18
MAR 2021
THURSDAY
1 GBP =104.15 INR
1 USD =83.41 INR
1 EUR =89.27 INR
breaking news : 'കുഞ്ഞിനെ ഇനി മൂന്ന് ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല' മാമ്മോദീസ കൂടാന്‍ പോയപ്പോള്‍ പള്ളീലച്ചന്‍ പറഞ്ഞ വിചിത്ര കാര്യങ്ങള്‍ പറഞ്ഞ് സാന്ദ്ര തോമസ് >>> ഐപിഎല്‍ കാണാന്‍ അച്ഛന്‍ ഷാരൂഖിന്റെ കൂടെ അബ്‌റാമും, വിസിലടിച്ചും തുള്ളിച്ചാടിയും ആര്‍പ്പുവിളിച്ചുമുള്ള കുട്ടിതാരത്തെ അടക്കിയിരുത്തി ഷാരൂഖ് >>> പ്രായം അറുപത്, പക്ഷെ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' സൗന്ദര്യ കിരീടം, സൗന്ദര്യം പ്രായത്തെ മൂടി കളഞ്ഞെന്ന് സോഷ്യല്‍ മീഡിയ >>> വരന്റെ വിദ്യാഭ്യാസയോഗ്യത പരീക്ഷിക്കന്‍ വധുവിന്റെ ടെസ്റ്റ്, രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞതും വരന്‍ വിയര്‍ത്തു, പിന്നെ സംഭവിച്ചത് സിനിമാക്കഥയേക്കാള്‍ വലിയ ട്വിസ്റ്റ് >>> ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്‍ട്ടിന്‍, തൃശൂരില്‍ നടന്ന ചടങ്ങില്‍ 10 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത് >>>
Home >> EDITOR'S CHOICE
ഇനി ചില്ലറയില്ലെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ സാധിക്കില്ല, ഫോണ്‍ പേ ക്യൂര്‍ ആര്‍ കോഡ് തന്റെ വസ്ത്രത്തില്‍ ഘടുപ്പിച്ച് യാചകന്‍, ന്യൂജെന്‍ യാചകന്‍ എന്ന് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകൻ

Story Dated: 2024-03-27

ക്യാഷ്‌ലെസ് പേയ്‌മെന്റ് രീതിയിലേക്ക് രാജ്യം മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് എല്ലായിടത്തും തന്നെ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ കാലമാണ്. പണമിടപാടുകളെല്ലാം ക്യൂആര്‍ കോഡ് വഴി ചെയ്യാന്‍ സൗകര്യമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ പൊതുവെ എല്ലാവരും പഴ്‌സുകളില്‍ പണം സൂക്ഷിക്കുന്നത് അപൂര്‍വ്വമായി മാറിക്കൊണ്ടിരിക്കുകയാണ്. 

ഇപ്പോഴിതാ ഒരു യാചകനും ഡിജിറ്റല്‍ പേയ്‌മെന്റ് ചെയ്യുന്ന സംഭവം ആണ് വൈറലാകുന്നത്. തനിക്ക് പണം നല്‍കാന്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രം മതി എന്നാണ് ഇയാള്‍ പറയുന്നത്.

യാചകന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയാണ് വൈറലായത്. വീഡിയോ കണ്ടവര്‍ ഇനി ഇപ്പോള്‍ കയ്യില്‍ കാശില്ല എന്നൊക്കെ പറഞ്ഞ് യാചകരെ ഒഴിവാക്കാന്‍ സാധിക്കില്ല എന്നാണ് എല്ലാവരും പറയുന്നത്.

@Gouravv Somani എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ ഗുവാഹട്ടിയില്‍ നിന്നുള്ള യാചകന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ക്യൂ ആര്‍ കോഡുമായി വന്നിരിക്കുന്ന യാചകനെ കാണാന്‍ സാധിക്കുന്നുണ്ട്. ഫോണ്‍ പേ ക്യൂര്‍ ആര്‍ കോഡ് ഇയാള്‍ തന്റെ വസ്ത്രത്തിലാണ് കടുപ്പിച്ചിരിക്കുന്നത്. അതായത് നിങ്ങളുടെ പോക്കറ്റില്‍ പണമില്ലെങ്കിലും ഫോണ്‍ വഴി ഇയാള്‍ക്ക് പണം നല്‍കാം എന്നര്‍ത്ഥം. 

