ഏറ്റവും ശുചിയായി കഴിക്കേണ്ട ഭക്ഷണത്തില്‍ നിന്നും ഏറ്റവും വൃത്തിഹീനമായ അറപ്പുളവാക്കുന്ന വസ്തുക്കള്‍ കിട്ടിയ സംഭവം ആണ് പൂനെയില്‍ നിന്നും പുറത്ത് വരുന്നത്. കഴിക്കാന്‍ കൊടുത്ത സമൂസയില്‍ നിന്നും ലഭിച്ച വസ്തുക്കളെ കുറിച്ച് കേട്ടാല്‍ ആരും ഒന്ന് ഞെട്ടും.
ഗര്‍ഭനിരോധന ഉറയും ഗുട്കയും കല്ലുകളും പുകയിലയുമാണ് കഴിക്കാന്‍ കൊടുത്ത സമൂസയില്‍ നിന്നും ലഭിച്ചത്. ടാറ്റ മോട്ടോഴ്‌സിന്റെ കാന്റിനീല്‍വിളംബിയ സമൂസയില്‍ നിന്നാണ് അറപ്പുളവാക്കുന്ന ഈ വസ്തുക്കള്‍ ലഭിച്ചത്.
സംഭവം നടക്കുന്നത് പൂനെയിലെ ചിഞ്ച്വാദിലെ പ്രമുഖ ഹോട്ടലില്‍ നിന്ന് എത്തിച്ചതാണ് ആഹാര സാധനങ്ങളെന്നാണ് പുറത്ത് വരുന്ന വിവരം. ഇവിടത്തെ പ്രാദേശിക പത്രങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ച്ച് 27നാണ് സംഭവം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാറ്ററിംഗ് കരാറുകള്‍ സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഒരു ബിസിനസുകാരന്‍ ഇത്തരം തരംതാണ പ്രവൃത്തി കാട്ടിയതെന്നാണ് പൊലീസ് പറയുന്നത്. തന്റെ കരാര്‍ റദ്ദാക്കി പുതിയാള്‍ക്ക് കരാര്‍ നല്‍കിയതിലുള്ള വിരോധത്തിലാണ് ഇയാള്‍ ഭക്ഷണത്തില്‍ ഗര്‍ഭനിരോധന ഉറയടക്കമുള്ള സാധനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കാരണം.