സിനിമാ ലോകം കണ്ട വലിയ വിസ്മയങ്ങളില്‍ ഒന്നായിരുന്നു രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആര് ആര് ആര്. ചിത്രമിറങ്ങി രണ്ട് വര്‍ഷം പിന്നിട്ടിട്ടും ചിത്രത്തോടുള്ള സ്നേഹം ഇന്നും ആരാധകരുടെ മനസ്സിലുണ്ട്. ഇതാ ചിത്രത്തോടുള്ള സ്നേഹം അറിയിക്കുന്ന 83 വയസുള്ള ജാപ്പനീസ് വൃദ്ധയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഓസ്കര് നിശയില്‍ ആര് ആര് ആറിനെ കുറിച്ച് നടന്ന പരാമര്‍ശം ഉണ്ടായിരുന്നു. ഇപ്പോഴും ചിത്രം എല്ലാവരുടെയും മനസ്സില്‍ സ്ഥാനം ഉറപ്പിച്ചു എന്നതിന് തെളിവാണ് ഇതെല്ലാം. ഇപ്പോഴിതാ ലോകത്തിന്റെ എല്ലാ കോണിലും സഞ്ചരിച്ച ചിത്രത്തിനോടുള്ള സ്നേഹമറിയിച്ച് സംവിധായകന് രാജമൗലിക്കും പങ്കാളിക്കും മുന്നിലെത്തിയത് 83 വയസുള്ള ജാപ്പനീസ് വൃദ്ധയാണ് വാര്‍ത്തകളില്‍ നിറയുന്നത്.
രാജമൗലി തന്നെയാണ് ജപ്പാനിലെ പുതിയ വിശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. തെരുവില്‍ ഒറിഗാമി ഉണ്ടാക്കി കൊടുക്കുന്ന 83 വയസുള്ള സ്ത്രീ ആര് ആര് ആറിനോടുള്ള സ്നേഹത്താല്‍ ഒരു സമ്മാനം നല്‍കുന്നതാണ് രാജമൗലി പങ്കുവെച്ച ഫോട്ടോയില്‍ ഉള്ളത്. സമ്മാനത്തിനൊപ്പം താന്‍ ആര് ആര് ആര് സിനിമയുടെ ഫാന്‍ ആണെന്നും ജപ്പാനിലേക്ക് സ്വാ?ഗതം ചെയ്യുന്നുവെന്നും എഴുതിയ ഒരു കാര്‍ഡും വൃദ്ധ നല്കി. സിനിമയുടെ പേരെഴുതിയ ടി ഷര്‍ട്ടാണ് വൃദ്ധ ധരിച്ചത്
ജപ്പാനില്‍, അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ഭാഗ്യവും ആരോഗ്യവും ഉണ്ടാകാന്‍ ഒറിഗാമി ഉണ്ടാക്കി സമ്മാനിക്കുന്നു. 83 വയസുള്ള ഈ സ്ത്രീ ഞങ്ങളെ അനുഗ്രഹിക്കാന്‍ വേണ്ടി ആയിരക്കണക്കിന് ഒറി?ഗാമി ഉണ്ടാക്കി, കാരണം അവര്‍ക്ക് ആര് ആര് ആര് ഒരുപാട് ഇഷ്ടമാണ്. അവര്‍ക്ക് ഒരുപാട് സന്തോഷം നല്കിയ സിനിമ. അവര്‍ ഞങ്ങള്‍ക്ക് ഒരു സമ്മാനം തരവാനായി താമസിക്കുന്നിടത്ത് വന്ന് ആ തണുപ്പില്‍ കാത്തിരിക്കുകയായിരുന്നു. ചില സ്നേഹത്തിന് പകരമായി എന്ത് നല്കിയാലും അത് മതിയാകില്ല, രാജമൗലി കുറിച്ചു.