ക്യൂ ആര്‍ കോഡ് ഷര്‍ട്ടില്‍ പതിപ്പിച്ചെത്തിയ താചകനോട് ഓണ്‍ലൈനില്‍ പണം നല്‍കിയാല്‍ മതിയോ എന്നാണ് കാറിലുള്ള ആള്‍ ചോദിക്കുന്നത്. യാചകന്‍ അതിന് സമ്മതം മൂളുകയും കാര്‍ യാത്രക്കാരന്‍ ഓണ്‍ലൈനായി പണം നല്‍കുകയും ചെയ്യുന്നു. യാചകന് കാഴ്ചയ്ക്ക് പ്രശ്നമുണ്ട്. എന്നാല്‍, പണം കിട്ടിയതായി നോട്ടിഫിക്കേഷന്‍ ശബ്ദം കേള്‍ക്കുമ്പോള്‍ തനിക്ക് മനസിലാവും എന്നാണ് ഇയാള്‍ പറയുന്നത്. 'ഡിജിറ്റല്‍ ബെഗ്ഗര്‍ ഇന്‍ ഗുവാഹട്ടി' എന്നും വീഡിയോയില്‍ എഴുതിയിട്ടുണ്ട്. ദശ്രഥ് എന്നാണ് യാചകന്റെ പേര്. നോട്ടിഫിക്കേഷന്‍ ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ ഇയാള്‍ ഫോണ്‍ തന്റെ ചെവിയോട് ചേര്‍ത്തുവച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

 

More Latest News

'കുഞ്ഞിനെ ഇനി മൂന്ന് ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല' മാമ്മോദീസ കൂടാന്‍ പോയപ്പോള്‍ പള്ളീലച്ചന്‍ പറഞ്ഞ വിചിത്ര കാര്യങ്ങള്‍ പറഞ്ഞ് സാന്ദ്ര തോമസ്

നടിയും നിര്‍മ്മാതാവും ആയി പ്രശസ്തയായ താരമാണ് സാന്ദ്ര തോമസ്. സാന്ദ്രയുടെ രണ്ട് മക്കളുമൊത്ത് താരത്ത് ഒരു യൂട്യൂബ് ചാനലും ഉണ്ട്. അമ്മയെ പോലെ തന്നെ നിരവധി ആരാധകരാണ് രണ്ട് മക്കള്‍ക്കും ഉള്ളത്. സോഷ്യല്‍ മീഡിയയിലൂടെ പല കാര്യങ്ങള്‍ക്കും തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ സാന്ദ്ര തോമസ് മടിക്കാതെ എത്താറുണ്ട്. അത്തരത്തില്‍ താരം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ച കാര്യങ്ങള്‍ ഏറെ ചര്‍ച്ചയാവുകയാണ്. അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ പള്ളിയില്‍ പോയപ്പോഴുണ്ടായ അനുഭവം ആണ് താരം പങ്കുവെച്ചത്.  ഈ നാടിന് ഇത് എന്ത് പറ്റി എന്ന് ചോദിച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് തുടങ്ങുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ: 'ഈ നാടിനിത് എന്തു പറ്റി ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ ഒരു പള്ളിയില്‍ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിര്‍ദ്ദേശങ്ങളുമായി പള്ളിയില്‍ അച്ഛന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു.... 1. കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല. 2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല. 3. അഥവാ കുളിപ്പിക്കണമെങ്കില്‍ ഒരു പാത്രത്തില്‍ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം. 4. ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയില്‍ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കന്‍ പാടില്ല . 5. ജീവിതകാലം മുഴുവന്‍ സഭയില്‍ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം. സ്‌തോത്രം ഹല്ലേലുയ്യ ! സഭയും മതവും നീണാള്‍ വാഴട്ടെ'

ഐപിഎല്‍ കാണാന്‍ അച്ഛന്‍ ഷാരൂഖിന്റെ കൂടെ അബ്‌റാമും, വിസിലടിച്ചും തുള്ളിച്ചാടിയും ആര്‍പ്പുവിളിച്ചുമുള്ള കുട്ടിതാരത്തെ അടക്കിയിരുത്തി ഷാരൂഖ്

