതിവാക്കിയ ഭാര്യയുടെ പ്രവര്‍ത്തി അസഹനീയമായി തോന്നിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം.  നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. ഭാര്യ ഒരു സുഹൃത്തുമായി വീഡിയോകോളിലൂടെ സംസാരിക്കവേ ആണ് സംഭവം. ഭാര്യയുടെ വലതുകൈ വെട്ടിമാറ്റാനാണ് ഭര്‍ത്താവ് ശ്രമിച്ചത്. എന്നാല്‍ അയല്‍വാസികളെത്തി രേവതിയെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഗുഡിയാത്തം പോലീസ് സ്റ്റേഷനിലെത്തി ശേഖര്‍കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളില്‍ സംസാരിച്ചിരുന്നതെന്നും ശേഖര്‍ സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു.  പതിവായി വീഡിയോകോള്‍ ചെയ്യുന്നതിനെച്ചൊല്ലി ശേഖറും രേവതിയും തമ്മില്‍ പലതവണ വഴക്കുണ്ടായിട്ടുണ്ട്. സംഭവദിവസവും രണ്ടുപേരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും പോലീസ് പറഞ്ഞു. ആദ്യം ഗുഡിയാത്തം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും!!! വാട്‌സ്ആപ്പിന്റെ മുന്നറിയിപ്പ്

ഇന്ത്യയില്‍ മാത്രം 400 മില്യണ്‍ ഉപയോക്താക്കളാണ് വാട്‌സ്ആപ്പിന് ഉള്ളത്. പ്രവസി ഫീച്ചറുകള്‍ നിരവധിയുള്ളതിന്റെ പേരിലും, ഉപയോക്താവിന്റെ സ്വകാര്യതയില്‍ മാനിക്കുന്ന ആപ്പായതു കൊണ്ടുമാണ് ഇന്ത്യയില്‍ വാട്‌സ്ആപ്പിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. എന്നാല്‍ ഇന്ത്യ വിടുമെന്ന മുന്നറിയിപ്പാണ് വാട്‌സ്ആപ്പ് നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യവിടുമെന്നുമാണ് വാട്‌സ്ആപ്പ് നല്‍കിയിരിക്കുന്നത്. ചാറ്റുകളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാല്‍ ഇന്ത്യ വിടുമെന്ന് വാട്‌സ്ആപ്പ് ദില്ലി കോടതിയെ ആണ് വാട്‌സ്ആപ്പ് അറിയിച്ചത്. രാജ്യത്തെ പുതിയ ഐടി നിയമപ്രകാരം സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. ഐ.ടി നിയമഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് വാട്‌സ്ആപ്പ് നിലപാട് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഐ.ടി നിയമഭേദഗകള്‍ അവതരിപ്പിച്ചത് കൂടിയാലോചനകളില്ലാതെയാണെന്ന് വാട്‌സ്ആപ്പ് അവകാശപ്പെട്ടു. പുത്തന്‍ നിയമം ഉപഭോക്താക്കളുടെ സ്വകാര്യതയ്‌ക്കെതിരാണെന്നും വാട്‌സ്ആപ്പ് കോടതിയെ അറിയിച്ചു. സ്വകാര്യ ഉറപ്പ് നല്കുന്നതിനാലാണ് കൂടുതല്‍ ഉപഭോക്താക്കള്‍ വാട്‌സാപ്പ് ഉപയോ?ഗിക്കുന്നതെന്ന് കമ്പനി അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21 പ്രകാരമുള്ള ഉപയോക്താക്കളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഈ ചട്ടങ്ങള്‍.  

'കമ്മ്യൂമിറ്റിയുടെ പേര് ചീത്തയാക്കാന്‍ ഞാനൊരു തെറ്റും ബിഗ് ബോസ് വീട്ടില്‍ ചെയ്തിട്ടില്ല, എന്നെ പുറത്താക്കരുതെന്ന് ഞാന്‍ അപേക്ഷിച്ചതാണ് ലാലേട്ടനോട്, പക്ഷെ മനുഷ്യത്വമെന്ന് പറഞ്ഞ് അദ്ദേഹം എല്ലാവരെയും സേഫ് ആക്കി' ജാന്മോണി പറയുന്നു

