വാഷിങ്ടണ്‍: 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുകയാണെന്നും, ഇന്ന് അത് ഭൂമിയിലെത്തിയേക്കുമെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ മുന്നറിയിപ്പു നല്കി.
സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്ന് ഉദ്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ആധിപത്യമുള്ള ബഹിരാകാശ മേഖലയെ സാരമായി ബാധിക്കുമെന്ന് സ്പേസ്വെതര്‍ ഡോട്ട്കോം എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നു. കാറ്റിന്റെ വേഗം ഉപഗ്രഹ സിഗ്നലുകളെ തടസപ്പെടുത്തിയേക്കുമെന്ന് നാസ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ സൗരക്കാറ്റ് ഭംഗിയേറിയ മിന്നല്‍പ്പിണരുകളുണ്ടാക്കും. ഈ മേഖലയ്ക്കടുത്തു കഴിയുന്നവര്‍ക്ക് രാത്രിയില്‍ നോര്‍ത്തേണ്‍ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും സാധിക്കും. ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കും. കൃത്രിമോപഗ്രഹങ്ങളെ ഇതു ബാധിക്കും. ജിപിഎസിനെയും മൊബൈല്‍ ഫോണ്‍, സാറ്റ്ലൈറ്റ് ടിവി സിഗ്നലുകളിലും തടസങ്ങള്‍ നേരിടും. വൈദ്യുത ട്രാന്‍സ്ഫോര്‍മറുകളെയും ഇതു ബാധിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.