വിവാഹത്തിന് എന്തെങ്കിലും വെറൈറ്റി വേണോ? വരനോ വധുവോ അത്തരത്തില്‍ വെറൈറ്റി ആഗ്രഹിക്കുന്നവരാണെങ്കില്‍ ഇതൊന്ന് പരീക്ഷിക്കാം എന്നാണ് സോഷ്യല്‍ മീഡിയയുടെ തന്നെ അഭിപ്രായം.
ഇവിടെ വരന് മണ്ഡപത്തിലേക്ക് വാഹനത്തില്‍ വരുന്നതിലാണ് പ്രത്യേകത. പൊട്ടറ്റോ ചിപ്സ് പാക്കറ്റുകളാല് അലങ്കരിച്ച കാറിലാണ് വരന് എത്തുന്നത്. സത്യപാല്‍ യാദവ് എന്നയാളാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
പല കമ്പനികളുടെ വിവിധ ഫ്ലേവറുകളിലുള്ള ചിപ്സ് പാക്കറ്റുകള്‍ കൊണ്ടാണ് കാര്‍ അലങ്കരിച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം 77 ദശലക്ഷം പേരാണ് കണ്ടത്. വീഡിയോ കണ്ട പലരും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് കമന്റ് ചെയ്യുന്നത്.
''സുസുകി ആയതിനാല്‍, ബ്രോ കാറിന്റെ ബില്‍ഡ് ക്വാളിറ്റി വര്‍ധിപ്പിക്കുകയാണ്'' - എന്ന് ഒരാള്‍ കളിയാക്കി. മറ്റൊരാള്‍ ചോദിച്ചത് ഇങ്ങനെ, ''ചിപ്സ് വില്ക്കാന് ഇത് എന്ത് രീതിയാണ് ഭായ് ?.'-എന്നാണ്. തന്റെ സഹോദരന്റെ വിവാഹത്തിനും ഇതേ രീതിയില്‍ കാര്‍ അലങ്കരിക്കുമെന്നാണ് മറ്റൊരാളുടെ കമന്റ് ചെയ്തിരിയ്ക്കുന്നത്.