വാട്‌സ്ആപ്പ് ഉപയോഗിക്കാനുള്ള പ്രായപരിധി കുറച്ച് മെറ്റ. വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയാണ് പ്രായപരിധി കുറച്ച്. ഇതുവരെ 16 വയസ്സ് എന്നായിരുന്നു പ്രായം. അത് 13 ലേക്കാണ് വെട്ടിക്കുറച്ചത്.
യുകെയിലും യൂറോപ്യന്‍ യൂണിയനിലും മെറ്റയുടെ പുതിയ നയം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. പ്രായപരിധി കുറച്ച് കൊണ്ടുള്ള പ്രഖ്യാപനം ഫെബ്രുവരിയിലാണ് സോഷ്യല്‍ മീഡിയ കമ്പനി നടത്തിയത്.
ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും ഉടമസ്ഥാവകാശമുള്ള മെറ്റയുടെ പരിഷ്‌കാരത്തിനെതിരെ കനത്ത വിമര്‍ശനമാണ് ലോകമെങ്ങും ഉയരുന്നത്. 16-ല്‍ നിന്ന് 13 വയസ്സായി വയസ് കുറയ്ക്കുന്നത് തെറ്റായ തീരുമാനമാണെന്ന് വിദഗ്ധര്‍ വിമര്‍ശിക്കുന്നു. മന:ശാസ്ത്രജ്ഞര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ മുന്നറിയിപ്പിനെ മെറ്റ അവഗണിച്ചതിനെതിരെ പ്രതിഷേധം പുകയുന്നു.
ലാഭം മാത്രമാണ് വാട്‌സ്ആപ്പ് ലക്ഷ്യമാക്കുന്നതെന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഫ്രീ ചൈല്‍ഡ്ഹുഡ് ഗ്രൂപ്പ് ആരോപിച്ചു. 12 വയസ് മുതല്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. കുട്ടികളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും മെറ്റ വിലകല്‍പ്പിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.