മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ പ്രശസ്തയായ താരമാണ് സ്വാസിക. മിനിസ്ക്രീനില്‍ മാത്രം ഒതുങ്ങി പോകാതെ താരം ബിഗ്സ്ക്രീനിലും നായികയായി എത്തിയിട്ടുണ്ട്. ഈ അടുത്തായിരുന്നു താരത്തിന്റെ വിവാഹം. മിനിസ്ക്രീനില്‍ തന്നെയുള്ള പ്രേം ജേക്കബ് ആണ് താരത്തിന്റെ ഭര്‍ത്താവ്.
ഇപ്പോഴിതാ വിവാഹം കഴിഞ്ഞുള്ള പ്രേമിന്റെ ആദ്യ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് സ്വാസിക. മനോഹര ഫോട്ടോകള്‍ പങ്കുവച്ച് പ്രേമിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട് സ്വാസിക. 'എന്റെ ഹൃദയത്തിന്റെ രാജാവിന്, എന്റെ സ്വപ്നങ്ങളുടെ മനുഷ്യന്, എന്റെ ജീവിതത്തിന്റെ പ്രണയത്തിന് ജന്മദിനാശംസകള്', എന്നാണ് സ്വാസിക കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയത്.
ഈ വര്‍ഷം ആദ്യമാണ് സ്വാസിക വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്തത് താന്‍ ആണെന്ന് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ സ്വാസിക പറയുകയും ചെയ്തിരുന്നു. ശേഷം 24ന് ഇരുവരും വിവാഹം കഴിക്കുക ആയിരുന്നു.