വിനീത് ശ്രീനിവാസന്റെ 'വര്‍ഷങ്ങള്‍ക്ക് ശേഷം' നിറഞ്ഞ കൈയ്യടി നേടി മുന്നേറുകയാണ്. ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് ആരാധകരില്‍ നിന്നും വരുന്നത്. സിനിമയുടെ പ്രമോഷന് സമയത്ത് അഭിമുഖങ്ങളില്‍ എത്തിയരുന്ന ധ്യാനും ബേസിലും തമ്മില്‍ പരസ്പരം ഉള്ള ട്രോളുകളും കളിയാക്കലുകളും എല്ലാം ആരാധകരും ഏറെ ആസ്വദിച്ചിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് ശേഷം ധ്യാന്‍ പറഞ്ഞ കാര്യങ്ങളും എല്ലാവരെയും ചിരിപ്പിക്കുകയാണ്.
പരസ്പരം ട്രോളുകളും തഗുകളുമായി ഇരുവരുടെയും സോഷ്യല്‍മീഡിയായ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം റിലീസിന് ശേഷം സിനിമ കണ്ടിറങ്ങിയ ധ്യാനിന്റെ അടുത്തേക്ക് എത്തിയവരോട് ധ്യാന്‍ പറഞ്ഞ കാര്യം ആണ് ചിരി ഉണര്‍ത്തുന്നത്.
മാധ്യമങ്ങളോടായിരുന്നു ധ്യാനിന്റെ ചിരിയുണര്‍ത്തുന്ന ട്രോള്‍. 'ചിത്രത്തില്‍ കണ്ട് തന്റെ പെര്‍ഫോമന്‍സ് ഗംഭീരമായത് കൊണ്ടുള്ള വിഷമത്തില്‍ തൃശൂരില്‍ ഏതോ ലോഡ്ജില്‍ മുറിയെടുത്ത് മദ്യപിക്കുകയാണെന്നായിരുന്നു' ധ്യാന്‍ തമാശയായി പറഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് ശേഷം നിരവധി താരനിരകള്‍ ഉള്ള ചിത്രമാണ്. നിവിന്‍ പോളി, ബേസില്‍, അജു തുടങ്ങി നിരവധി പേരാണ് ചിത്രത്തിലുള്ളത്.