18
MAR 2021
THURSDAY
1 GBP =104.58 INR
1 USD =83.45 INR
1 EUR =89.42 INR
breaking news : 'അമേരിക്കയില്‍ അബോര്‍ഷന്‍ ചെയ്തു, ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ ചെയ്തു, ഇതെന്താ ഞാന്‍ പൂച്ചയോ?' തന്നെ കുറിച്ചുള്ള പ്രചരണങ്ങളോട് പ്രതികരിച്ച് ഭാവന >>> മികച്ച പങ്കാളിയെ വേണം, ഓരോ ആഴ്ചയിലും 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി എഴുപതുകാരന്‍, പക്ഷെ പരസ്യം കണ്ട് വിളിച്ചവര്‍്‌ക്കെല്ലാം പണം മാത്രം ലക്ഷ്യം!!!  >>> മുംബൈക്കാരുടെ 'ഡബ്ബാവാല'യ്ക്ക് ഇങ്ങ് യുകെയിലും ഉണ്ട് ആരാധകര്‍, ഡബ്ബാവാലയില്‍ ഭക്ഷണം വിളമ്പി പുതിയൊരു സന്ദേശത്തിന് തുടക്കമിട്ട് പ്രമുഖ ഭക്ഷണ വിതരണ കമ്പനി >>> തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട് വിട പറയുമ്പോള്‍, മണ്മറയുന്നത് സ്റ്റീവനേജ് മലയാളികളുടെ 'സമ്പന്നമായ സ്മൃതി ശേഖരം', ഒപ്പം ബോംബെ മലയാളികളുടെ 'സാംസ്‌കാരിക-സാമൂഹ്യ സഹയാത്രികനേയും' >>> ചിചെസ്റ്ററിലെ ആദ്യകാല മലയാളി ജോണിക്ക് ഉറക്കത്തിനിടെ ആകസ്മിക നിര്യാണം; ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ജോണിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏകമകള്‍ >>>
Home >> NEWS
സർക്കാർ പ്രഖ്യാപിച്ച 1655 പൗണ്ടിന്റെ ലംപ്‌സം തുകയ്ക്കായി സോഷ്യൽ കെയർ നഴ്‌സുമാരും ഫിസിയോ തെറാപ്പിസ്റ്റുകളും അടക്കമുള്ള ഏജൻസി ഹെൽത്ത് വർക്കേഴ്‌സ് ഒരുവർഷമായി കാത്തിരിക്കുന്നു! എത്രയുംവേഗം തുക നൽകിയില്ലെങ്കിൽ നിയമ നടപടിയെന്ന് മുന്നറിയിപ്പ്

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-02-23

കോവിഡുകാലത്തും അതിനുശേഷവും സോഷ്യൽ കെയറിലും വിവിധ എൻഎച്ച്എസ് ഇതര ആരോഗ്യകേന്ദ്രങ്ങളിലും സേവനമനുഷ്ഠിച്ച നഴ്‌സുമാരും ഫിസിയോ തെറാപ്പിസ്റ്റുകളും കെയറർമാരും അടക്കമുള്ള ഇരുപതിനായിരത്തോളം ആരോഗ്യപ്രവർത്തകരാണ് സർക്കാർ സഹായം ലഭിക്കാൻ ഒരുവർഷമായി കാത്തിരിക്കുന്നത്.

കഴിഞ്ഞ മെയ് മാസത്തിൽ ഇംഗ്ലണ്ടിലെ 20,000 ത്തോളം വരുന്ന ആരോഗ്യ പ്രവർത്തകർക്ക് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച ലംപ്‌സം തുക  1,655 പൗണ്ടിൻ്റെ ഒറ്റത്തവണ പേയ്‌മെൻ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജീവനക്കാരെ നിയോഗിച്ച  ഏജൻസികളും ചാരിറ്റി സംഘടനകളും ആരോപിക്കുന്നു.

ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ജീവനക്കാർക്ക് 5% വേതന വർദ്ധനയ്‌ക്കൊപ്പം ഒറ്റത്തവണ ബോണസും ലഭിച്ചുകഴിഞ്ഞു. ഇതിനൊപ്പം തന്നെ ആശ്വാസധനമായി പ്രഖ്യാപിച്ചതാണ് സോഷ്യൽ കെയർ - കമ്യുണിറ്റി സ്ഥാപനങ്ങളിലെ ആരോഗ്യപ്രവർത്തകർക്കുള്ള ഒറ്റത്തവണ സാമ്പത്തിക സഹായം.

എൻഎച്ച്എസ് ഫ്രണ്ട്ലൈൻ ജീവനക്കാരും എന്നാൽ സോഷ്യൽ കെയർ സ്ഥാപങ്ങളിൽ  ജോലിചെയ്യുന്നവരും ആദ്യം ഈ സഹായധനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു, പിന്നീട് കടുത്ത പ്രതിഷേധത്തെ തുടർന്ന് നവംബറിൽ മന്ത്രിമാർ ഫണ്ട് നൽകാൻ സമ്മതിക്കുകയായിരുന്നു.

എന്നാൽ എൻഎച്ച്എസ് ഇതര ഓർഗനൈസേഷനുകളാണ് പേയ്‌മെൻ്റുകൾ നടത്തുന്നതിന് ഉത്തരവാദികളാണെന്ന് സർക്കാർ പറയുന്നു. ജീവനക്കാർക്ക് നൽകുന്നതിനുള്ള  ധനസഹായം ലഭിക്കുന്നതിന് ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പിൽ അപേക്ഷിക്കാനും സർക്കാർ തൊഴിലുടമകളോട് ആവശ്യപ്പെടുന്നു.

എന്നാൽ ഇത് എപ്പോൾ ലഭിക്കുമെന്ന് ഇതുവരെ ഒരു സൂചനയും ഇല്ലെന്നും അതേക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങളൊന്നും ഓർഡറിൽ വ്യക്തമാക്കിയിട്ടില്ലെന്നും തൊഴിലുടമകളും പറയുന്നു.

എൻഎച്ച്എസ് ഇംഗ്ലണ്ട് ഔട്ട്‌സോഴ്‌സ് ചെയ്യുന്ന സേവനങ്ങൾ ഏറ്റെടുക്കുന്നതിനായി സ്ഥാപിതമായ ഈ സോഷ്യൽ സർവീസ് എൻ്റർപ്രൈസുകൾ പലപ്പോഴും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി സംഘടനകളാണ്.

ഇതിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി നഴ്‌സുമാരും ഫിസിയോതെറാപ്പിസ്റ്റുകളും കെയറർമാരും ഉൾപ്പെടെയുള്ള ജീവനക്കാരെ ജോലിചെയ്‌ത  എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിന്ന് മാറ്റുന്നുണ്ടെങ്കിലും എൻഎച്ച്എസിലെ അതേ ശമ്പളത്തിലും വ്യവസ്ഥകളിലുമാണ് അവിടെയും തുടരുന്നത്. ചിലർ എൻഎച്ച്എസ്  യൂണിഫോം ധരിക്കുന്നതും തുടരുന്നു.

തുക ലഭിക്കാൻ ഇനിയും താമസിച്ചാൽ ജുഡീഷ്യൽ റിവ്യൂ നടപടികൾക്ക് കീഴിൽ കോടതിയിൽ ഹർജി നൽകുമെന്ന് സോഷ്യൽ എൻ്റർപ്രൈസ് യുകെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഉടൻ ധനസഹായ വിതരണം തുടങ്ങുമെന്ന്  മന്ത്രിമാർ പറഞ്ഞപ്പോൾ അവർ  നടപടി താൽക്കാലികമായി നിർത്തി.

അതേസമയം നിയമ നടപടി തുടരാനുള്ള ഓപ്ഷൻ ഈ ആഴ്‌ച കാലഹരണപ്പെടും, അതായത് സോഷ്യൽ എൻ്റർപ്രൈസ് യുകെ, നീണ്ട ജുഡീഷ്യൽ-റിവ്യൂ പ്രക്രിയയുടെ തുടക്കത്തിലേക്ക് തിരികെ പോകേണ്ടിവരും.

റോയൽ കോളേജ് ഓഫ് നഴ്‌സിംഗും ജിപി പ്രാക്ടീസിലെ അംഗങ്ങൾക്ക് വേണ്ടി രംഗത്തെത്തിയിട്ടുണ്ട്. തൊഴിലുടമകൾ പേയ്‌മെൻ്റുകൾ നടത്തുന്നതിൽ പരാജയപ്പെട്ടപ്പോൾ യുണൈറ്റ്  യൂണിയനിലെ ചില അംഗങ്ങൾ സമര നടപടി സ്വീകരിച്ചു.

ഈ ആഴ്ച സമരം നടത്തിയ ആരോഗ്യവകുപ്പിലെ ക്ലീനർമാർ, പോർട്ടർമാർ, മറ്റ് എൻഎച്ച്എസ് ജീവനക്കാർ  എന്നിവർ  ഇതിൽ ഉൾപ്പെടുന്നു.

അതേസമയം സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ, സോഷ്യൽ കെയർ - കമ്മ്യൂണിറ്റി ജീവനക്കാർക്കായി പ്രത്യേക വേതന ഡീലുകൾ ഇതിനകംതന്നെ അംഗീകരിച്ചിട്ടുണ്ട്.

More Latest News

'അമേരിക്കയില്‍ അബോര്‍ഷന്‍ ചെയ്തു, ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ ചെയ്തു, ഇതെന്താ ഞാന്‍ പൂച്ചയോ?' തന്നെ കുറിച്ചുള്ള പ്രചരണങ്ങളോട് പ്രതികരിച്ച് ഭാവന

മലയാളത്തില്‍ നിന്നും കുറച്ചുകാലം വിട്ടു നിന്നെങ്കിലും ഇപ്പോള്‍ സിനിമയില്‍ സജീവമാകുകയാണ് ഭാവന. നടികര്‍ എന്ന ടൊവിനോ ചിത്രമാണ് ഇനി താരത്തിന്റേതായി വരാനുള്ളത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരുകാലത്ത് നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഭാവനയ്ക്ക്. എന്നാല്‍ അതിനെയെല്ലാം മറികടന്നാണ് താരം മുന്നോട്ട് പോകുന്നത്. തന്നെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് താരം പറയുന്നത്. അഭിമുഖത്തില്‍ ആയിരുന്നു താരം ഈ കാര്യം വെളിപ്പെടുത്തിയത്. ഭാവന പറഞ്ഞത് ഇങ്ങനെ:'ഞാന്‍ മരിച്ചുപോയെന്ന് കേട്ടിട്ടുണ്ട്, പുറത്ത് പറയാന്‍ കൊള്ളാത്ത പലതും ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു, കൊച്ചിയില്‍ അബോര്‍ഷന്‍ ചെയ്തു, അബോര്‍ഷന്‍ ചെയ്തു ഞാന്‍ മരിച്ചു പോയി, അങ്ങനെ പലതും കേട്ടിട്ടുണ്ട്. അഭിനയം തുടങ്ങി ഒന്നു-രണ്ട് വര്‍ഷത്തിനിടയില്‍ ഇതെല്ലാം കേള്‍ക്കുമ്പോള്‍ എന്താഇതെന്നൊക്കെ തോന്നും. അമേരിക്കയില്‍ അബോര്‍ഷന്‍ ചെയ്തു, ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ ചെയ്തു... ഞാനെന്താ പൂച്ചയോ. അബോര്‍ഷന്‍ ഗോസിപ്പ് കേട്ട് ഞാന്‍ മടുത്തു. ഇതു കേട്ട് ആരെങ്കിലും ചോദിച്ചാല്‍, അബോര്‍ഷന്‍ ആണോ, എന്നാല്‍ ചെയ്തൂ എന്നങ്ങ് വിചാരിക്കു എന്നു പറയും. ഇനി അതേക്കുറിച്ച് ചോദിക്കരുതെന്നും പറയും. കാരണം ഒരു പരിധി കഴിയുമ്പോള്‍, ഇതു എന്താ ഞാന്‍ അബോര്‍ഷന്‍ ചെയ്യാന്‍ വേണ്ടിയാണോ വന്നേക്കുന്നതെന്ന് തോന്നും. അതു കേട്ട് കേട്ട് മടുത്തു. പിന്നൊരു സമയത്ത് ഞാനും അനുപ് ഏട്ടനും കല്യാണം കഴിഞ്ഞെന്നു വരെയായി. അങ്ങനെ ഞാന്‍ ഞെട്ടി, ഞെട്ടി ഇപ്പോ ഞാന്‍ ഞെട്ടാറില്ല. എന്തങ്കിലും ആയിക്കോട്ടെയെന്ന് കരുതും.'

