വലപ്പാട് : നാട്ടിക നിയോജക മണ്ഡലത്തിലെ നിര്‍ദ്ധനരായ നാല്‍പ്പതു പേര്‍ക്കുള്ള ചികിത്സാധന സഹായം മണപ്പുറം ഫൗണ്ടേഷന് നല്കി. മണപ്പുറം ഫൗണ്ടേഷന് നടത്തി വരുന്ന ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായണിത്. പരിപാടിയുടെ ഉദ്ഘാടനകര്‍മ്മം നാട്ടിക എം.എല്‍.എ. സി .സി മുകുന്ദന് നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ്ബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സുഷമാ നന്ദകുമാര്‍ ചെക്കുകള്‍ കൈമാറി.
നാട്ടിക എസ് എന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന് സി ഇ ഒ ജോര്‍ജ് ഡി ദാസ് അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ പി.ആര്.ഒ കെ.എം അഷ്റഫ് സാമൂഹിക പ്രതിബദ്ധതാ വിഭാഗം ചീഫ് മാനേജര്‍ ശില്‍പ്പാ സെബാസ്റ്റ്യന്‍ , സൂരജ് കെ ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ബിജോഷ് ആനന്ദന് ,എം. സ്വര്‍ണ്ണലത ടീച്ചര്‍ ജില്ലാപഞ്ചായത്തംഗം ഷീന പറയങ്ങാട്ടില്‍ മണപ്പുറം വയോജനക്ഷേമ സമിതി ചാരിറ്റബിള്‍ സൊസൈറ്റി തൃപ്രയാര്‍ ചെയര്മാന് പ്രേംലാല്‍ വലപ്പാട് എന്നിവര്‍ പങ്കെടുത്തു. മണപ്പുറം ഫിനാന്‍സ് ചീഫ് പി.ആര്.ഒ സനോജ് ഹെര്‍ബര്‍ട്ട് നന്ദി പറഞ്ഞു