18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഹണിമൂണ്‍ ആഘോഷിച്ച് സ്വാസികയും പ്രേമും, അതി സുന്ദരിയായിരിക്കുന്നു എന്ന് ആരാധകര്‍ >>> ചോക്ലേറ്റ് ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി >>> യുകെയില്‍ കാര്‍ ഇന്‍ഷുറന്‍സിന്റെ ശരാശരി നിരക്കുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നിലൊന്ന് വര്‍ദ്ധിച്ചു; ചിലവ് ഉയരാന്‍ കാരണം മോഷണം മുതല്‍ അറ്റകുറ്റപ്പണികള്‍ വരെയുള്ള ഘടകങ്ങള്‍ >>> 'നീട്ടി വളര്‍ത്തിയ മുടി, കൂടെ കണ്ണട കൂടി വെച്ചതോടെ സ്‌റ്റൈല്‍ കംപ്ലീറ്റ്'  വീണ്ടും ചുള്ളന്‍ ലുക്കില്‍ മമ്മൂട്ടി,  ഇദ്ദേഹത്തിന്റൈ പോക്ക് എങ്ങോട്ടാണെന്ന് സോഷ്യല്‍ മീഡിയ >>> 'ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകള്‍' ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ എലിസബത്തിന്റെ വക പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ചിരി പടര്‍ത്തുന്ന കുറിപ്പ് >>>
Home >> NEWS
കേരളത്തിലെ ഡ്രൈവിങ് ടെസ്റ്റിൽ തുഗ്ലക്കിയൻ പരിഷ്‌കാരങ്ങളുമായി മന്ത്രി ഗണേശൻ..! ഓട്ടോമാറ്റിക് - ഇലക്ട്രിക് കാറുകൾ ടെസ്റ്റിന് അനുവദിക്കില്ല! നടപടി കേന്ദ്ര സർക്കാർ നിയമത്തിന് വിരുദ്ധം, നാട്ടിലെത്തിയാൽ കാറോടിക്കാൻ യുകെ മലയാളികൾ അടക്കം പ്രവാസികൾ പാടുപെടും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-02-26

ലോകം ഡ്രൈവറില്ലാ കാർ യുഗത്തിലേക്ക് കടന്നിരിക്കുന്നു. യുകെയും യുഎസും യൂറോപ്യൻ രാജ്യങ്ങളും അടക്കമുള്ള വികസിത രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഇപ്പോൾ ഗിയറും ക്ലച്ചുമുള്ള കാറുകൾ വളരെ വിരളമാണ്. യു.എസിലും യുകെയിലും ഇത്തരം കാറുകൾ അപൂർവ്വ വസ്തുവായിത്തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. 

പുതിയ കാറുകൾ ഒട്ടുമിക്കതും ഇലക്ട്രിക്കോ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർ സിസ്റ്റം ഉള്ളവയോ ആണ്. യുകെയിൽ 2030 മുതൽ പെട്രോൾ - ഡീസൽ കാറുകളുടെ നിരോധനം തന്നെ നിലവിൽ വരും. 

ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളും അതിവേഗം ഈ മാറ്റത്തിലേക്ക് കുതിക്കുന്നു. ആ കാലഘട്ടത്തിലാണ് കേരളത്തിൽ പുതിയതായി സ്ഥാനമേറ്റ ഗതാഗത മന്ത്രി, പഴഞ്ചനും കലഹരണപ്പെട്ടതുമായ ചില തലതിരിഞ്ഞ  ഭരണപരിഷ്കാരങ്ങൾ കൂടി ഉൾപ്പെടുത്തി, സംസ്ഥാനത്തെ മോട്ടോർ - ട്രാഫിക് നിയമങ്ങളെ പരിഷ്കരിക്കുന്നത്.

ഡ്രൈവിങ് ടെസ്റ്റുകളിലെ പ്രശസ്‌തമായ  പരമ്പരാഗത ‘എച്ച്’ എടുക്കൽ ഒഴിവാക്കൽ അടക്കമുള്ള മാറ്റങ്ങളാണ് മെയ് ഒന്നുമുതൽ നിലവിൽ വരിക. ഇതിൽ പല നിയമങ്ങളും ഇന്ത്യയിൽത്തന്നെ കേരളത്തിൽ മാത്രമുള്ളതായും മാറും. 

എച്ചെടുക്കൽ ഒഴിവാകും, ടെസ്റ്റിൽ പാർക്കിങ്ങും കയറ്റം കയറ്റലും 

കാർ അല്ലെങ്കിൽ ലൈറ്റ് വെഹിക്കിൾ  ഡ്രൈവിങ് ടെസ്റ്റിലെ പഴയ ‘എച്ച്’ എടുക്കൽ നിയമത്തെ മാറ്റിയത് പൊതുവിൽ അംഗീകരിക്കപ്പെടുന്നുണ്ട്. പതിറ്റാണ്ടുകളായി മാറ്റമില്ലാതെ നിലനിന്ന ഡ്രൈവിങ് കഴിവ് പരിശോധനാ സമ്പ്രദായമാണ് എച്ചെടുക്കൽ.