മികച്ച പങ്കാളിയെ വേണം, ഓരോ ആഴ്ചയിലും 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി എഴുപതുകാരന്‍, പക്ഷെ പരസ്യം കണ്ട് വിളിച്ചവര്‍്‌ക്കെല്ലാം പണം മാത്രം ലക്ഷ്യം!!! 

ഭാര്യ മരിച്ച് ഒറ്റപ്പെട്ടു പോയ ശേഷം പ്രായമാകുമ്പോള്‍ ഒരു കൂട്ട് ആരും ആഗ്രഹിക്കാറുണ്ട്. അത്തരം ഒരാഗ്രഹവുമായി നടക്കുകയാണ് എഴുപതുകാരനായ ഒരു സമ്പന്നന്‍. തനിക്ക് യോജിച്ച ഒരു പങ്കാളിക്കായി വേറിട്ട ഒരു മാര്‍ഗ്ഗമാണ് ഇയാള്‍ തേടുന്നത്. 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി നല്ലൊരു പങ്കാളിയെ കണ്ടെത്താന്‍ പരസ്യം നല്‍കുന്നത്. ഓരോ ആഴ്ചയും ഇദ്ദേഹം ഇതിനായി പരിശ്രമിക്കുന്നു. അമേരിക്കയിലെ ടെക്‌സാസിലെ സ്വീറ്റ്വാട്ടറിന് സമീപമാണ് ഈ പരസ്യബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അല്‍ ഗില്‍ബര്‍ട്ടി എന്ന 70 -കാരനാണ് ഇത്തരത്തില്‍ വേറിട്ട മാര്‍ഗത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയത്.  ഇദ്ദേഹത്തിന്റെ പരസ്യം കണ്ട് നിരവധി പേരാണ് എത്തുന്നത്. പരസ്യം ചെയ്ത് രണ്ടാഴ്ചയ്ക്കിടെ 400 -ലധികം ഫോണ്‍ കോളുകളും 50 ഇമെയിലുകളും അല്‍ ഗില്‍ബര്‍ട്ടിക്ക് ലഭിച്ചു കഴിഞ്ഞു. 20 അടി ഉയരമുള്ള ബില്‍ബോര്‍ഡില്‍ അല്‍ ഗില്‍ബെര്‍ട്ടിയുടെ ചിത്രവും തനിക്ക് ചേര്‍ന്ന പങ്കാളിയെ തേടുന്നതായുള്ള പരസ്യവാചകങ്ങളും ആണ് നല്‍കിയിരുന്നത്. താന്‍ മുന്‍പ് വിവാഹിതനായിരുന്നുവെന്നും ഒരു കുട്ടിയുടെ പിതാവാണെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തനിക്ക് ലഭിച്ച കോളുകളില്‍ അധികവും തന്റെ പണം മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും തനിക്ക് ചേര്‍ന്ന പങ്കാളിയെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗില്‍ബെര്‍ട്ടി പറഞ്ഞു.  തനിക്ക് യോജിച്ച പങ്കാളിയെ കണ്ടെത്തുന്നതുവരെ ബില്‍ബോര്‍ഡ് പരസ്യം തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. വിശ്വസ്തത, സത്യസന്ധത, ആത്മാര്‍ത്ഥത എന്നിവയാണ് തന്റെ പങ്കാളിയായി വരുന്ന സ്ത്രീയില്‍ നിന്നും താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ആവശ്യമെങ്കില്‍ യുകെയിലേക്കും താമസം മാറാനും താന്‍ തയ്യാറാണന്നും അദ്ദേഹം സൂചിപ്പിച്ചു. 2015 മുതല്‍ താന്‍ അവിവാഹിതനാണെന്നും തന്നേക്കാള്‍ 26 വയസ്സിന് താഴെയുള്ള ഒരാളുമായി മുമ്പ് ബന്ധമുണ്ടായിരുന്നുവെന്നും ഗില്‍ബര്‍ട്ടി പങ്കുവെച്ചു. ഏത് പ്രായത്തിലും ഏകാന്തത നമ്മെ തേടിയെത്തും എന്നതിനാല്‍ ശരിയായ പങ്കാളിയെ കണ്ടെത്തുന്നതിന് പ്രായം തനിക്ക് തടസ്സമല്ലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

മുംബൈക്കാരുടെ 'ഡബ്ബാവാല'യ്ക്ക് ഇങ്ങ് യുകെയിലും ഉണ്ട് ആരാധകര്‍, ഡബ്ബാവാലയില്‍ ഭക്ഷണം വിളമ്പി പുതിയൊരു സന്ദേശത്തിന് തുടക്കമിട്ട് പ്രമുഖ ഭക്ഷണ വിതരണ കമ്പനി

