രണ്ടു മക്കളുള്ള ഒരമ്മയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ ശ്രദ്ധിക്കുകയും അവര്‍ക്ക് 24 മണിക്കറിനുള്ളില്‍ അവര്‍ പറഞ്ഞത് പ്രകാരം ചെയ്ത് കൊടുക്കുകയും ചെയ്തു. അമേരിക്കക്കാരിയായ ആഷ്‌ലി മക്ഗുയര്‍ എന്നാണ് യുവതിയുടെ പേര്. തന്റെ ഭര്‍ത്താവിനെ കണ്ടെത്തിത്തരണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പോസ്റ്റ് ചെയ്തത്.
തന്നെ ഉപേക്ഷിച്ച് ഒരു വര്‍ഷമായി മുങ്ങിനടന്ന യുവാവിനെയാണ് സോഷ്യല്‍ മീഡിയ 24ണിക്കൂറിനുള്ളില്‍ തേടിപിടിച്ച് കൊടുത്തത്. തന്നെയും മക്കളെയും ഉപേക്ഷിച്ചിട്ടു മുങ്ങിയ ഭര്‍ത്താവിനെ കണ്ടെത്തിത്തരണമെന്ന് അഭ്യര്‍ഥിച്ച് അമേരിക്കക്കാരിയായ ആഷ്‌ലി മക്ഗുയര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു. യുവതി രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിട്ടിരിക്കുമ്പോഴാണ് ഭര്‍ത്താവ് അവരെ ഉപേക്ഷിച്ച് കടന്നുകളയുന്നത്.
ഫോണ്‍നമ്പറും മാറ്റിയതോടെ ബന്ധപ്പെടാന്‍ മറ്റ് വഴികളില്ലാതെ പോയി. ഇയാള്‍ എവിടെയാണ് എന്നതിനെ കുറിച്ച് യുവതിക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് യുവതി സോഷ്യല്‍ മീഡിയയില്‍ ഇയാളെ കണ്ടെത്താന്‍ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചത്. ചാള്‍സ് വിതേഴ്‌സ് എന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ പേര്. ഇയാള്‍ ഒരു ഷെഫ് ആണ്. തന്റെ ഭര്‍ത്താവ് ഒരു വര്‍ഷമായി തന്നെയും മക്കളെയും അന്വേഷിക്കുകയോ കാണാന്‍ വരികയോ ചെയ്തിട്ടില്ലെന്ന് യുവതി പോസ്റ്റില്‍ പറയുന്നു.അയാള്‍ക്കൊപ്പം ഇനി ജീവിക്കാന്‍ ആഗ്രഹമില്ലെന്നും എന്നാല്‍ വിവാഹമോചനം നേടിയിരുന്നു എങ്കില്‍ തനിക്ക് തന്റെ ജീവിതം ജീവിക്കാമായിരുന്നു എന്നാണ് അവര്‍ പറയുന്നത്. അയാളെ കണ്ടെത്താനാവാത്തതു കൊണ്ട് വിവാഹമോചനം നടക്കുന്നില്ല. അതിനുള്ള ഒപ്പുകള്‍ ഇട്ടാല്‍ മാത്രം മതി എന്നാണ് യുവതി പറയുന്നത്. എന്നാല്‍ ഒരടയാളം പോലും അവശേഷിപ്പിക്കാതെ മുങ്ങിയ ഭര്‍ത്താവിനെ സോഷ്യല്‍ മീഡിയ വെറും 24 മണിക്കൂറിനുള്ളില്‍ കണ്ടെത്തി. അതും യുവതി പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഡേറ്റിംഗ് ആപ്പിലാണ് പലരും ഇയാളെ കണ്ടുമുട്ടിയിരുന്നത്.
മറ്റൊരു പോസ്റ്റില്‍ സോഷ്യല്‍മീഡിയയിലൂടെ തന്നെ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് യുവതി പോസ്റ്റ് ഇട്ടിട്ടുണ്ട്. ഭര്‍ത്താവിനെ കണ്ടെത്താനായി എന്നും സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും യുവതി പോസ്റ്റില്‍ പറയുന്നു.