അതിനുപകരം കയറ്റം കയറലും  രണ്ടു കാറുകൾക്കിടയിലെ  പാർക്കിങ്ങും കയറ്റത്തിലേയും  ഇറക്കത്തിലേയും  വാഹനം നിർത്തലും നിർത്തി എടുക്കലും  അടക്കമാണ് പുതിയ ടെസ്റ്റിൽ ഡ്രൈവിങ് വൈഭവം പരീക്ഷിക്കപ്പെടുക.

ഈ മാറ്റം നാട്ടിൽ ടെസ്റ്റിനെത്തുന്ന യുകെ, യു.എസ്, യൂറോപ്യൻ നാടുകളിലെ പ്രവാസി മലയാളികളെ സാധാരണഗതിയിൽ വലക്കില്ല. കാരണം ഇതിനേക്കാൾ കർശനമായ ടെസ്റ്റുകളാണ് ഇവർ ആ നാടുകളിൽ നടത്തി ലൈസൻസ് നേടിയിട്ടുള്ളത്.

നല്ലവണ്ണം കാറുകൾ ഓടിച്ചുപരിചയമുള്ള ഡ്രൈവർക്കുമാത്രമേ ഇത്തരം ടെസ്റ്റുകൾ പാസ്സാകാനാകൂ എന്നതും നാട്ടിലെ ഗതാഗത സംവിധാനത്തിന് ഗുണകരമാകും.

കമ്പ്യൂട്ടർ ഉപയോഗിക്കാൻ ടൈപ്പ് റൈറ്ററിൽ ടെസ്റ്റ് പാസ്സാകണോ? 

ഓട്ടോമാറ്റിക് ഗിയർ സിസ്‌റ്റമുള്ള  കാറുകളും ഇലക്ട്രിക് കാറുകളും ഒഴിവാക്കിയതാണ് നാട്ടിലെ ടെസ്റ്റുകൾ അറ്റൻഡുചെയ്യാൻ എത്തുന്ന പ്രവാസികളെ പൊതുവെ വലയ്ക്കുക.  

പ്രവാസി മലയാളികളിലെ  ന്യൂ ജെനറേഷൻ യുവാക്കളാകും കുടുതലും നാട്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ അറ്റൻഡുചെയ്യുക. ഇവരിൽ പലരുമാകട്ടെ ക്ലച്ചും ഗിയറുമുള്ള പഴഞ്ചൻ വാഹനങ്ങൾ കാര്യമായി കണ്ടിട്ടുപോലും ഉണ്ടാകില്ല!   

നാട്ടിലെത്തി ചിലവഴിക്കുന്ന കുറച്ചുനാൾ സ്വന്തം വാഹനമോ അല്ലെങ്കിൽ വാടകയ്ക്ക് എടുക്കുന്ന കാറുകളോ ആണ് സാധാരണയായി പ്രവാസി മലയാളികൾ ഉപയോഗിക്കുക. ഇത് കുടുതലും ഓട്ടോമാറ്റിക് അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങളുമായിരിക്കും. 

കാറുകൾ ആയാസരഹിതമായി സിറ്റിയിലെ തിരക്കിലൂടെ ഓടിക്കാൻ  കഴിയും എന്നതിനുപുറമെ, ഇത്തരം വാഹനങ്ങളിലെ ആധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളും തന്നെയാണ് അതിനുകാരണം. എന്നാൽ പുതിയ നിയമം അതിനു തിരിച്ചടിയാകും.

ഓട്ടോമാറ്റിക് ഗിയർ, ഓട്ടോ ഗിയർ ഷിഫ്റ്റ് എന്നതിനു  പുറമെ ക്ലച്ചില്ലാതെ ഗിയർ മാറ്റാൻ കഴിയുന്ന ഐ.എം.ടി ഐമാറ്റിക്  ഗിയർ സംവിധാനവും നിലവിൽ കാർ നിർമ്മാതാക്കൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്.  വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കമ്പ്യൂട്ടറുകൾ നിർദ്ദേശങ്ങൾ നൽകുന്ന അടാപ് സംവിധാനവും ഓട്ടോ ബ്രേക്കിങ് അടക്കമുള്ള എബിസ്  സംവിധാനങ്ങളും നിലവിലുണ്ട്.

