വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം ആകാത്തവര്‍ക്ക് വിവാഹബ്യൂറോകള്‍ എപ്പോഴും ആശ്രയം ആകാറുണ്ട്. അല്ലെങ്കില്‍ വിവാഹം പ്രായത്തില്‍ മികച്ച വരനെയോ വധുവിനെയോ തേടാന്‍ പലതരം വിവാഹഭ്യൂറോകളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇതാ അത്തരത്തില്‍ ഒരു വ്യത്യസ്തമായ വിവാഹ പരസ്യമാണ് വൈറലാകുന്നത്.
ഭോപ്പാലില്‍ നിന്നുള്ള ഹംസതി സമാജ് കല്യാണ്‍ സമിതിയുടെ പരസ്യം ആണ് ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. വിവാഹ ബ്യൂറോയുടെ ആവകാശവാദം തന്നെ 'ഒറ്റ ഫോണ്‍ കോളില്‍ കല്യാണം തന്നെ നിങ്ങളുടെ വിവാഹം സെറ്റാക്കാം' എന്നാണ് വിവാഹ പരസ്യം. നോട്ടീസ് രൂപത്തില്‍ പ്രിന്റ് ചെയ്ത് വിതരണം ചെയ്ത പരസ്യത്തില്‍ ജാതി, മതം, വൈവാഹിത നില എന്നിവ പരിഗണിക്കാതെ എല്ലാ വ്യക്തികളെയും ഒരു പോലെ പരിഗണിക്കുന്നതിന്റെ തങ്ങളുടെ പ്രതിബദ്ധത ഉറപ്പിച്ചു പറയുന്നുണ്ട്. തങ്ങളുടെ ഫോണ്‍ സമ്പറും വിലാസവും എല്ലാം രേഖപ്പെടുത്തിയ നോട്ടീസ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
പോസ്റ്റ് വളരെ പെട്ടന്ന് വൈറലായതോടെ രസകരമായ നിരവധി കമന്റുകളാണ് പരസ്യത്തിന് താഴെ വരുന്നത്. ബാച്ചിലേഴ്സിന് ലോട്ടറി അടിച്ചു- എന്നായിരുന്നു ഒരാളുടെ കമന്റ്, ഒറ്റഫോണ്‍ കോള്‍ എന്ന ആശയം എത്ര മനോഹരമാണെന്നും ഇതിലൂടെ ഒരുപാട് പണം ലാഭിക്കാമെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. ഇത് തട്ടിപ്പാണെന്നായിരുന്നു മറ്റു പലരുടെയും കമന്റ്.