ഭക്ഷണമെന്നാല്‍ പലരാജ്യത്തും പലതെന്ന് പറയും പോലെയാണ് ഭക്ഷണം വിളമ്പുന്ന രീതിയും. അന്നും ഇന്നും മുംബൈ നഗരത്തിന് പരിചിതമാണ് അല്ലെങ്കില്‍ സ്വന്തമാണ് 'ഡബ്ബാവാല'. ഇപ്പോഴിതാ മുംബൈ നഗരത്തില്‍ നിന്നും കടമെടുത്ത് 'ഡബ്ബാവാല'യില്‍ ഭക്ഷണം വിളമ്പിയിരിക്കുകയാണ് ഇങ്ങ് യുകെയിലെ ഫുഡ് ഡെലിവറി കമ്പനിയും.  വിദേശ സംസ്‌ക്കാരം നമ്മള്‍ സ്വീകരിക്കുന്ന പഴയ കാഴ്ചയില്‍ നിന്നും വ്യത്യസ്തമാകുകയാണ് ഭാരതീയ ഭക്ഷണ രീതി അനുകരിക്കുന്ന വിദേശീയരെ. മുംബൈയിലെ പരമ്പരാഗത ഭക്ഷണ വിതരണ സമ്പ്രദായമായ 'ഡബ്ബാവാല' സംവിധാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലണ്ടനിലെ പ്രമുഖ ഭക്ഷണ വിതരണ കമ്പനി ഭക്ഷണം വിതരണം ചെയ്യുന്നത്. മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ലണ്ടനിലെ ഒരു ഫുഡ് ഡെലിവറി കമ്പനിയാണ് ഭക്ഷണം പായ്ക്ക് ചെയ്ത് വിതരണം ചെയ്യുന്നത്. മുംബൈ നഗരത്തില്‍ നൂറ് വര്‍ഷത്തെ പഴക്കമുണ്ട് ഡബ്ബാവാലയ്ക്ക്. ഇത് ഭാരതത്തിന്റെ സ്വന്തമാണ്. ഇതാണ് ഇപ്പോള്‍ വിദേശീയര്‍ അനുകരിക്കുന്നത് എന്നത് അഭിമാനകരമാണ്. നിരവധി ഓര്‍ഡറുകളാണ് ഇതിലൂടെ ലഭിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു. ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളെ മാറ്റി നിര്‍ത്തി 'സീറോ വേസ്റ്റ് സിസ്റ്റം' എന്ന സന്ദേശമാണ് ഇതിലൂടെ കമ്പനി നല്‍കുന്നത്. തട്ട് തട്ടുകളായുള്ള സ്റ്റീല്‍ പാത്രങ്ങളില്‍ രുചികരമായ വിഭവങ്ങള്‍ നിറച്ച് പാത്രം അടച്ച ശേഷം ഒരു കോട്ടണ്‍ തുണികൊണ്ട് പൊതിഞ്ഞ് ആളുകള്‍ക്ക് നല്‍കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മുംബൈയിലെ ഡബ്ബാവാല സമ്പ്രദായത്തില്‍ നിന്ന് പ്രചോദം കൊണ്ടാണ് ലണ്ടനില്‍ ഇത്തരത്തിലൊരാശയം നടപ്പിലാക്കിയതെന്നും വീഡിയോയില്‍ പറയുന്നു. ' No better-or more 'delicious'-evidence of reverse colonization' എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്. ഇത്തരം സ്റ്റീല്‍ പാത്രങ്ങളില്‍ കഴിക്കുന്നതും രുചികരമാണെന്നും വിപരീത കോളനിവത്ക്കരണമാണ് ഇവിടെ നടന്നതെന്നും അദ്ദേഹം പറയുന്നു. നിരവധി ആളുകളാണ് ഡബ്ബാവാല ആശയത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട് വിട പറയുമ്പോള്‍, മണ്മറയുന്നത് സ്റ്റീവനേജ് മലയാളികളുടെ 'സമ്പന്നമായ സ്മൃതി ശേഖരം', ഒപ്പം ബോംബെ മലയാളികളുടെ 'സാംസ്‌കാരിക-സാമൂഹ്യ സഹയാത്രികനേയും'

'തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട്' വിട ചൊല്ലുമ്പോള്‍ സ്റ്റീവനേജുകാരനെന്ന നിലയില്‍ ആദ്യമായി എന്റെ മനസ്സില്‍ എത്തുക മലയാളി കൂട്ടായ്മ്മയുടെ 2003ലെ പ്രഥമ തിരുവോണം. അന്ന് 14 കുടുംബങ്ങളുമായി ചേര്‍ന്ന് ഓണം കൂടുവാന്‍ കഴിഞ്ഞതിന്റെ സന്തോഷാനുസ്മൃതി എന്നും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കും. സ്റ്റീവനേജിന്റെ മലയാളി കുടുംബ ഓണ സംഗമത്തിന് സ്‌നേഹ വേദിയായി അന്ന് മാറിയത് സുരേഷ് തിരുവില്ല-ലേഖയുടെ ഭവനം. തിരുവോണത്തിന് കാരണവന്മാരുടെ റോളില്‍ സുരേഷിന്റെ അച്ഛന്‍ ദാമോദരന്‍ നമ്പൂതിരിപ്പാടും, അമ്മ കിള്ളിമംഗലത്ത് മന കുടുംബാംഗം ശാലിനി അന്തര്‍ജ്ജനവും. യുകെയില്‍ എത്തിയ ശേഷമുള്ള ഞങ്ങളുടെ ആദ്യ പൊന്നോണം. ശാലിനി അമ്മയും, ലേഖയും ചേര്‍ന്നാലപിച്ച അതിസമ്പന്നമായ ഓണപ്പാട്ടുകളും, പതിറ്റാണ്ടുകളില്‍ 'സ്വദേശി'യും, പിന്നീട് 'മുംബൈവാല'യായതിനു ശേഷവുമുള്ള പ്രവാസ തിരുവോണ നാളുകളുടെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച ദാമോദരന്‍ അച്ഛനും ആയിരുന്നു പഴയ ഓര്‍മ്മത്താളുകള്‍ മറിക്കുമ്പോള്‍ ഏറെ അനുഭൂതിയുണര്‍ത്തുക. കുടുംബത്തിന്റെ പാചക നൈപുണ്യത്തില്‍ ഓണ വിഭവങ്ങളുടെ അതുല്യ സ്വാദിന്റെ പൂര്‍ണ്ണത രുചിക്കുവാനിടയായ ഗംഭീര സദ്യ. ഓണം ഒരുക്കുകയും, ആതിഥേയത്വം വഹിക്കുകയും ചെയ്ത 'നമ്പൂതിരിപ്പാട്' വിട ചൊല്ലുമ്പോള്‍ സ്റ്റീവനേജ് മലയാളി കുടുംബ മനസ്സുകളില്‍ ബാക്കിവെക്കുക ഏറെ സമ്പന്നമായ 'ഓണ സ്മൃതി ശേഖരങ്ങള്‍' ഒപ്പം 'സ്‌നേഹ കലവറകളുടെ പിതൃ സ്പര്‍ശവും'. ബോംബെയിലെ പഴയകാല കലാ-സാഹിത്യ- സാമൂഹ്യ മേഖലകളിലെ നായകനും, ബോംബെ യോഗക്ഷേമ സഭയുടെ സ്ഥാപകനും ആയിരുന്ന ദാമോദരന്‍ നമ്പൂതിരിപ്പാടിന്, ബോംബെ മലയാളികള്‍ക്കിടയില്‍ എന്നും ഒരു 'അച്ഛന്‍' പരിവേഷമായിരുന്നു ലഭിച്ചിരുന്നത്. ബന്ധങ്ങളുടെ ഊഷ്മളതയില്‍ അന്ധേരിയിലെ ദീപ് ടവര്‍ ഹൗസിങ് സൊസൈറ്റിയില്‍ താമസിച്ചു വന്നിരുന്ന ദാമോദരന്‍ അച്ഛനെയും 'അമ്മ ശാലിനിയെയും ബോംബെ യാത്രക്കിടയില്‍ കുടുംബ സമേതം അവിടെയെത്തി കാണുവാനായി കഴിഞ്ഞതിലും അവരുടെ സ്‌നേഹാര്‍ദ്രമായ ആതിഥേയത്വം സ്വീകരിക്കുവാനായതിലും വ്യക്തിപരമായി ഏറെ നന്ദിയും സന്തോഷവും കടപ്പാടും ഉണ്ട്. 'സ്റ്റീവനേജിലെ മലയാളി തറവാട്ടിലെ 'അച്ഛനെയും അമ്മയെയും' കാണുവാന്‍ സോയിമോനും കുടുംബവും ബോംബെ വസതിയില്‍ അവരെ സന്ദര്‍ശിച്ചിരുന്നതായി അച്ഛന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ധാരാളം ഫോണ്‍ കോളുകളും ആശംസകളും അവരെ തേടി എത്താറുണ്ടായിരുന്നത്രെ. അത്ര ഗാഢമായ സ്‌നേഹബന്ധം ആണ് അവര്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്തിരുന്നത്. എക്കാലത്തെയും ഏറ്റവും ആസ്വദിച്ച ഓണാഘോഷം ഏതെന്നു ചോദിച്ചാല്‍ പക്ഷെ പഴയ കുടുംബങ്ങള്‍ സംശയലേശമന്യേ പറയുക 2004 ലെ ഓണാഘോഷമാവും. 'ദാമോദരന്‍ അച്ഛനും, ശാലിനി അമ്മയും' 'ദേഹണ്ണക്കാരായി' സോയിമോന്റെ ഭവനത്തില്‍ വെച്ച് തയ്യാറാക്കിയ ഓണ സദ്യയെ വെല്ലാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല എന്നതാണ് പരമ സത്യം. ദാമോദരനച്ഛനും, ശാലിനി അമ്മയും സജീവിന്റെ വീട്ടിലിരുന്നായിരുന്നു ഓണസാധനങ്ങളുടെ ലിസ്റ്റ് അന്ന് തയ്യാറാക്കിയത്. ജോണി കല്ലടാന്തിയും, റെനിയും, ലൂട്ടന്‍ ബേബിയും, അനിലും അടക്കം സുഹൃത്തുക്കള്‍ ലിസ്റ്റനുസരിച്ച് ലൂട്ടനില്‍ നിന്നും അരിയും, മസാലകളും പച്ചക്കറികളും, വലിയ പാത്രങ്ങളും, തവയും ഒക്കെയായി എത്തുമ്പോള്‍, ഞുറുക്കുവാനും, കഴുകുവാനും, പാചകത്തിനുമായി എല്ലാ മലയാളികളും തന്നെ സോയിമോന്റെ ഭവനത്തിലെത്തിക്കഴിഞ്ഞിരുന്നു. കത്തിയും, കട്ടിങ് ബോര്‍ഡും, ചിരവയും, തവികളും, ചട്ടുകങ്ങളും, പാത്രങ്ങളുമായി ഏവരും സന്നിഹിതര്‍. പഴയ ഓര്‍മ്മകളില്‍ തെളിയുന്നത് ജെയ്സണ്‍, മേരി, സജി പാപ്പച്ചന്‍, സജു, സരോ, ബിന്ദു, ഷീജ ദീപക്, ഡെയ്‌സി, ബേബി ജോസഫ്, ജെസിമോള്‍, ലൈസ, അനു, സുരേഷ് ...അടക്കം 'കലവറക്കാര്‍'. പിന്നെ അടുപ്പുകള്‍ ആളുന്നതോടൊപ്പം ആര്‍ഭാടമായ പാചക കലവറയുടെ പുകയും മണവും തട്ടും മുട്ടും ഒച്ചയും ചിരിയും ചട്ടുകത്തിന്റെ പരുക്കന്‍ സ്വരങ്ങളും....