അച്ഛന്‍ ഷാരൂഖിനൊപ്പം അപൂര്‍വ്വമാണെങ്കിലും മകന്‍ അബ്‌റാം വരുമ്പോള്‍ സ്വാഭാവികമായും ക്യാമറാ കണ്ണുകള്‍ അബ്‌റാമിനെ വീക്ഷിക്കാറുണ്ട്. അബ്‌റാമും സെലിബ്രറ്റി താരം തന്നെയാണ്. കഴിഞ്ഞ ദിവംസ ഐപിഎല്‍ കാണാന്‍ എത്തിയ ഷാരൂഖിനൊപ്പവും അബ്‌റാം ഉണ്ടായിരുന്നു. പതിവു പോലെ ക്യാമറ അബ്‌റാമിന് നേരെയെത്തി. താരത്തിന്റെ പ്രകടനങ്ങള്‍ നോക്കിയിരിക്കുകയായിരുന്നു എല്ലാവരും. കളി കണ്ട് ആവേശത്തിലായ അബ്‌റാം എല്ലാവരുടെയും ശ്രദ്ധ നേടി. അച്ഛനൊപ്പം നില്‍ക്കുകയാണെങ്കിലും അബ്‌റാം പൂര്‍ണ്ണമായും കളിയില്‍ തന്നെയായിരുന്നു.  കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കളി കാണാന്‍ വേണ്ടിയാണ് അച്ഛനും മോനും ത്തെിയത്. ടീമിന്റെ പ്രകടനം കണ്ട് ആഹ്ലാദത്തോടെ വിസിലടിക്കുന്നതും തുള്ളിച്ചാടുന്നതും ആര്‍പ്പുവിളിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.  മകന്റെ ആവേശം കാണുമ്പോള്‍ ഷാരൂഖ് അവനോട് ശാന്തനാകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. താരപുത്രന്‍ ആവേശത്തിലായിരുന്നെങ്കിലും മത്സരത്തില്‍ ഷാരൂഖിന്റെ ടീം പരാജയപ്പെട്ടു.

പ്രായം അറുപത്, പക്ഷെ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' സൗന്ദര്യ കിരീടം, സൗന്ദര്യം പ്രായത്തെ മൂടി കളഞ്ഞെന്ന് സോഷ്യല്‍ മീഡിയ

സൗന്ദര്യം മത്സരത്തിന് പങ്കെടുത്ത് കിരീടം ചൂടി സ്ത്രീയെ കണ്ട് ആരും ഞെട്ടിയില്ല, പക്ഷെ അവരുടെ പ്രായം അറിഞ്ഞതും എല്ലാവരും ഞെട്ടി. അറുപതാം വയസ്സില്‍ ഇപ്പോഴും സൗന്ദര്യത്തിന് ഒരു കുറവും സംഭവിക്കാത്ത സ്ത്രീ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' കിരീടം ആയിരുന്നു. അലക്സാന്ദ്ര റോഡ്രിഗസാസ് ആണ് കിരീടം ചൂടിയ വ്യക്തി. അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയുമായ അലക്സാന്ദ്രയ്ക്ക് 60 വയസ്സാണെന്ന് മനസ്സിലാക്കിയവരെല്ലാം ഞെട്ടി. കാരണം പ്രായം സൗന്ദര്യത്തെ ബാധിച്ചിട്ടില്ലെന്നതാണ് സത്യം. സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാവും ഒരു 60 കാരി ഒരു സൗന്ദര്യമത്സരത്തില്‍ കിരീടമണിയുന്നത്.  പ്രായം ചെല്ലുന്തോറും സൗന്ദര്യത്തിന് കേട് പറ്റുമെന്ന് ആയിരിക്കും പലരും ചിന്തിക്കുക. എന്നാല്‍ ആ ചിന്തയെ പോലും മാറ്റിക്കുറിക്കുന്നതാണ് ഇവരുടെ അനുഭവം. 'സൗന്ദര്യ മത്സരങ്ങളില്‍ ഒരു പുതിയ മാതൃകയാകുന്നതില്‍ താന്‍ സന്തുഷ്ടയാണ്. കാരണം സൗന്ദര്യമത്സരങ്ങളില്‍ ശാരീരിക സൗന്ദര്യം മാത്രമല്ല, മൂല്യങ്ങളും അതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ തലമുറയെ പ്രതിനീധീകരിക്കുന്ന ആദ്യത്തെ ആളെന്ന നിലയില്‍ തനിക്ക് അഭിമാനമുണ്ട് ' എന്നാണ് അലക്സാന്ദ്ര പറയുന്നത്.  'തന്റെ തലമുറയിലെ സ്ത്രീകളെ പ്രതിനീധീകരിക്കുന്നതിന് വേണ്ടിയുള്ള തന്റെ ആത്മവിശ്വാസവും അഭിനിവേശവും വിധികര്‍ത്താക്കള്‍ മനസിലാക്കിയതായി കരുതുന്നു. മിസ് യൂണിവേഴ്സ് അര്‍ജന്റീന 2024 കിരീടത്തിന് വേണ്ടി പോരാടാനും താന്‍ തീരുമാനിച്ചിരിക്കുകയാണ്' എന്നും അവര്‍ വ്യക്തമാക്കി. ഇപ്പോഴിതാ ഈ ചരിത്രനേട്ടത്തിന് പിന്നാലെ 'മിസ് അര്‍ജന്റീന' കിരീടത്തിന് വേ്ണ്ടി മത്സരിക്കുന്ന അലക്സാന്ദ്രയ്ക്ക് ഇപ്പോള്‍ തന്നെ അനേകം ആരാധാരുണ്ടായിരിക്കുകയാണ്.  ഇത് മിസ് യൂണിവേഴ്സ് മത്സരത്തിനുള്ള അവളുടെ പ്രവേശനത്തിലേക്ക് വഴിയൊരുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

