ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിന് എത്തിയ ഷാരുഖ് ഖാന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. താരം സ്റ്റേഡിയത്തിനുള്ളില്‍ വച്ച് പുകവലിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയ നിറയെ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമയായ താരത്തില്‍ നിന്നാണ് ഇത്തരത്തില്‍ വിവാദപരമായ പ്രവര്‍ത്തി വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈഡന് ഗാര്‍ഡനില്‍ വച്ച് നടന്ന സണ്‍റൈസസ് ഹൈദരാബാദിന് എതിരായ മത്സരം കാണാന്‍ വന്നപ്പോഴാണ് സ്റ്റേഡിയത്തിലെ വിഐപി ബോക്സിന് അകത്തുവച്ച് താരം സിഗരറ്റ് വലിച്ചത്. ഇതിന്റെ വിഡിയോ വന്‍ വിവാദമാണ് താരത്തിന് ഉണ്ടാക്കിയത്.
തന്റെ ടീമിനൊപ്പം ശക്തമായി നിലകൊള്ളുന്ന ഉടമയാണ് ഷാരുഖ് ഖാന്. കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ കാണാന്‍ താരം നേരിട്ടെത്താറുണ്ട്. സീസണിലെ കൊല്‍ക്കത്തയുടെ ആദ്യ മാച്ചാണ് ഈഡന് ഗാര്‍ഡനില്‍ നടന്നത്. മത്സരത്തില്‍ ഹൈദരാബാദിനെതിരെ ത്രസിപ്പിക്കുന്ന വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. അവസാന ഓവര്‍ വരെ ആവേശം കത്തി നിന്ന മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ഷാരുഖിന്റെ ടീമിന്റെ വിജയം.