അതുപോലെ നാട്ടിലെത്തുന്ന പ്രവാസികളിൽ ഭൂരിഭാഗത്തിനും ഓട്ടോമാറ്റിക് - ഇലക്ട്രിക് കാർ ഡ്രൈവിങ് ലൈസൻസുമാണ് ഉണ്ടാകുക. നേരത്തെ ഇവർക്ക് ടെസ്റ്റുകളിൽ അറ്റൻഡുചെയ്യാതെ തന്നെ കേരളത്തിൽ കാറോടിക്കാൻ പ്രത്യേക അനുമതി നൽകിയിരുന്നു.

പുതിയ നിയമമാറ്റം മൂലം നാട്ടിലെത്തിയാൽ പ്രവാസികൾക്ക് സ്വന്തമായി കാറോടിച്ചുപോകാൻ കഴിയില്ലെന്നത് കൂടുതൽ സാമ്പത്തിക ചിലവുകൾക്കും വഴിവയ്ക്കും. ഇതുമൂലം കേരളത്തിലേക്ക് വരുന്നതുതന്നെ ഒഴിവാക്കാൻ പല പ്രവാസികളും ശ്രമിക്കുകയും കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്കടക്കം കനത്ത നഷ്‌ടം  വരുത്തുകയും  ചെയ്യും.

കേന്ദ്ര നിയമത്തിന് വിരുദ്ധം, ഗിയർ - ഓട്ടോമാറ്റിക് വ്യത്യാസമില്ലാതെ കേന്ദ്രാനുമതി 

ഇന്ത്യയിലെ  വാഹന - ഡ്രൈവിങ് - ഗതാഗത  നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് തിരിച്ചടി കൂടിയാണ് മന്ത്രി ഗണേശൻ കൊണ്ടുവരുന്ന കേരള സർക്കാരിന്റെ പുതിയ ഡ്രൈവിങ് ടെസ്റ്റ് നിയമമാറ്റങ്ങൾ.

ആധുനിക വാഹന - ഡ്രൈവിങ് - ഗതാഗത നിയമങ്ങൾ  നടപ്പിലാക്കി ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതിനായി സാരഥി പോർട്ടലും രാജ്യമൊട്ടാകെയുള്ള ഏകീകൃത ഡ്രൈവിങ് ലൈസൻസ് നിയമങ്ങളും കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരുന്നു.

കേന്ദ്ര സർക്കാർ ഡ്രൈവിങ് ലൈസൻസ് നിയമത്തിൽ ലൈറ്റ് വെഹിക്കിൾ വിഭാഗത്തിൽ ഓട്ടോമാറ്റിക് - ഗിയർ വെഹിക്കിൾ എന്ന വിവേചനം പാടില്ലെന്ന് പറയുന്നു. ഓട്ടോമാറ്റിക് - മാനുവൽ ഗിയർ - ഇലക്ട്രിക് കാറുകൾ ഏതോടിച്ച്  ടെസ്റ്റിൽ പങ്കെടുത്താലും ലൈറ്റ് മൊട്ടോർ വെഹിക്കിൾ അഥവാ എൽ.എംവി വിഭാഗത്തിൽ ഉൾപ്പെടുത്തി ലൈസൻസുകൾ നൽകണമെന്നാണ് നിബന്ധന.

ഇതിനു കടകവിരുദ്ധമായി കേരളത്തിലെ ചില ആർ.ടി.ഒകൾ ഓട്ടോമാറ്റിക് ഗിയർ - ഇലക്ട്രിക് കാറുകളെ ടെസ്റ്റിൽ നിന്നും നേരത്തേ ഒഴിവാക്കിയിരുന്നു. എന്നാൽ വ്യാപക പരാതികളെത്തുടർന്ന് പൊതുനിയമം നടപ്പിലാക്കണമെന്ന് കേന്ദ്ര ഗതാഗതവകുപ്പ് കേരളത്തോട് ശക്തമായി ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്ന് കേരളത്തിലെ ഗതാഗത ട്രാൻസ്‌പോർട്ട് കമ്മീഷണർ പുതിയ ഓർഡർ ഇറക്കി.

ഇതനുസരിച്ച് നിലവിൽ ഓട്ടോമാറ്റിക് ഗിയർ - ഇലക്ട്രിക് കാറുകളുമായി ടെസ്റ്റിൽ പങ്കെടുക്കാം. എന്നാൽ മന്ത്രി ഗണേശന്റെ പുതിയ നിയമമാറ്റം നടപ്പിൽ വരുന്ന മെയ് ഒന്നുവരെ മാത്രമേ ഇതിന് അനുവാദമുണ്ടാകൂ. അതിനാൽ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ മെയ് ഒന്നിനുമുമ്പ് ടെസ്റ്റിൽ അറ്റൻഡുചെയ്യുകയാകും നല്ലത്.