ബിഗ്‌ബോസ് സീസണ്‍ ആറില്‍ ഏറ്റവും ശ്രദ്ധപ്പെട്ട മത്സരാര്‍ത്ഥിയാണ് ജാന്മോണി ദാസ്. മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് എടുത്ത് പ്രയോഗിക്കാന്‍ തക്ക കാര്യങ്ങള്‍ ഷോയില്‍ പറഞ്ഞ് നരവധി പ്രശ്‌നങ്ങളില്‍ ജാന്മോണി പെട്ടു പോയിട്ടുണ്ട്. ആഴ്ചാവസാനം ഉള്ള എപ്പിസോഡുകളില്‍ ലാലേട്ടന്‍ എത്തവേ ജാന്‍മോണിയെ എയറില്‍ നിറുത്തിയിട്ടുമുണ്ട്. എന്നാല്‍ ഇതേ കുറിച്ചെല്ലാം പുറത്ത വന്ന ശേഷം താരം പറയുകയാണ്.  കേരളത്തില്‍ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്ക് അപ്പില്‍ ടോപ് പൊസിഷനില്‍ നില്‍ക്കുന്ന മേക്ക് അപ്പ് ആര്‍ട്ടിസ്റ്റാണ് ജാന്മോണി ദാസ്. മേക്ക് അപ്പ് ആര്‍ടിസ്റ്റ് എന്നതിലുപരി ട്രാന്‍സ് ജെന്‍ഡര്‍ കൂടിയായ ജാന്മോണി ക്വീര്‍ കമ്മ്യൂണിയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്ത്തി കൂടിയാണ്. ബിഗ് ബോസിലെത്തിയ ആദ്യ ദിനത്തില്‍ താന്‍ 100 ദിവസം ബിഗ്ഗ് ബോസ് ഹൗസില്‍ ഉണ്ടാവുമെന്ന് ഉറപ്പിച്ച ജാന്മോണിക്ക് പക്ഷെ അമ്പത് ദിവസം തികയും മുന്‍പ് പുറത്തു പോകേണ്ടി വന്നു. ഇതേ കുറിച്ചെല്ലാമാണ് താരം പറയുന്നത്.  ജാന്മോണിയുടെ വാക്കുകള്‍ ഇങ്ങനെ:''എന്റെ അച്ഛന് റെയില്‍വേയിലാണ് ജോലി. ഒരു ഇന്റര്‍വ്യൂവില്‍ ആങ്കര്‍ രഞ്ജുവിനോട് ജാന്മണി ട്രെയ്‌നില്‍ കയറി കേരളത്തില്‍ വന്നെന്ന് പറഞ്ഞു. എനിക്ക് ആ കുട്ടിയോട്‌ചോദിക്കാനുള്ളത് ഞാന്‍ എങ്ങനെയാണ് വന്നതെന്ന് ആ കുട്ടി കണ്ടോ എന്നാണ്. കൊച്ചിയില്‍ ആദ്യം വരുന്നത് ഫ്‌ലൈറ്റിലാണ്, സഹോദരിക്കൊപ്പം സിനിമ ചെയ്യാന്‍. എന്റെ ആന്റിയും സഹോദരിയും നടിമാരാണ്. എന്നാല്‍ ബിസിനസ് ക്ലാസില്‍ പോകുന്ന ആളാണ്, ബെന്‍സിലും ബിഎംഡബ്ല്യുവിലുമേ പോകൂ എന്നില്ല. ഞാന്‍ ഓട്ടോയിലും പോകുന്ന ആളാണ്. എനിക്ക് ഓട്ടോ ആണ് ഇഷ്ടം. എക്കണോമിക്കലി ഒരാളെ നമ്മള്‍ക്ക് ജഡ്ജ് ചെയ്യാന്‍ പറ്റില്ല. നമ്മുടെ പെരുമാറ്റമാണ് വിലയിരുത്തേണ്ടത്.  ഗബ്രിയുള്‍പ്പെടയുള്ളവര്‍ പ്രകോപിപ്പിച്ചപ്പോഴാണ് എനിക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന ആളാണെന്ന് പറയേണ്ടി വന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂമിറ്റിയുടെ പേര്ചീത്തയാക്കാന്‍ വേണ്ടി ഞാനൊരു തെറ്റും ബിഗ് ബോസ് വീട്ടില്‍ ചെയ്തിട്ടില്ല. ആത്മഹത്യയുടെ വക്കില്‍ നിന്നും തിരിച്ചെത്തിയ ആളാണ് ഞാന്‍. കൊറോണ കഴിഞ്ഞ് എന്നോട് ഒരാള്‍ ചോദിച്ചിട്ടില്ല. വെള്ളപ്പൊക്കത്തിന്റെ സമയത്ത് മൂന്ന് മാസം ഞാന്‍ ഹോട്ടലില്‍ താമസിച്ചു. ഒരാള്‍ പോലും എന്റെ വീട്ടില്‍ താമസിക്കെന്ന് പറഞ്ഞിട്ടില്ല.  ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ലാലേട്ടനോട് ഞാന്‍ അപേക്ഷിച്ചതാണ്. എനിക്ക് ദേഷ്യം വന്നത് പിറ്റേ ദിവസം മനുഷ്യത്വമെന്ന് പറഞ്ഞ് അദ്ദേഹം എല്ലാവരെയും സേഫ് ആക്കി. എന്തുകൊണ്ട് എന്നെ സേഫ് ആക്കിയില്ല. ഞാനത്ര ചീത്ത ആളൊന്നും അല്ലല്ലോ.... പുറത്തു വന്ന ശേഷമുള്ള ആ ഒരാഴ്ച ഞാന്‍ ഒന്നും കഴിച്ചിട്ടില്ല'' കരഞ്ഞു കൊണ്ട് ജാന്മോണി ചോദിച്ചു. പുകവലി ശീലത്തെക്കുറിച്ചും ജാന്മോണി സംസാരിച്ചു. ''ഞാന്‍ മദ്യപിക്കാറില്ല. ഡിപ്രഷന്റെ സമയത്താണ് സിഗരറ്റ് വലിച്ച്തുടങ്ങിയത്. എന്നെ പഠിപ്പിച്ചത് എന്റെ അനിയനാണ്. പുകവലി നിര്‍ത്താന്‍ ആഗ്രഹമുണ്ട്....'' ജാന്മോണി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.  

