മലയാളം വലിയൊരു കഠിനാധ്വാനത്തിന് സാക്ഷ്യയാകുന്ന ദിവസമാണ് നാളെ. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അനൗണ്‍സ് ചെയ്ത ആടുജീവിതം നാളെ തീയറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. ആടുജീവിതം കഥ നോവല്‍ ആയപ്പോള്‍ എല്ലാവരെയും കണ്ണ് നനയിപ്പിച്ചിരുന്നു. ചിത്രം യഥാര്‍ത്ഥ സംഭവം ആണ്. ആ വേദനയാണ് ഇനി സ്ക്രീനില്‍ കാണാന്‍ പോകുന്നത്.
ചിത്രം റിലീസ് ആകുന്നതിന് മുന്‍പേ തന്നെ ചിത്രത്തെ കുറിച്ചും ചിത്രത്തില്‍ പൃഥ്വിയുടെ കഷ്ടപ്പാടിനെ കുറിച്ചും എല്ലാം പുറത്ത് വന്നിരുന്നു. ബ്ലെസിയുടെ സംവിധാനത്തില്‍ ഇറങ്ങുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് തമിഴ് നടന് സൂര്യ പറഞ്ഞ കാര്യമാണ് വൈറലാകുന്നത്.
ആടുജീവിതത്തിനു ആശംസയുമായി എത്തിയിരിക്കുകയാണ് തമിഴ് നടന് സൂര്യ. ആടുജീവിതത്തിന്റെ ട്രെയിലര്‍ പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ ആശംസ ട്വീറ്റ്.
'അതിജീവനത്തിന്റെ കഥ പറയാനുള്ള 14 വര്‍ഷത്തെ അഭിനിവേശമാണ് ആടുജീവിതം. ഈ പരിവര്‍ത്തനവും ഇതിനെ ഒരുമിച്ച് കൊണ്ടുവരാനുള്ള പരിശ്രമവും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ സംഭവിക്കൂ. സംവിധായകന് ബ്ലെസി & ടീം, പൃഥ്വിരാജ്, എ ആര് റഹ്മാന് സാര്‍ എന്നിവര്‍ക്ക് ഒരു ഗ്രാന്‍ഡ് റിലീസിനായി ഹൃദയം നിറഞ്ഞ ആശംസകള്‍', എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. സൂര്യയുടെ പോസ്റ്റിനു പിന്നാലെ പൃഥ്വിരാജ് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, മുന്‍പ് ആടുജീവിതത്തിനായി സൂര്യയെ പരിഗണിച്ചിരുന്നുവെന്ന് ബ്ലെസി പറഞ്ഞിരുന്നു. 'സൂര്യയോട് മുന്‍പ് കഥ പറഞ്ഞിരുന്നു. ശാരീരികമായി വലിയ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വരുമെന്നും അപ്പോള്‍ തന്നെ സൂചിപ്പിച്ചു. ആ സമയത്ത് ശാരീരികമായി ബുദ്ധിമുട്ട് എടുക്കാന്‍ അദ്ദേഹത്തിന് കഴിയില്ലായിരുന്നു. സമാനമായ രീതിയില്‍ ശാരീരിക മാറ്റങ്ങള്‍ വരുത്തി കൊണ്ട് സൂര്യ ഒരു സിനിമ ചെയ്തിരുന്നു.അതാണ് ചിത്രം ഉപേക്ഷിച്ചത്'എന്നാണ് അന്ന് ബ്ലെസി പറഞ്ഞത് .