18
MAR 2021
THURSDAY
1 GBP =104.17 INR
1 USD =83.31 INR
1 EUR =89.36 INR
breaking news : കാന്‍സര്‍ പ്രതിരോധ രംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പുമായി യുകെ.; സ്‌കിന്‍ ക്യാന്‍സെറിനെതിരായ ലോകത്തിലെ ആദ്യ വാക്സിന്‍ കണ്ടുപിടിച്ച് ശാസ്ത്രജ്ഞര്‍, നൂറുകണക്കിന് രോഗികളില്‍ പരീക്ഷണം തുടങ്ങി >>> തൃശൂര്‍ പൂരത്തിനിടെ ചുംബിക്കാനും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാനും ശ്രമം; ബ്രിട്ടീഷ് വ്‌ളോഗറുടെ വെളിപ്പെടുത്തല്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ, നാണംകെട്ട് മലയാളികള്‍ >>> ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2024 ഓഗസ്റ്റ് 16 മുതല്‍ 18 വരെ, പാട്രിക്സ്വെല്‍ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ >>> വെയില്‍സിലെ സ്‌കൂളില്‍ നടന്ന കത്തി കുത്തില്‍ 13 കാരിയായ പെണ്‍കുട്ടിക്ക് പിന്നാലെ 15 കാരനും അറസ്റ്റില്‍; പെണ്‍കുട്ടിക്കെതിരെ ചുമത്തിയത് മൂന്ന് വധശ്രമ കുറ്റങ്ങള്‍ >>> പതിവ് തെറ്റിക്കാതെ ഇത്തവണയും വീട്ടില്‍ നിന്ന് കാല്‍നടയായി വോട്ട് ചെയ്യാനെത്തി മുഖ്യമന്ത്രി, പത്ത് സീറ്റ് ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം തേടി മാധ്യമങ്ങള്‍ >>>
Home >> Women

Women

'ഒരമ്മയുടെ കരുതലോടെ കുഞ്ഞനുജത്തിയെ മടയിലും, ഭാവിയെ മുന്നില്‍ കണ്ട് കൈയ്യില്‍ പെന്‍സിലും ബുക്കും' ;ആ പത്തുവയസ്സുകാരിയുടെ പഠന ചിലവ് ഏറ്റെടുത്ത് മന്ത്രി...

ഏത് പ്രതിസന്ധിയിലും പഠനം മുന്നോട്ട് കൊണ്ടു പോകുകയും ഒപ്പം സഹോദരങ്ങള്‍ക്ക് താങ്ങായി ജീവിക്കുക എന്നതും ഒരുമിച്ച് കൊണ്ടു പോകുന്ന പല വലിയ ജീവിതങ്ങളെ കുറിച്ച് നാം കണ്ടിട്ടുമുണ്ട് കേട്ടിട്ടുമുണ്ട്. എന്നാള്‍ ഈ പത്തുവയസ്സുകാരി പഠിക്കാനുള്ള മോഹം കാരണം കുഞ്ഞനുജത്തിയെ മടിയിലിരുത്തി സ്‌കൂളിലെത്തിയിരിക്കുകയാണ്. രണ്ടു കാര്യങ്ങളും അവളുടെ ആ ചെറു പ്രായത്തില്‍ അവള്‍ക്ക് ചെയ്യാന്‍ കഴിയുക എന്നത് വലിയൊരു കാര്യം തന്നെയാണ്. ഈ പത്തുവയസ്സുകാരിയാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. ഉറങ്ങുന്ന കുഞ്ഞനുജത്തിയെ മടിയിലിരുത്തി ക്ലാസില്‍ ശ്രദ്ധയോടെ ഇരിക്കുന്ന പത്തു വയസ്സുകാരിയുടെ ചിത്രം മണിപ്പൂരിലെ തമെംഗ്ലോങ്ങിലെ ഒരു സ്‌കൂളില്‍ നിന്നുള്ളതാണ്. ഡെയ്ലോംഗ് പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മെയിനിംഗ്‌സിന്‍ലിയു പമേയി എന്ന കുട്ടി. ചേച്ചിയുടെ മാത്രമല്ല ഒരമ്മയുടെ വാത്സല്യവും ഒപ്പം ഒരു വിദ്യാര്‍ത്ഥിയുടെ പഠിക്കുക എന്ന അറിവിലേക്കുള്ള ആകാംക്ഷയും ആണ് ഇവളുടെ ഒറ്റ ചിത്രത്തില്‍ കാണുന്നത്. ലിയു എന്ന ചുരുക്കപ്പേരില്‍ അറിയുന്ന ഇവള്‍ എല്ലാവരുടേയും മനം കവരുന്നത് ഇങ്ങനെയാണ്. എങ്ങനെ ഇവള്‍ കുഞ്ഞുമായി സ്‌കൂളിലെത്തി എന്നാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്. ലിയുവിന്റെ മാതാപിതാക്കള്‍ കൃഷിപ്പണിക്കായി പുറത്തുപോകുന്നതുകൊണ്ടും കുട്ടിയെ നോക്കാനാളില്ലാത്തതുകൊണ്ടുമാണ് അവള്‍ ആ കര്‍ത്തവ്യം ഏറ്റെടുത്തത്. സഹോദരിക്ക് രണ്ടു വയസാണ് പ്രായം.  മണിപ്പൂര്‍ വൈദ്യുതി, വനം, പരിസ്ഥിതി മന്ത്രി ടി. ബിശ്വജിത് സിംഗ് ലിയുവിനെ അഭിനന്ദിച്ചുകൊണ്ട് വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. വീഡിയോ ഷെയര്‍ ചെയ്ത് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു: 'വിദ്യാഭ്യാസത്തോടുള്ള അവളുടെ സമര്‍പ്പണമാണ് എന്നെ അത്ഭുതപ്പെടുത്തിയത്'. മാത്രമല്ല ലിയുവിനെ നേരിട്ട് പ്രശംസിക്കുന്നതിനായി പെണ്‍കുട്ടിയുടെ ബന്ധുക്കളെ ബന്ധപ്പെടുകയും തന്നോട് ഒരു കൂടിക്കാഴ്ചയ്ക്കായി അവളെ ഇംഫാലിലേക്ക് കൊണ്ടുവരാന്‍ ബിശ്വജിത് സിംഗ് ആവശ്യപ്പെടുകയും ചെയ്തു. ഒപ്പം ബിരുദം വരെയുള്ള അവളുടെ എല്ലാ വിദ്യാഭ്യാസച്ചെലവുകളും ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. 

More Articles

Most Read

British Pathram Recommends