Other News in this category

  • പ്രായം അറുപത്, പക്ഷെ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' സൗന്ദര്യ കിരീടം, സൗന്ദര്യം പ്രായത്തെ മൂടി കളഞ്ഞെന്ന് സോഷ്യല്‍ മീഡിയ
  • പ്രപ്പോസല്‍ അങ്ങ് ആകാശത്ത് വെച്ച് തന്നെ!!! ഫ്‌ലൈറ്റ് അറ്റന്‍ഡറായ കാമുകിയെ പ്രപ്പോസ് ചെയ്ത് കാമുകനായ പൈലറ്റ്, ഹൃദയസ്പര്‍ശിയായ നിമിഷത്തിന് സാക്ഷികളായി യാത്രക്കാര്‍
  • തെക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് ഡോര്‍സെറ്റില്‍ പഴയ വീടിന്റെ അടുക്കള ഭാഗത്ത് കുഴിക്കുന്നതിനിടെ കണ്ടെത്തിയത് അത്യപൂര്‍വ നിധി ശേഖരം, വീട്ടുടമകള്‍ ചെയ്തത് ഇങ്ങനെ
  • 46ാം വയസ്സില്‍ തനിക്കുള്ളത് 37കാരന്റെ ഹൃദയവും 28കാരന്റെ ചര്‍മ്മവും, പ്രായത്തെ പിന്നിലാക്കി മരണത്തെ പറ്റിക്കാനുള്ള പ്രയത്‌നവുമായി ഒരാള്‍, മൂന്ന് വര്‍ഷമായി പതിവായി കഴിക്കുന്നത് ഇത്
  • തലയും കഴുത്തും ഒഴികെയുള്ള എല്ലാ ശരീരഭാഗങ്ങളും ഐസ് കൂമ്പാരത്തിനുള്ളില്‍ ആക്കി ചിലവഴിച്ചത് 4 മണിക്കൂറും 2 മിനിറ്റും!!! 53കാരന്‍ സ്വന്തമാക്കിയത് ഗിന്നസ് റെക്കോര്‍ഡ്
  • ഈ റെസ്‌റ്റോറന്റില്‍ എത്തിയാല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കാവോ, എന്നാല്‍ ഒരു വമ്പന്‍ ഓഫര്‍ ഉണ്ട്!!! ഇതുവരെ ഒരു റെസ്റ്റോറന്റിലും ലഭിക്കാത്ത ഓഫറുമായി ഒരു റെസ്റ്റോറന്റ്
  • വിദേശയാത്ര കഴിഞ്ഞെത്തിയ ദമ്പതികള്‍ വീട്ടിലെത്തിയപ്പോള്‍ ഫോണ്‍ ബില്ല് കണ്ട് ഞെട്ടി, ഫോണ്‍ ബില്ലായി ലഭിച്ചത് ഒരു കോടിയിലധികം രൂപ!!! ഇവര്‍ക്ക് വിനയായത് ഈ കാര്യം
  • ബ്രിട്ടനില്‍ പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ പൂവിടുന്ന 'അന്യഗ്രഹ ചെടി', ചിലെയിലെ ആന്‍ഡിസ് പര്‍വതമേഖലയില്‍ കാണപ്പെടുന്ന പുയ ആല്‍പെട്രിസ് ചെടി പൂത്തുലഞ്ഞത് കാണാന്‍ തിരക്ക്
  • 40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ജീവിച്ച് ഒരു യുവതി, ശാരീരികമായും വൈകാരികമായും ആത്മീയപരമായും 'അത്ഭുതകരമായ അനുഭവം' ഉണ്ടായെന്ന് തുറന്ന് പറച്ചില്‍
  • ഒരു നവജാതശിശുവിന് ജീവിക്കാന്‍ സൂര്യപ്രകാശം മാത്രം മതിയെന്ന ചിന്താഗതി, ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത് പട്ടിണി കിടന്ന്, ഇന്‍ഫ്‌ലുവന്‍സര്‍ക്ക് എട്ട് വര്‍ഷം തടവ്
  • Most Read

    British Pathram Recommends