നിയമ നടപടികളുമായി  ഡ്രൈവിങ് സ്‌കൂളുകളും കാർ കമ്പനികളും 

പുതിയ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നിയമമാറ്റത്തിലെ ഓട്ടോമാറ്റിക് ഗിയർ - ഇലക്ട്രിക് വാഹനങ്ങളെ ഒഴിവാക്കിയത്  അടക്കമുള്ള, കേന്ദ്ര നിയമങ്ങൾക്കെതിരായ അസ്വീകാര്യമായ കാര്യങ്ങൾ നിയമനടപടികളിലൂടെ ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കേരളത്തിലെ ഡ്രൈവിങ് സ്‌കൂളുകളും കാർ നിർമ്മാതാക്കളും.

കേന്ദ്രനിയമം രാജ്യമൊട്ടാകെ പ്രാബല്യത്തിൽ വരുത്താനുള്ള രീതിയിൽ നടപ്പിലാക്കിയത് ആണെന്നതിനാൽ, പുതിയ പല മാറ്റങ്ങൾക്കെതിരേയും  കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായേക്കും.

അതേസമയം ഡ്രൈവിങ് സ്‌കൂളുകാരിൽ നിന്നും കാർ നിർമ്മാതാക്കളിൽ നിന്നും വൻതുക കോഴവാങ്ങാനുള്ള  പുതിയ ഗതാഗതമന്ത്രിയുടെ തന്ത്രമായും പുതിയ നിയമമാറ്റത്തെ വിമർശകർ കാണുന്നു. 

ലോകം ഡ്രൈവറില്ലാ കാർ യുഗത്തിലേക്ക് നീങ്ങുകയാണ്. യുകെയിൽ അടുത്തവർഷം മുതൽ ഡ്രൈവറില്ലാ കാറുകളും വാഹനങ്ങളും നിരത്തിലിറങ്ങും. അവിടെയാണ് പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചുള്ള പഴഞ്ചൻ നിയമങ്ങളുമായുള്ള കേരളത്തിലെ പുതിയ ഡ്രൈവിങ് ടെസ്റ്റ് നിയമമാറ്റങ്ങൾ പരിഹാസ്യമാകുക.

ഈർക്കിലി പാർട്ടികൾക്ക് ഊഴമിട്ട് ഭരണം വീതംവച്ചു നൽകുമ്പോൾ അണ്ണാറക്കണ്ണന് തന്നാലാകും വിധം എന്നപോലെ നേതാക്കൾ സ്വന്തം കീശയും പാർട്ടി ഖജനാവും വീർപ്പിക്കാൻ ശ്രമിക്കുക സ്വാഭാവികമാണ്. എന്നാൽ അതിനായി ബലിയാടാകുന്നത് സാധാരണ ജനസമൂഹമാണെന്ന കാര്യം മുഖ്യ ഭരണകക്ഷികൾ മനസ്സിലാക്കി അടിയന്തര തിരുത്തലുകൾ നടത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പുകളിലെ  തിരിച്ചടികൾ കനത്തതായിരിക്കും.

More Latest News

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഹണിമൂണ്‍ ആഘോഷിച്ച് സ്വാസികയും പ്രേമും, അതി സുന്ദരിയായിരിക്കുന്നു എന്ന് ആരാധകര്‍

തമിഴില്‍ ആണ് തുടക്കമെങ്കിലും പിന്നീട് മലയാളത്തില്‍ സ്ഥിരസാന്നിധ്യമായ താരമാണ് സ്വാസിക വിജയന്‍. സിനിമയിലും സീരിയലുകളിലും സ്വന്തം പ്രയത്‌നം കൊണ്ടും അഭിനയ മികവ് കൊണ്ടും താരം ഒരു സ്ഥാനം നേടിയെടുത്തു.  മലയാളത്തില്‍ സ്വാസിക പ്രധാനമായി എത്തിയ പരമ്പരയെല്ലാം ഹിറ്റായിരുന്നു. കട്ടപ്പനയിലെ ഹൃദിക്ക് റോഷനിലെ തേപ്പുകാരിയുടെ വേഷം സ്വാസികയ്ക്ക വലിയൊരു സ്ഥാനമാണ് മലയാളികള്‍ക്ക് ഇടയില്‍ ഉണ്ടാക്കി കൊടുത്തത്.  പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വീണ്ടും ശ്രദ്ധിക്കപ്പെട്ടു. 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടി. അടുത്തിടെയാണ് താരം നടനും മോഡലുമായ പ്രേം ജേക്കബിനെ വിവാഹം ചെയ്തത്. ഇവരുടെ മനോഹമായ ബീച്ച് വെഡിങ്ങും പ്രീ വെഡ്ഡിംഗ് പോസ്റ്റ് വെഡ്ഡിംഗ് ആഘോഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ട്രെന്‍ഡിംഗായതാണ്.  ഇപ്പോഴിതാ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ തങ്ങളുടെ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ഷിഫോണ്‍ ഫ്‌ലോറല്‍ ഫ്രോക്കില്‍ അതിസുന്ദരിയായിട്ടാണ് സ്വാസിക ചിത്രങ്ങളില്‍ നിറയുന്നത്. ഷോര്‍ട്‌സും ഷര്‍ട്ടും ധരിച്ച പ്രേമിനെ കെട്ടിപ്പിടിച്ചും പ്രണയിച്ചും ഓരോ നിമിഷം ആസ്വദിച്ചുമാണ് സ്വാസികയുടെ ഓരോ ചിത്രങ്ങളും. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ് ചിത്രങ്ങള്‍.

