വീട്ടില്‍ അരുമയായി വളര്‍ത്തുന്ന പെരുമ്പാമ്പ് ബീച്ച് ടവ്വല്‍ അപ്പാടെ വിഴുങ്ങുകയും പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും ടവ്വല്‍ വലിച്ചെടുക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഓസ്ട്രേലിയയില്‍ ഒരു വീട്ടില്‍ വളര്‍ത്തുന്ന മോണ്ടി എന്ന പെരുമ്പാമ്പിന്റെ വീഡിയോ ആണ് വൈറലാകുന്നത്. തങ്ങളുടെ പാമ്പ് എന്തോ വിഴുങ്ങുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ അവന് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചപ്പോള്‍ തന്നെ ആശപത്രിയില്‍ എത്തിക്കുകയായിരുന്നു.
ബീച്ച് ടവ്വലിന്റെ ഒരു ഭാഗം പാമ്പിന്റെ വായില്‍ കണ്ടപ്പോള്‍ വീട്ടുകാര്‍ക്ക് കാര്യം മനസ്സിലായി. അവര്‍ നേരേ ഡോക്ടറുടെ അടുത്തേക്ക് ഓടുകയായിരുന്നു. കൃത്യമായി ടവ്വലിന്റെ സ്ഥാനം എവിടെയെന്ന് മനസ്സിലാക്കാനായി എക്സറേ എടുത്ത ശേഷം എന്‍ഡോസ്കോപ്പി ചെയ്യുകയും ശേഷം ടവ്വല്‍ വലിച്ചെടുക്കുകയുമായിരുന്നു.
പാമ്പിന്റെ വായയൊക്കെ തുറന്നു പിടിച്ച് വായില്‍ നിന്നും ടവ്വല്‍ വലിച്ചെടുക്കുകയായിരുന്നു. വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.