മലയാളികളുടെ അഭിമാനമായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ചേര്‍ക്കാന്‍ മലയാളികള്‍ക്ക് ഇന്ന് മടിയില്ലാത്ത പേരാണ് പൃഥ്വിരാജിന്റേത്. പൃഥ്വിയുടെ ഓരോ സിനിമയും മലയാൡകള്‍ക്ക് ആ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ആടുജീവിതം തീയറ്ററുകള്‍ 'കഠിനാധ്വാനത്തിന്റെ ഫലമായി' കയ്യടി നേടുമ്പോള്‍ മലയാളികള്‍ ഒന്ന് ഉറപ്പിക്കാം മലയാള സിനിമയുടെ ഭാവി പൃഥ്വിയില്‍ സുരക്ഷിതമായിരിക്കും എന്ന്.
ഇപ്പോഴിതാ പൃഥ്വി തന്റെ ആദ്യ സിനിമയെ കുറിച്ചും ദുര്‍ഖറിനെ കുറിച്ചുമൊക്കെ പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്. താനും ദര്ഖറും അടുത്ത സുഹൃത്തുക്കളാണെന്നും തങ്ങള്‍ സമാനതകള്‍ ഉണ്ടെന്നുമാണ് താരം പറയുന്നത്. സിനിമയിലേക്ക് വന്നതിനെ കുറിച്ചും ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും സംസാരിച്ചപ്പോഴായിരുന്നു നടന്റെ പ്രതികരണം.
പൃഥ്വിയുടെ വാക്കുകള്‍: 'ഞാനും ദുല്‍ഖറും വളരേയേറെ പരിചയമുള്ളവരാണ്. തങ്ങള്‍ 'നെപ്പോ കിഡ്സ്' ആണെന്നും നടന് ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഞാന്‍ എന്നെക്കുറിച്ച് പറയാം, സിനിമ ഇന്ഡസ്ട്രിയിലേക്ക് എനിക്ക് വരാന്‍ വളരെ എളുപ്പമായിരുന്നു എന്നതാണ് വസ്തുത. അത് ഞാന്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്റെ കുടുംബപ്പേര് കൊണ്ട് മാത്രമാണ് എനിക്ക് എന്റെ ആദ്യ സിനിമ ലഭിച്ചത്. ഞാന്‍ ഒരു നല്ല നടനാകുമെന്ന് ആരോ കരുതി, എന്നെ സ്ക്രീന്‍ ടെസ്റ്റ് പോലും ചെയ്തിട്ടില്ല' പൃഥ്വിരാജ് പറഞ്ഞു.
എന്നാല്‍, ഒരിക്കല്‍ സിനിമയില്‍ വന്നാല്‍ തന്റെ കഴിവ് തെളിയിക്കുന്ന കാര്യത്തില്‍ എല്ലാവരും നേരിടേണ്ടത് ഒരേ കാര്യം തന്നെയാണെന്നും പൃഥ്വിരാജ് പറഞ്ഞു. 'എന്റെ ആദ്യ സിനിമയ്ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്റെ കുടുംബം നല്കിയ പേരിനോടാണ്. പക്ഷേ, എന്റെ ആദ്യ സിനിമയോട് മാത്രമേ ഞാന്‍ കടപ്പെട്ടിട്ടുള്ളൂ. എന്നെക്കാള്‍ കഴിവുള്ള ആളുകള്‍ ആ അവസരത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അച്ഛനും അമ്മയും ജ്യേഷ്ഠനും, ജ്യേഷ്ഠന്റെ ഭാര്യയും അഭിനേതാക്കളാണ്. കൂട്ടത്തില്‍ അഭിനേതാവല്ലാതെ ഒറ്റപ്പെട്ടു നില്ക്കുന്ന ഒകാള് സുപ്രിയ മാത്രമാണെന്നും തമാശ രൂപേണ പൃഥ്വിരാജ് പറഞ്ഞു. അതേസമയം, ദുല്‍ഖര്‍ സല്മാന് മലയാളത്തിലെ ഇതിഹാസ നടന്റെ മകനാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.