വരന്റെ വിദ്യാഭ്യാസയോഗ്യത പരീക്ഷിക്കന്‍ വധുവിന്റെ ടെസ്റ്റ്, രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞതും വരന്‍ വിയര്‍ത്തു, പിന്നെ സംഭവിച്ചത് സിനിമാക്കഥയേക്കാള്‍ വലിയ ട്വിസ്റ്റ്

ഒരു വിവാഹം നടക്കാന്‍ പലതരം നുണകള്‍ പറയുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്. പല വിവാഹങ്ങളും കഴിഞ്ഞ ശേഷമായിരിക്കും ഒരു വലിയ നുണയ്ക്ക് മുകളിലാണ് ഈ ജീവിതം എന്ന സത്യം പലരും മനസ്സിലാക്കുന്നത്. എന്നാല്‍ ഇതിലൊന്നും പെട്ടു പോകാതെ രക്ഷപ്പെടുന്നത് ഭാഗ്യം തന്നെയാണ്. അത്തരത്തില്‍ രക്ഷപ്പെട്ട ഒരു 'ബുദ്ധിമതിയായ വധുവിനെ' കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നത്. shayar_yogi എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് ഇത്തരത്തില്‍ ഒരു വധുവിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലായിരുന്നു സംഭവം നടന്നത്. വരന് വിവാഹം നടക്കാതെ ഒരുപാട് നാള്‍ കടന്നു പോയ ശേഷമാണ് ഒരു വിവാഹം ഒത്തു വന്നത്. എന്നാല്‍ വധുവിന്റെ കുടുംബം വരന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തിരക്കിയിരുന്നു.  എന്നാല്‍ എങ്ങനെയും വിവാഹം നടക്കുന്നതിന് വേണ്ടി വരവും വരന്റെ കുടുംബവും വധുവിന്റെ കുടുംബത്തോട് വരന് വിദ്യാഭ്യാസമുണ്ടെന്ന് ഒരു നുണ പറയുകയായിരുന്നു. പക്ഷെ വിവാഹദിനമായപ്പോള്‍ ഈ തട്ടിപ്പ് മനസിലാക്കിയ വധുവും കുടുംബവും വിവാഹത്തില്‍ നിന്നും പിന്മാറിയതായിരുന്നു സംഭവം.  വരവ് വിദ്യാഭ്യാസമില്ലെന്ന കാര്യമായിരുന്നു വരന്റെ  കുടുംബം മറച്ച് വച്ചത്. വിവാഹ വേദിയിലെത്തിയ വധു, തന്റെ സംശയം ദുരൂകരിക്കാനായി വരനോട് രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞു. വിവാഹവേദിയില്‍ വച്ച് അവിചാരിതമായി വധു ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞപ്പോള്‍ വരന്‍ നിന്ന് വിയര്‍ത്തു. പിന്നാലെ വിവാഹ വേദിയില്‍ വച്ച് വധുവിന്റെ  വീട്ടുകാര്‍ വരന് വിദ്യാഭ്യാസമില്ലെന്ന കാര്യം തിരിച്ചറിയുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ആലോചിച്ച് തീരുമാനിച്ച വിവാഹമായിരുന്നു അത്.  ഈ സംഭവം പുറത്ത് വന്നതോടെ നിരവധി പേരാണ് ഇതേ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞെത്തിയത്. 'എല്ലാ ആണ്‍കുട്ടികളും അവരുടെ വിവാഹത്തിന് രണ്ടിന്റെ  ഗുണന പട്ടിക പഠിച്ചതിന് ശേഷമേ വരൂ.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'എനിക്ക് പോലും രണ്ടിന്റെ  ഗുണനപട്ടിക അറിയില്ല' മറ്റൊരു കാഴ്ചക്കാരനെഴുതി.

ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്‍ട്ടിന്‍, തൃശൂരില്‍ നടന്ന ചടങ്ങില്‍ 10 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്

ബോചെ ടീ ലക്കി ഡ്രോയിലെ രണ്ടാമത്തെ വിജയിയായ അമല്‍ മാര്‍ട്ടിന്‍. ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ രണ്ടാമത്തെ വിജയിയായ അമല്‍ മാര്‍ട്ടിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. അങ്കമാലി സ്വദേശിയാണ് അമല്‍ മാര്‍ട്ടിന്‍.  ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ പാക്കറ്റ് വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീയുടെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.

Other News in this category

  • പ്രായം അറുപത്, പക്ഷെ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' സൗന്ദര്യ കിരീടം, സൗന്ദര്യം പ്രായത്തെ മൂടി കളഞ്ഞെന്ന് സോഷ്യല്‍ മീഡിയ
  • പ്രപ്പോസല്‍ അങ്ങ് ആകാശത്ത് വെച്ച് തന്നെ!!! ഫ്‌ലൈറ്റ് അറ്റന്‍ഡറായ കാമുകിയെ പ്രപ്പോസ് ചെയ്ത് കാമുകനായ പൈലറ്റ്, ഹൃദയസ്പര്‍ശിയായ നിമിഷത്തിന് സാക്ഷികളായി യാത്രക്കാര്‍
  • തെക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് ഡോര്‍സെറ്റില്‍ പഴയ വീടിന്റെ അടുക്കള ഭാഗത്ത് കുഴിക്കുന്നതിനിടെ കണ്ടെത്തിയത് അത്യപൂര്‍വ നിധി ശേഖരം, വീട്ടുടമകള്‍ ചെയ്തത് ഇങ്ങനെ
  • 46ാം വയസ്സില്‍ തനിക്കുള്ളത് 37കാരന്റെ ഹൃദയവും 28കാരന്റെ ചര്‍മ്മവും, പ്രായത്തെ പിന്നിലാക്കി മരണത്തെ പറ്റിക്കാനുള്ള പ്രയത്‌നവുമായി ഒരാള്‍, മൂന്ന് വര്‍ഷമായി പതിവായി കഴിക്കുന്നത് ഇത്
  • തലയും കഴുത്തും ഒഴികെയുള്ള എല്ലാ ശരീരഭാഗങ്ങളും ഐസ് കൂമ്പാരത്തിനുള്ളില്‍ ആക്കി ചിലവഴിച്ചത് 4 മണിക്കൂറും 2 മിനിറ്റും!!! 53കാരന്‍ സ്വന്തമാക്കിയത് ഗിന്നസ് റെക്കോര്‍ഡ്
  • ഈ റെസ്‌റ്റോറന്റില്‍ എത്തിയാല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കാവോ, എന്നാല്‍ ഒരു വമ്പന്‍ ഓഫര്‍ ഉണ്ട്!!! ഇതുവരെ ഒരു റെസ്റ്റോറന്റിലും ലഭിക്കാത്ത ഓഫറുമായി ഒരു റെസ്റ്റോറന്റ്
  • വിദേശയാത്ര കഴിഞ്ഞെത്തിയ ദമ്പതികള്‍ വീട്ടിലെത്തിയപ്പോള്‍ ഫോണ്‍ ബില്ല് കണ്ട് ഞെട്ടി, ഫോണ്‍ ബില്ലായി ലഭിച്ചത് ഒരു കോടിയിലധികം രൂപ!!! ഇവര്‍ക്ക് വിനയായത് ഈ കാര്യം
  • ബ്രിട്ടനില്‍ പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ പൂവിടുന്ന 'അന്യഗ്രഹ ചെടി', ചിലെയിലെ ആന്‍ഡിസ് പര്‍വതമേഖലയില്‍ കാണപ്പെടുന്ന പുയ ആല്‍പെട്രിസ് ചെടി പൂത്തുലഞ്ഞത് കാണാന്‍ തിരക്ക്
  • 40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ജീവിച്ച് ഒരു യുവതി, ശാരീരികമായും വൈകാരികമായും ആത്മീയപരമായും 'അത്ഭുതകരമായ അനുഭവം' ഉണ്ടായെന്ന് തുറന്ന് പറച്ചില്‍
  • ഒരു നവജാതശിശുവിന് ജീവിക്കാന്‍ സൂര്യപ്രകാശം മാത്രം മതിയെന്ന ചിന്താഗതി, ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത് പട്ടിണി കിടന്ന്, ഇന്‍ഫ്‌ലുവന്‍സര്‍ക്ക് എട്ട് വര്‍ഷം തടവ്
  • Most Read

    British Pathram Recommends