വീടിന്റെ മൂലയില്‍, കര്‍ട്ടനു പിന്നില്‍ നിന്ന് ഗ്ലാസ്സുകള്‍ തമ്മില്‍ ഉരസുന്ന ശബ്ദം ഒരു ഹരമായി ഇന്നും ചെവിപടലങ്ങളില്‍ ഉണ്ട്  ഓണാഘോഷത്തിന് ഒരു 'ടെംപ്‌ളേറ്റ്' തന്നെ നല്‍കിയതും അച്ഛന്‍ നമ്പൂതിരിപ്പാടും, അമ്മ ശാലിനി അന്തര്‍ജ്ജനവുമാണ്. അന്നത്തെ ആകാര സാമ്യതയോ, കുടവയറോ എന്ത് കൊണ്ടോ എന്നറിയില്ല മഹാബലിയാകാന്‍ നിയോഗം കിട്ടിയത് എനിക്ക്. ഓണാഘോഷത്തിലെ 'കൈകൊട്ടിക്കളി' പിന്നീട് പുതുതലമുറ പേരുമാറ്റിയ 'തിരുവാതിര' എന്ന തിരുവോണ നാളിലെ സംഘ നൃത്തത്തിനെ പരിചപ്പെടുത്തുന്നതും, സ്ത്രീകളെ വിളിച്ചു കൂട്ടി പരിശീലനം നല്‍കുന്നതും, വേദിയില്‍ എത്തിച്ചു യവനികക്കു പിന്നില്‍ നിര്‍ദ്ദേശവുമായി നില്‍ക്കുന്ന 'ടീച്ചറമ്മ' ആയി ശാലിനി അന്തര്‍ജ്ജനം. കുട്ടികളുടെയും, വനിതകളുടെയും രണ്ടു ഗ്രൂപ്പുകളായി ടീമുകളെ അണിനിരത്തി ഒരുക്കുക ടീച്ചറമ്മ തന്നെ. പരിശീലനമോ, ദേഹണ്ണമോ എന്തായാലും അച്ഛന്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കുകയില്ലെങ്കിലും 'ഫൈനല്‍ അപ്രൂവല്‍' അവിടുത്തെ തീരുമാനത്തിലാവും. അമ്മക്കറിയാം അച്ഛന്റെ മനസ്സും ഇംഗിതവും. സെന്റ് നിക്കോളാസ് ഹാളില്‍ ഒന്നുചേര്‍ന്നാഘോഷിച്ച പൊന്നോണവും, എക്കാലത്തെയും ഏറ്റവും സ്വാദിഷ്ടമായ ഓണസദ്യയും രുചിച്ചവര്‍ക്കു തറവാട്ടു കാരണവരായ പാചകക്കാരനെ വിസ്മരിക്കാനാവില്ലല്ലോ. ഓണ സദ്യയുടെ 'ആദ്യാന്തം' നേതൃത്വം നല്‍കി ഒരുക്കുന്ന 'രുചിക്കൂട്ട്' സുരേഷിന്റെ മാതാപിതാക്കളുടെ വിരലുകളില്‍ അത്രയേറെ ഭദ്രമായിരുന്നു. ഡെല്‍റ്റാമോള്‍, ആന്‍ സൂസന്‍, തേജന്‍, ടിയാന, അഷ്ലിന്‍ അടക്കം അന്നത്തെ കുട്ടികള്‍ അരങ്ങു വാണ ആഘോഷത്തില്‍ അന്ന് നെടുനായകത്വം വഹിച്ച് നില്‍ക്കുക ആദരണീയനായ എല്‍ദോസ് കൗങ്ങുംപള്ളി അച്ചന്‍. അക്കാലത്തു മലയാളികള്‍ക്കിടയില്‍ ആത്മീയ-സാമൂഹ്യ നേതൃത്വം നല്‍കുക മിക്കവാറും എല്‍ദോസച്ചനാവും. 'ടെക്‌നിക്കല്‍ ഗുട്ടന്‍സ്' വശമായിട്ടുള്ള സജീവാണ് അന്നത്തെ ആഘോഷത്തിനും പിന്നീട് അടുത്തടുത്ത വേളകളിലും ശബ്ദവും വെളിച്ചവും നല്‍കിപ്പോന്നിരുന്നത്. അക്കാലത്ത് ഓണപ്പൂക്കളം ഒരുക്കുക അമ്മയുടെ അവകാശമോ, കടമയോ ആയിരുന്നുവെന്നാണ് തോന്നല്‍. ലേഖ ഒപ്പം ഉണ്ടാവും. പിന്നെ വര്‍ഷങ്ങളോളം ലേഖയും ആര്യയും ഉമയും ആ പാത പിന്തുടര്‍ന്നു. ഓണനാളുകള്‍ക്കിടയില്‍ തന്നെയാവും മിക്കവാറും ദാമോദരന്‍ അച്ഛനും, അമ്മ ശാലിനിയും ബോംബെയില്‍ നിന്ന് സുരേഷിന്റെ ഭവനത്തിലെത്തുക. പല സന്ദര്‍ശനങ്ങളിലും ബോംബയില്‍ നിന്ന് ആവശ്യപ്പെടുന്ന തിരുവോണത്തിനായുള്ള സാധനങ്ങളും സമാഹരിച്ചു വരുകയാവും അവരുടെ പതിവ്. പലപ്പോഴും സ്വന്തം സാധനങ്ങള്‍ മാറ്റി വെച്ച് വരേണ്ടി വരുന്ന സ്‌നേഹമയിയായ 'ദാമോദരനച്ഛനെ' അക്കാലത്തെ മലയാളി കുടുംബങ്ങള്‍ തങ്ങളുടെ ഹൃദയദളങ്ങളില്‍ ചേര്‍ത്തു വെച്ചിരുന്നതില്‍ അത്ഭുതത്തിനു കാരണമില്ല. 2004ലെ ഓണാഘോഷ വേളയില്‍ ജേക്കബ് കീഴങ്ങാട്ട് പറഞ്ഞ വാക്ക് ഇന്നും ഓര്‍മ്മയിലുണ്ട്. 'ദാമോദരന്‍ അച്ഛനും 'അമ്മ ശാലിനിയും സുരേഷിന്റേതെന്ന പോലെ തന്നെ സ്റ്റീവനേജ് മലയാളികളുടെ തറവാട്ട് കാരണവന്മാര്‍ കൂടിയാണ്' ആ അധികാരവും അവകാശവും ആണ് അവരെ ഏവരുടെയും നാവിന്‍ തുമ്പത്ത് എത്തുന്ന 'അച്ഛനും അമ്മയും' എന്ന വിളിപ്പേര്. മലയാളികള്‍ക്കിടയില്‍ പക്ഷെ മിക്കവാറും എല്ലാവരും തന്നെ ലേഖയുടെ മാതാപിതാക്കളാണിവര്‍ എന്നാണു ഇന്നും കരുതുന്നത്. അത്രമാത്രം ലേഖയോടൊപ്പമാവും കൂടുതല്‍ ഇഴുകി ചേര്‍ന്നു കാണുകയും, അവരുടെ താല്‍പ്പര്യം നടത്തിക്കൊടുക്കുന്നതും ദര്‍ശിക്കാറ്. തിരുവോണ ഭക്തിഗാനം ആലപിക്കുവാന്‍ ലേഖക്കും, മക്കള്‍ക്കും നാളിതുവരെ അവകാശം നല്‍കിപ്പോരുന്ന 'അസ്സോസ്സിയേഷന്‍ നയം' തന്നെ അവരോടുള്ള ആദരവും അംഗീകാരവുമാവാം. യശ്ശശരീരനായ പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ജീ കെ പിള്ള, യുകെ സന്ദര്‍ശനത്തിനെത്തിയപ്പോള്‍, അദ്ദേഹത്തിന് സ്റ്റീവനേജില്‍ ആദരമായി ഷാള്‍ അണിയിക്കുവാന്‍ ഒരിക്കല്‍ നിയുക്തനായത് സ്റ്റീവനേജിന്റെ കാരണവരായ ദാമോദരന്‍ അച്ഛനാണ്. ദാമോദരന്‍ അച്ഛന്റെ ദേഹ വിയോഗത്തില്‍ സ്റ്റീവനേജ് മലയാളികളുടെ ഹൃദയംഗമമായ ആദരാഞ്ജലികളും അനുശോചനവും പ്രാര്‍ത്ഥനകളും. വേര്‍പ്പാടിന്റെ വിഷമാവസ്ഥയില്‍ ആയിരിക്കുന്ന 'അമ്മ ശാലിനിക്കും, സുരേഷ്-ലേഖാ കുടുംബത്തിനും സാന്ത്വനത്തിന്റെയും, സമാധാനത്തിന്റെയും, ശക്തിയുടെയും കൃപകള്‍ ദൈവം ചൊരിയട്ടെ. സ്റ്റീവനേജിന്റെ മലയാളി കൂട്ടായ്മ്മകളിലും അവരുടെ 'ഖല്‍ബിലും' ഓരോ ഓണാഘോഷത്തിലും ദാമോദരനച്ചന്റെ അദൃശ്യമായ അനുഗ്രഹ സാന്നിദ്ധ്യം എന്നും ഉണ്ടാട്ടെ. പ്രാര്‍ത്ഥനാനിറവില്‍ നന്ദിപൂര്‍വ്വം നിത്യശാന്തി നേരുന്നു.  

ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ പ്രഖ്യാപനം ആഘോഷമാക്കാന്‍ വിശ്വാസികള്‍; യൗസേപ്പിതാവിന്റെ തിരുനാളും മിഷന്‍ പ്രഖ്യാപനവും മെയ് 5 ന്

കാത്തോലിക് സിറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ,സൗത്ത് വെയില്‍സിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോര്‍ട്ട് സെന്റ് ജോസഫ്സ് പ്രോപോസ്ഡ്മിഷന്‍വിശുദ്ധ യൗസേപ്പിതാവിന്റെതിരുനാളും, മിഷന്‍ പ്രഖ്യാപനവും, സുവനീര്‍ പ്രകാശനവും 5 മെയ് 2024 നു ഭക്ത്യാദരപൂര്‍വ്വം ന്യൂപോര്‍ട്ട് സെയിന്റ് ഡേവിഡ്സ് R.C പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. തിരുനാളിനു മുന്നോടിയായി ഏപ്രില്‍ 26 മുതല്‍ ഒന്‍പതു ദിവസത്തെ യൗസേപ്പിതാവിന്റെ നൊവേനയും, ലദീഞ്ഞും, മിഷനിലെ എല്ലാ വീടുകളിലേക്കും കഴുന്നു പ്രയാണം നടത്തപ്പെടുന്നു. മെയ് 3 നു ന്യൂപോര്‍ട്ട് പ്രോപോസ്ഡ് മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യു പാലറകരോട്ട് CRM ദേവാലയ അങ്കണത്തില്‍ കൊടി ഉയര്‍ത്തും. ആഘോഷമായ കൊടിയേറ്റതോടെ ഈവര്‍ഷത്തേ തിരുനാളിന് തുടക്കം കുറിക്കും.  മെയ് 5 ഞായറായ്ച ഉച്ചയ്ക്ക് 1ന് അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും, സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്റെ കീഴിലുള്ള ഒന്‍പതു ഫാമിലി യൂണിറ്റുകള്‍ ആഘോഷമായി എഴുന്നെള്ളിച്ചു കൊണ്ടുവരുന്ന കഴുന്നു സമര്‍പ്പണം, തുടര്‍ന്ന് പ്രസുദേന്തിവാഴ്ചയും, സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, മിഷന്‍ പ്രഖ്യാപനവും, സുവനീര്‍ പ്രകാശനവും നടക്കും. തുടര്‍ന്ന് ലദീഞ്ഞും പള്ളിയങ്കണത്തില്‍ പ്രദിക്ഷണവും നടക്കും. ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് സ്‌നേഹവിരുന്നും നടത്തപ്പെടുന്നു. വെയില്‍സിലെ മലയാളി കുടിയേറ്റകാലം മുതല്‍ പ്രശസ്തമാണ് ന്യൂപോര്‍ട്ടിലെ കത്തോലിക്കാ കമ്മ്യൂണിറ്റിയും അവിടുത്തെ തിരുനാളും. മലയാളി എന്നും ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന സ്വന്തം നാട്ടിലെ തിരുനാളാഘോഷങ്ങളുടെ ഒരു പുനരവതരണമായാണ് വര്‍ഷങ്ങള്‍ മുന്‍പ് മുതല്‍ ന്യൂപോര്‍ട്ടിലെ പള്ളിപെരുന്നാള്‍ നടന്ന് പോന്നത്. വിശ്വാസിസമൂഹം തീക്ഷണതയോടെ അണിചേരുന്ന തിരുകര്‍മ്മങ്ങളും ,ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവുമായ പ്രദിക്ഷണവും, ദേശ വ്യത്യാസങ്ങള്‍ ഇല്ലാതെ ഒന്നുചേര്‍ന്ന് നടത്തുന്ന തിരുനാള്‍ നാടിന്റെ ആത്മീയഉണര്‍വ്വിനുള്ള അവസരമായി ഉയര്‍ത്തുകയാണ് തീഷ്ണതയുള്ള ന്യൂപോര്‍ട്ട് വിശ്വാസസമൂഹം. ഈശോയുടെ വളര്‍ത്തുപിതാവും , പരിശുദ്ധ കന്യകാമാതാവിന്റെ ഭര്‍ത്താവും, നീതിമാനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥത്താല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും കുടുംബാംഗങ്ങളേയും സ്നേഹത്തോടെ തിരുനാളില്‍ പങ്കെടുക്കാന്‍ സ്വാഗതം ചെയ്യുന്നതായി ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യു പാലറകരോട്ട് CRM, പള്ളി കൈക്കാരന്മാരായ റെജിമോന്‍ വെള്ളച്ചാലില്‍, പ്രിന്‍സ് ജോര്‍ജ് മാങ്കുടിയില്‍ എന്നിവര്‍ അറിയിച്ചു. തിരുനാള്‍ പ്രസുദേന്തിമാര്‍ : ലിജിന്‍ ജോസഫ്, സ്നേഹ സെബാസ്റ്റ്യന്‍ ,അമേലിയ തോമസ് , മാത്യു വര്‍ഗീസ് , എഡ്മണ്ട് ഫ്രാങ്ക്‌ളിന്‍, ജെസ്ലിന്‍ ജോസ്, സ്നേഹ സ്റ്റീഫന്‍ ,സിയോണ ജോബി ,ഡാന്‍ പോള്‍ ടോണി,ജിറോണ്‍ ജിന്‍സ്,ജിതിന്‍ ബാബു ജോസഫ്, അജീഷ് പോള്‍ ,ദിവ്യ ജോബിന്‍ ,എബ്രഹാം ജോസഫ് ,ഡാനിയേല്‍ കുര്യാക്കോസ് ഡെന്‍സണ്‍ , ആന്മരിയ റൈബിന് , ജൊഹാന്‍ അല്‍ഫോന്‍സ് ജോണി , ജോസഫിന്‍ തെങ്ങുംപള്ളി, മാത്യു ജെയിംസ്, മേരി പീറ്റര്‍ പിട്ടാപ്പിള്ളില്‍.  

