ദിലീപ് ഒരു കംപ്ലീറ്റ് എന്റര്‍ടൈനര്‍ ആണെന്ന് സ്വയം തെളിയിച്ച വ്യക്തിയാണ്. കുടുംബത്തിനൊപ്പം കാണാന്‍ സാധിക്കുന്ന സിനിമ, തീയറ്ററില്‍ ഇരിക്കുന്ന ഓരോ നിമിഷവും ചിരിപ്പിച്ച് സ്ട്രെസ് കൊടുക്കുന്ന ചിത്രങ്ങള്‍. ഇതെല്ലാം ദിലീപ് എന്ന നടന് മാത്രം സ്വന്തമാണ്. അത്രയും ജനപ്രിയനായാണ് താരം ജനങ്ങള്‍ക്കിടയില്‍ ഉള്ളത്. എന്നാല്‍ എല്ലാവരെയും ചിരിപ്പിച്ച് കുറെ കാലമായി കരയുന്ന ആളാണ് താനെന്നാണ് ദിലീപ് പറയുന്നത്.
ദിലീപ് നായകനായി എത്തുന്ന 149ാമത്തെ ചിത്രമാണ് 'പവി കെയര്‍ ടേക്കര്‍'. ഏപ്രില്‍ 26നാണ് ചിത്രം റിലീസ് ആകുകയാണ്. എല്ലാ വെക്കേഷനും ഒരു ദിലീപ് ചിത്രം എന്ന രീതി മാറിയിട്ട് കുറച്ചായെങ്കിലും ദിലീപ് തിരിച്ചെത്തുകയാണ്.
സിനിമയുടെ ഓഡിയോ ലോഞ്ച് ആണ് കഴിഞ്ഞ ദിവസം നടന്നത്. ഇപ്പോഴിതാ ആ സമയം ദിലീപ് പറഞ്ഞ വാക്കുകള്‍ എല്ലാവരും ശ്രദ്ധിക്കുകയാണ്.
ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ:
'ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യം ആണെന്ന് നിങ്ങള്‍ക്ക് എല്ലാം അറിയാം. ഇത് എനിക്ക് 149-ാമത്തെ സിനിമയാണ്. ഇത്രയും കാലം ഞാന്‍ ഒരുപാട് ചിരിച്ച്, ചിരിപ്പിച്ച് കഴിഞ്ഞ കുറേക്കാലമായി ഞാന്‍ ദിവസവും കുറേ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്ക്കാന് ഈ സിനിമ വളരെ ആവശ്യമാണ്. കാരണം എല്ലാവരും പറയുന്നത് ദിലീപ് എന്റര്ടെയ്ന്മെന്റ് എന്നാണ്.
ഒരു നടന് എന്ന നിലയില്‍ അതിന് ശ്രമിക്കും. വിനീത് പറഞ്ഞ കഥ, രാജേഷ് രാഘവന് നന്നായി എഴുതിയ കഥ തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ എന്റെ പ്രേക്ഷകരിലേക്ക് കൂടി ആണ് എത്തുന്നത്. സ്ട്രെസ് ഒഴിവാക്കാനും ചിരിക്കാനും വേണ്ടിയാണ് എന്റെ സിനിമ കാണാന്‍ എത്തുന്നത് എന്ന് പല വിഭാഗത്തിലുള്ള പ്രേക്ഷകരും പറയാറുണ്ട്. അങ്ങനെ എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ സിനിമയാണ് ഇത്. എല്ലാവരും സിനിമ വന്ന് കാണണം. ഇത് എന്റെയും ഫിയോകിന്റെയും ആവശ്യമാണ്.'