ചോക്ലേറ്റ് ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയില്‍ നിന്നും ചോക്ലേറ്റ് ഐസ് ക്രീം ഡെലിവറി ചെയ്യാത്തതിന് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതി. ബാംഗ്ലൂരില്‍ ആണ് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ആവശ്യപ്പെട്ടത്. 3000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി വ്യവഹാര ചിലവും നല്‍കാനാണ് ഉത്തരവിട്ടത്. 2023 ജനുവരിയില്‍ ഓര്‍ഡര്‍ ചെയ്ത 'നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്' ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ഡെലിവര്‍ ചെയ്യാത്ത ഐസ് ക്രീം ഡെലിവര്‍ ചെയ്തു എന്ന് ആപ്പില്‍ സ്റ്റാറ്റസ് കാണിക്കുകയും ചെയ്തിരുന്നു. സ്വിഗ്ഗിയോട് വിഷയം ഉന്നയിച്ചെങ്കിലും ഓര്‍ഡറിന് കമ്പനി റീഫണ്ട് നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. സേവനത്തിന്റെ പോരായ്മയും അന്യായമായ വ്യാപാര രീതികളും തെളിയിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ഐസ് ക്രീമിന്റെ വിലയായ 187 രൂപ തിരികെ നല്‍കാനും 3,000 രൂപ നഷ്ടപരിഹാരവും 2,000 രൂപ വ്യവഹാര ചെലവും നല്‍കാനും കോടതി സ്വിഗ്ഗിയോട് നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരമായി 10,000 രൂപയും വ്യവഹാരച്ചെലവായി 7,500 രൂപയും പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും അത് അമിതമാണെന്ന് ചൂണ്ടിക്കാട്ടി 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

'നീട്ടി വളര്‍ത്തിയ മുടി, കൂടെ കണ്ണട കൂടി വെച്ചതോടെ സ്‌റ്റൈല്‍ കംപ്ലീറ്റ്'  വീണ്ടും ചുള്ളന്‍ ലുക്കില്‍ മമ്മൂട്ടി,  ഇദ്ദേഹത്തിന്റൈ പോക്ക് എങ്ങോട്ടാണെന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയുടെ ലുക്ക് ചെറുപ്പക്കാര്‍ക്കിടയില്‍ എപ്പോഴും സെന്‍സേഷന്‍ ആകാറുണ്ട്. ചെറുപ്പക്കാരുടെ സ്‌റൈല്‍ എൈക്കണായി മമ്മൂട്ടി മാറിയിട്ട് വര്‍ഷങ്ങളായി. ഏതൊരു ചെറുപ്പക്കാരനും മമ്മൂട്ടിയുടെ ഓരോ ലുക്കും കണ്ട് അസൂയ വന്നിട്ടുണ്ടാകും.  ഇപ്പോള്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. കൗ ബോയ് ഹാറ്റ് ധരിച്ച് സൂപ്പര്‍ കൂള്‍ ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയില്‍ കാണുന്നത്. വീണ്ടും സോഷ്യല്‍ ഹിറ്റാവുകയാണ് മമ്മൂട്ടിയുടെ ചിത്രം. വെള്ള ടീ ഷര്‍ട്ടും ബ്ല്യൂ ഡെനിം ജീന്‍സും ധരിച്ചാണ് നില്‍പ്പ്. നീട്ടി വളര്‍ത്തിയ മുടി താരം കെട്ടിവച്ചിരിക്കുകയാണ്. കൂടെ കണ്ണട കൂടി വെച്ചതോടെ സ്റ്റൈല്‍ കംപ്ലീറ്റായി. ഊരുചുറ്റുന്നവന്‍ (rambler) എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാനി ഷാകിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് ചിത്രം. ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ- എന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ കമന്റ്. ഇന്ന് സോഷ്യല്‍മീഡിയ കത്തും എന്റെ പൊന്ന് ഇക്ക എന്നാണ് മറ്റൊരാള്‍ കുറിച്ചത്. അതിനിടെ മമ്മൂട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അജു വര്‍ഗീസ് കുറിച്ചത് ദി റിയല്‍ ജാഡ എന്നാണ്.

'ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകള്‍' ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ എലിസബത്തിന്റെ വക പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ചിരി പടര്‍ത്തുന്ന കുറിപ്പ്

നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന് പലയിടത്ത് നിന്നും ആശംസകള്‍ അറിയിച്ച് സുഹൃത്തുക്കള്‍ എത്തിയിരുന്നു. ബേസിലിന്റെ പ്രിയപ്പെട്ട സുഹൃത്തായ ടൊവിനോ ഒരു വീഡിയോ ആണ് ആശംസ ആയി അറിയിച്ചത്.  'വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ...' എന്നു പാടികൊണ്ട് വള്ളം തുഴഞ്ഞുപോവുന്ന ബേസിലിന്റെ രസകരമായൊരു വീഡിയോ ആണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. മുടി ഒരുവശത്തേക്ക് ചീവിയൊതുക്കി, കണ്ണാടിവച്ച് വിന്റേജ് ലുക്കിലുള്ള ബേസിലിനെയാണ് വീഡിയോയില്‍ കാണുക. ഈ വീഡിയോ ആരാധകര്‍ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. പതിവു പോലെ പരസ്തപരം ട്രോളിയും ചിരിപടര്‍ത്തിയും ആശംസകള്‍ അറിയിക്കുന്നത് ഇക്കുറിയും തെറ്റിക്കാതെ ടൊവിനോ ചെയ്തിട്ടുണ്ട്. എന്നാല്‍ ബേസിലിന്റെ ഭാര്യ എലിസബത്ത് അറിയിച്ച ആശംസ ആണ് വൈറലാകുന്നത്. മകള്‍ ഹോപ്പിനെ അരമണിക്കൂര്‍ സമയത്തേക്ക് ബേസിലിനെ ഏല്‍പ്പിച്ചു പോയപ്പോഴുണ്ടായ രസകരമായൊരു അനുഭവം വീഡിയോയിലൂടെ പങ്കിടുകയാണ് എലിസബത്ത്. എലിസബത്ത് എവിടെയോ പോയി തിരിച്ചു വരുമ്പോള്‍ വാതിലും തുറന്നിട്ട് പുറത്തേക്ക് നോക്കിയിരിക്കുന്ന ബേസിലിനെയും കുഞ്ഞു ഹോപ്പിനെയുമാണ് വീഡിയോയില്‍ കാണാനാവുക.'ഇതെന്താ ഇവിടെയിരിക്കുന്നേ? ഞാന്‍ പോയപ്പോള്‍ ഹോപ്പിന് ഇച്ചിരി കൂടി തുണിയുണ്ടായിരുന്നല്ലോ? ആ പാന്റ് എവിടെ പോയി?' എലിസബത്ത് തിരക്കുന്നു.'അത് വാഷ് ബേസിലിലെ വെള്ളം മേലായിട്ട് ഊരി കളഞ്ഞെന്നാണ്' ബേസിലിന്റെ മറുപടി.അതിന് വാഷ് ബേസിലില്‍ എന്തിനാ പോയതെന്നായി എലിസബത്ത്.'കരഞ്ഞപ്പോള്‍ ഞാന്‍ അതിനകത്തുകൊണ്ടിരുത്തി. പിന്നെ കുറച്ചുനേരം ഫ്രിഡ്ജില്‍ കയറ്റി. ചോക്ക്‌ലേറ്റൊക്കെ നിലത്തിട്ടിട്ടുണ്ട്. പിന്നെ ബോറടിച്ചപ്പോ ലിഫ്റ്റ് കാണിക്കാമെന്നോര്‍ത്ത് പുറത്തിറങ്ങി ഇരുന്നതാ.ലിഫ്റ്റ് കണ്ടപ്പോള്‍ ഇച്ചിരി സമാധാനമായി,' സ്വതസിദ്ധമായ ചിരിയുടെ അകമ്പടിയോടെ ബേസിലിന്റെ മറുപടിയിങ്ങനെ.'ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകള്‍,' എന്ന അടിക്കുറിപ്പോടെയാണ് എലിസബത്ത് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

'ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട', തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ച് വിഷ്ണു ഉണ്ണി കൃഷ്ണന്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്കൗണ്ട് തിരിച്ചു ലഭിച്ചെങ്കിലും സംഭവം വലിയ വാര്‍ത്തയായിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് പാക്കിസ്ഥാനില്‍ നിന്നായിരുന്നു എന്ന് പിന്നീട് വിഷ്ണു തന്നെ പറയുകയുണ്ടായി. ഇപ്പോഴിതാ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ കാരണമായി ടെക്‌നീഷ്യന്‍സ് പറഞ്ഞ കാര്യങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. ഫെയ്സ്ബുക്ക് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നും എങ്ങനെയാണ് വീണ്ടെടുത്തതെന്നും ചോദിച്ച് നിരവധിപേര്‍ തന്നെ സമീപിച്ചെന്നും അതിനാലാണ് വിഡിയോ ചെയ്യുന്നത് എന്നാണ് താരം പറഞ്ഞത്. കമ്യൂണിറ്റി ഗൈഡ്ലൈന്‍ തെറ്റിച്ചു എന്ന് പറഞ്ഞുവെന്ന നോട്ടിഫിക്കേഷന്‍ ക്ലിക്ക് ചെയ്തതാണ് ഫെയ്സ്ബുക്ക് പോകാന്‍ കാരണമായത് എന്നാണ് താരം പറയുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത്.വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകള്‍:'ഒടുവില്‍ ആ സത്യം ഞാന്‍ തുറന്നു പറയുകയാണ്. എങ്ങനെ എന്റെ പേജ് നഷ്ടപ്പെട്ടു എന്ന്. ഞാന്‍ ടൂ ഫാക്റ്റര്‍ ഓഥന്റിഫിക്കേഷന്‍ എല്ലാം ചെയ്തിരുന്നു. എന്നിട്ടും എന്റെ പേജ് പോയതില്‍ എനിക്ക് അത്ഭുതമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ പേജും പോയി എന്ന് പറഞ്ഞ് വിളിച്ചു. ഒരുപാട് പേര് എങ്ങനെയാണ് പേജ് പോയതെന്നും എങ്ങനെയാണ് അത് തിരിച്ചുകിട്ടിയതെന്നും ചോദിച്ച് ഒരുപാട് മെസേജുകളും കോളുകളും എനിക്ക് വരുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടിയാണ് ഈ വിഡിയോ. വിഷുവിന്റെ അന്ന് ഞാന്‍ എന്റെ കുടുംബത്തിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. നന്ദനം സിനിമയിലെ പാട്ട് അതില്‍ ഞാന്‍ ആഡ് ചെയ്തിട്ടുണ്ടായി. രണ്ട് ദിവസം കഴിഞ്ഞ് ഫെയ്സ്ബുക്കില്‍ നിന്ന് എനിക്കൊരു നോട്ടിഫിക്കേഷന്‍ വന്നു. കമ്യൂണിക്കേഷന്‍ ഗൗഡ്ലൈന്‍ വയലേറ്റ് ചെയ്തു എന്ന് പറഞ്ഞുകൊണ്ട്. 24 മണിക്കൂറിനുള്ളില്‍ റിവ്യൂ ചെയ്തില്ലെങ്കില്‍ അക്കൗണ്ട് റെസ്ട്രിക്റ്റ് ആകും എന്നാണ് പറഞ്ഞിരുന്നത്. ആറേഴ് നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ ഞാന്‍ അത് എന്താണെന്ന് നോക്കി. പാട്ട് ആഡ് ചെയ്തതുകൊണ്ട് അതിന്റെ കോപ്പിറൈറ്റ് വന്നതാണ് എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ അത് നോക്കിയെങ്കിലും അത് കംപ്ലീറ്റായില്ല. അതാണ് ഹാക്കേഴ്സ് അയച്ച ലിങ്ക് എന്നാണ് ഫെയ്സ്ബുക്ക് ടീം എന്നോട് പറഞ്ഞത്. ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട. അങ്ങനെയൊരു നോട്ടിഫിക്കേഷന്‍ അവര്‍ അയക്കില്ല. അത് നോക്കാന്‍ പോയാല്‍ ഗുദാഹവാ. ആദ്യം ചെയ്ത വിഡിയോയ്ക്ക് കുറേ ട്രോളൊക്കെ വന്നതുകണ്ടിട്ട് ക്ലാരിഫിക്കേഷനുവേണ്ടി ചെയ്തതാണെന്ന് ആരും പറയരുത്. എന്റെ ആയിരത്തോളം ഫ്രണ്ട്സ് ആവശ്യപ്പെട്ടതുകൊണ്ടാണ് ഞാന്‍ ഈ വിഡിയോ ചെയ്തത്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.'