Other News in this category

  • നഴ്‌സുമാരുടെ ന്യൂ സീലാൻഡ്, ഓസ്‌ട്രേലിയ സ്വപ്നങ്ങൾ വ്യാമോഹമാകുമോ? ന്യൂ സീലാൻഡിൽ ജോലിയില്ലാതെ വലയുന്നത് അഞ്ഞൂറോളം മലയാളി നഴ്‌സുമാർ! സിറ്റി സ്‌ക്വയറിൽ റാലി നടത്തി നഴ്‌സുമാർ! മലയാളികൾക്കൊപ്പം പ്രതിഷേധിക്കാൻ ന്യൂസീലൻഡ് നഴ്സസ് അസോസിയേഷനും
  • എൻഎച്ച്എസ് ആശുപത്രികളിൽ സ്ത്രീ - പുരുഷ വാർഡുകളുടെ വേർതിരിവ് കർശനമാക്കും, ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേക വാർഡുകൾ, ലിംഗംമാറി പ്രവേശനം അനുവദിക്കില്ല; നിരവധി നിയമഭേദഗതികൾ നടപ്പിലാക്കാൻ തയ്യാറെടുത്ത് സർക്കാർ
  • അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ
  • പ്രവാസി മലയാളികളെ ഞെട്ടിച്ച് അപകടമരണങ്ങൾ..! യു.എസിൽ കുട്ടികളടക്കം മലയാളി കുടുംബവും ഒമാനിൽ 2 മലയാളി നഴ്‌സുമാരും കൊല്ലപ്പെട്ടു; യു.എസ് മലയാളി കുടുംബത്തിന്റെ ഇലക്ട്രിക് കാർ മരത്തിലിടിച്ച് തീപിടിച്ചു! നഴ്‌സുമാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി
  • സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും
  • വോട്ടുചെയ്യാൻ 2 ദിവസത്തിനിടെ നാട്ടിലെത്തിയത് യുകെയിൽ നിന്നടക്കം 22000 പ്രവാസി മലയാളികൾ! സൗജന്യ ടിക്കറ്റ് നൽകിയും ചാർട്ടേർഡ് വിമാനത്തിലും പാർട്ടികൾ പ്രവാസികളെ എത്തിച്ചു; പതിവ് അവകാശവാദവുമായി യു.ഡി.എഫും എൽ.ഡി.എഫും, തൃശൂരിൽ അക്കൗണ്ട് തുറക്കാൻ ബിജെപി
  • ഇന്ത്യക്കാർക്ക് രണ്ടുവർഷം വരെ പലതവണ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാം! ഷെൻഗെൻ വിസ നിയമത്തിൽ മാറ്റങ്ങൾ വരുത്തി യൂറോപ്യൻ യൂണിയൻ, വൈരുധ്യമായി ബ്രിട്ടീഷ് നിയമം..! യുകെയിലേക്കുള്ള പ്രവേശനം സാധ്യമാകില്ല, മാറ്റങ്ങൾ അറിയുക
  • യുകെയിൽ വീണ്ടും ഇന്ത്യൻ ഡോക്ടർമാരുടെ സുവർണ്ണകാലം! പ്ലാബ് ടെസ്‌റ്റ് ഒഴിവാക്കിയതിന് പുറമേ, നിർബന്ധിത പരിശീലന സമയവും കുറയ്ക്കുന്നു; എൻഎച്ച്എസിലടക്കം 2000 ഡോക്ടർമാരുടെ ഒഴിവുകൾ! മലയാളികൾ അടക്കം ആയിരക്കണക്കിന് ഇന്ത്യൻ ഡോക്ടർമാരുടെ നിയമനം തുടരുന്നു
  • സ്നേഹവും സഹായവും സമ്മാനിച്ച് അതിവേഗം മടങ്ങി.! രാജേഷ് ഉത്തമരാജ് ഇനി ഓർമ്മകളിൽ ജീവിക്കും; ആറുമണിക്കൂർ കാറോടിച്ചുവരെ സംസ്കാരച്ചടങ്ങിന് സുഹൃത്തുക്കളെത്തി!
  • ഒ.ഇ.ടി. എക്‌സാം സെന്ററിലെ തട്ടിപ്പ്: കൃത്യമായ മറുപടിയില്ല, മലയാളി നഴ്‌സുമാർ അടക്കം അന്വേഷണം നേരിടുന്ന ഭൂരിഭാഗം പേർക്കും പിൻ നമ്പർ നഷ്ടമാകും; കേരളത്തിലെ പ്രമുഖ ഒഇടി കേന്ദ്രങ്ങളും അന്വേഷണ പരിധിയിൽ, തട്ടിപ്പ് തുടരുന്നതായും ആരോപണം!
  • Most Read

    British Pathram Recommends