സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ്. തങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങള്‍ അല്ലെങ്കില്‍ പ്രിയപ്പെട്ട കാര്യങ്ങളെല്ലാം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് സഹായിക്കുന്നു. ഇപ്പോഴിതാ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ പുതിയ പരീക്ഷണമാണ് വാട്‌സ്ആപ്പ് നടത്തുന്നത്.
സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് വേഗത്തില്‍ പ്രതികരണം അറിയിക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് നടത്തുന്നത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. 'സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ ക്വിക്ക് റിയാക്ഷന്‍ ഫീച്ചര്‍' എന്നാണ് ഈ പുതിയ ഫീച്ചര്‍ അറിയപ്പെടുന്നത്.
പുതിയ ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് വേഗത്തില്‍ പ്രതികരണങ്ങള്‍ അറിയിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. പുതിയ ഫീച്ചര്‍ ആപ്പില്‍ സ്റ്റാറ്റസ് സ്‌ക്രീനില്‍ തന്നെ ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് എളുപ്പത്തില്‍ ഫീഡ്ബാക്കുകള്‍ അറിയിക്കാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍. ഈ പ്രതികരണങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതവും സ്വകാര്യവുമായിരിക്കും
വാട്സ്ആപ്പ് ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ എത്തുന്നതയും റിപ്പോര്‍ട്ടുണ്ട്. ഇത് ചാനല്‍ അപ്‌ഡേറ്റുകളില്‍ വ്യൂ കൗണ്ട് ട്രാക്ക് ചെയ്യാന്‍ അനുവദിക്കുന്നതാണ്.