Other News in this category

  • പ്രവാസി മലയാളികളെ ഞെട്ടിച്ച് അപകടമരണങ്ങൾ..! യു.എസിൽ കുട്ടികളടക്കം മലയാളി കുടുംബവും ഒമാനിൽ 2 മലയാളി നഴ്‌സുമാരും കൊല്ലപ്പെട്ടു; യു.എസ് മലയാളി കുടുംബത്തിന്റെ ഇലക്ട്രിക് കാർ മരത്തിലിടിച്ച് തീപിടിച്ചു! നഴ്‌സുമാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി
  • സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും
  • വോട്ടുചെയ്യാൻ 2 ദിവസത്തിനിടെ നാട്ടിലെത്തിയത് യുകെയിൽ നിന്നടക്കം 22000 പ്രവാസി മലയാളികൾ! സൗജന്യ ടിക്കറ്റ് നൽകിയും ചാർട്ടേർഡ് വിമാനത്തിലും പാർട്ടികൾ പ്രവാസികളെ എത്തിച്ചു; പതിവ് അവകാശവാദവുമായി യു.ഡി.എഫും എൽ.ഡി.എഫും, തൃശൂരിൽ അക്കൗണ്ട് തുറക്കാൻ ബിജെപി
  • ഇന്ത്യക്കാർക്ക് രണ്ടുവർഷം വരെ പലതവണ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാം! ഷെൻഗെൻ വിസ നിയമത്തിൽ മാറ്റങ്ങൾ വരുത്തി യൂറോപ്യൻ യൂണിയൻ, വൈരുധ്യമായി ബ്രിട്ടീഷ് നിയമം..! യുകെയിലേക്കുള്ള പ്രവേശനം സാധ്യമാകില്ല, മാറ്റങ്ങൾ അറിയുക
  • യുകെയിൽ വീണ്ടും ഇന്ത്യൻ ഡോക്ടർമാരുടെ സുവർണ്ണകാലം! പ്ലാബ് ടെസ്‌റ്റ് ഒഴിവാക്കിയതിന് പുറമേ, നിർബന്ധിത പരിശീലന സമയവും കുറയ്ക്കുന്നു; എൻഎച്ച്എസിലടക്കം 2000 ഡോക്ടർമാരുടെ ഒഴിവുകൾ! മലയാളികൾ അടക്കം ആയിരക്കണക്കിന് ഇന്ത്യൻ ഡോക്ടർമാരുടെ നിയമനം തുടരുന്നു
  • സ്നേഹവും സഹായവും സമ്മാനിച്ച് അതിവേഗം മടങ്ങി.! രാജേഷ് ഉത്തമരാജ് ഇനി ഓർമ്മകളിൽ ജീവിക്കും; ആറുമണിക്കൂർ കാറോടിച്ചുവരെ സംസ്കാരച്ചടങ്ങിന് സുഹൃത്തുക്കളെത്തി!
  • ഒ.ഇ.ടി. എക്‌സാം സെന്ററിലെ തട്ടിപ്പ്: കൃത്യമായ മറുപടിയില്ല, മലയാളി നഴ്‌സുമാർ അടക്കം അന്വേഷണം നേരിടുന്ന ഭൂരിഭാഗം പേർക്കും പിൻ നമ്പർ നഷ്ടമാകും; കേരളത്തിലെ പ്രമുഖ ഒഇടി കേന്ദ്രങ്ങളും അന്വേഷണ പരിധിയിൽ, തട്ടിപ്പ് തുടരുന്നതായും ആരോപണം!
  • സ്പ്രിങ് സീസണിലെ കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ, ഏഴുലക്ഷത്തിലധികം പേർ ഇതുവരെ ബുക്കുചെയ്‌തു; സൗജന്യ വാക്‌സിനേഷൻ ആർക്കൊക്കെ, എവിടെ നിന്നും ലഭിക്കുമെന്ന് അറിയുക, കോവിഡ് ഇപ്പോഴും ജീവനെടുക്കുന്ന വില്ലനെന്ന് മുന്നറിയിപ്പ്!
  • യുകെയിൽ കൊഴിയുന്ന ജീവിതങ്ങൾ.. എസ്സെക്‌സിലെ മലയാളി നഴ്‌സ് അരുൺ, ജീവനൊടുക്കാൻ കാരണം ജോലിയിലെ സമ്മർദ്ദമെന്ന് സംശയം! പുതിയ മലയാളി നഴ്‌സുമാരും കെയറർമാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൗൺസിലർമാർ, പ്രശ്നപരിഹാരങ്ങൾ അറിയണം
  • ഇസ്രയേൽ തിരിച്ചടിക്കുന്നു.. ഗൾഫിലൂടെ നാട്ടിലേക്കും തിരിച്ചുമുള്ള യുകെ മലയാളികളുടെ യാത്ര ഇനി സുരക്ഷിതമാകില്ല, മിസ്സൈൽ പതിച്ചത് ആണവ നഗരത്തിൽ! ഇറാൻ പ്രത്യാക്രമണം നടത്തിയാൽ യുദ്ധം രൂക്ഷമാകും, വർഷങ്ങളോളം നീണ്ടേക്കാം, ആണവ യുദ്ധത്തിന് വഴിവച്ചേക്കാം!
  • Most Read

    British Pathram Recommends