വാഷിങ്ടണ്‍: ടേക്ക് ഓഫ് ചെയ്യാന്‍ ഇരുന്ന വിമാനത്തിനുള്ളിലേക്ക് മാസ്ക് ധരിക്കാതെ ആളുകള്‍ പ്രവേശിച്ചതോടെ വിമാനം പറന്നത് ഒരു ദിവസം കഴിഞ്ഞ്.
മാസ്ക് ധരിക്കാതെ 30 യുവാക്കളാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ പ്രവേശിച്ചത്. ഇതോടെ ഒരു ദിവസം വൈകിയാണ് വിമാനം പറന്നത്. നോര്‍ത്ത് കരോളിനയില്‍ നിന്ന് ബഹാമാസിലേക്കുള്ള വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്. തിങ്കളാഴ്ച വൈകിട്ട് യാത്ര തുടങ്ങേണ്ടിയിരുന്ന വിമാനം ചൊവ്വാഴ്ച രാവിലെയാണ് ടേക്ക് ഓഫ് ചെയ്തത്.
എല്ലാ യാത്രക്കാരും മാസ്ക് ധരിക്കണമെന്ന് വിമാനക്കമ്പനി കര്‍ശനമായി അറിയിച്ചിട്ടുണ്ടെങ്കിലും നിബന്ധന അനുസരിക്കാന്‍ ഒരു സംഘം യുവാക്കള്‍ തയ്യാറായില്ല. ഇത് വിമാനജീവനക്കാരും യുവാക്കളും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. ബോസ്റ്റണിലെ ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥികളായ 30 പേരാണ് വിമാനത്തില്‍ പ്രശ്നമുണ്ടാക്കിയത്. ഒടുവില്‍ മാസ്ക് ധരിക്കാന്‍ യുവാക്കള്‍ സമ്മതിച്ചതിന് ശേഷമാണ് വിമാനം പറന്നുയര്‍ന്നത്.