പ്രണയം തകര്‍ന്നാലോ അല്ലെങ്കില്‍ അതില്‍ നിന്നും പിന്മാറിയാലോ കാമുകനോ കാമുകിക്കോ പകയോ ദേഷ്യമോ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചില സന്ദര്‍ഭങ്ങള്‍ ഇരുവരും ആ പക വീട്ടിയ വാര്‍ത്തകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത്തരം വാര്‍ത്തകളില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രതികാര വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ഈ സംഭവത്തില്‍ കാമുകനും കാമുകിയും ബ്രേക്കപ്പായപ്പോള്‍ ആ ദേഷ്യത്തില്‍ കാമുകിയുമായി ഒന്നിച്ചു താമസിച്ചിരുന്ന വീട്ടിലെ ക്ലോസറ്റുമായിട്ടാണ് കാമുകന് കടന്ന് കളഞ്ഞത്. പ്ലംബിംഗ് ജോലി ചെയ്തിരുന്ന കാമുകനും കാമുകിയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. പ്രണയബന്ധത്തിലെ സ്വരച്ചേര്‍ച്ചകളെ തുടര്‍ന്ന് ഇരുവരും ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പക്ഷെ അത് സ്വാഭാവികമായ ഒരു വേര്‍പിരിയല്‍ ആയിരുന്നില്ല.
ബന്ധം അവസാനിപ്പിച്ച ശേഷം വീട്ടില്‍ നിന്ന് താമസം മാറുന്നതിനായി സാധനങ്ങള്‍ പാക്ക് ചെയ്തുകൊണ്ട് നിന്ന കാമുകന് കാമുകി ഉറങ്ങി എഴുന്നേല്ക്കും മുന്‍പ് വീട്ടിലെ ഏക ക്ലോസറ്റുമായി കടന്നുകളയുകയായിരുന്നു.
രാവിലെ എഴുന്നേറ്റു പ്രഭാത കര്‍മങ്ങള്‍ക്ക് പോയപ്പോഴാണ് കാമുകി ഇക്കാര്യം അറിയുന്നത്. വീട്ടിലെ ഒരേയൊരു ക്ലോസറ്റായതിനാല്‍ യുവതി ആകെ കുഴങ്ങി. പ്രഭാത കര്‍മങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാതെ ഒടുവില്‍ അടുത്തുള്ള ഒരു റസ്റ്ററന്റിനെ ആശ്രയിക്കുകയായിരുന്നു. സമൂഹമാധ്യമമായ റെഡിറ്റിലൂടെയാണ് യുവതി ഇക്കാര്യം പങ്കുവച്ചത്. നിരവധി കമന്റുകളാണ് യുവതിയുടെ പോസ്റ്റിനു താഴെ വന്നത്.