ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഓണം ചാരിറ്റിയിലൂടെ ശേഖരിച്ച 2095 പൗണ്ട് ( Rs 211176) രണ്ടായി വീതിച്ചു. 105588 ( ഒരുലക്ഷത്തി അയ്യായിരത്തി അഞ്ഞൂറ്റി അന്പത്തിയെട്ടു രൂപ വീതം) മുരിക്കാശ്ശേരി,പെരിഞ്ചാന്‍കുട്ടി സ്വദേശി മുക്കാലികുഴിയില്‍ ഡെയ്സിക്കും, രാമപുരം അമ്മന്‍കര സ്വദേശി വടക്കേപുളിക്കല്‍ ശിവദാസനും കൈമാറി. ഇവര്‍ക്ക് രണ്ടുപേര്‍ക്കും വീട് നിര്‍മിക്കുന്നതിനു സഹായിക്കുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ ഓണം ചാരിറ്റി നടത്തിയത്, പടമുഖം സ്നേഹ മന്ദിരത്തില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ വച്ച് സ്നേഹമന്ദിരം ഡയറക്ടര്‍ ബ്രദര്‍ രാജു ഡേയ്സിക്ക് 105588 രൂപയുടെ ചെക്ക് കൈമാറി. രാമപുരം വടക്കേപുളിക്കല്‍ ശിവദാസന്റെ വീട്ടില്‍ എത്തി ഇരട്ടച്ചിറ വികസനസമിതി പ്രസിഡന്റ് റോയ് ചെറിയാന് സദാശിവന്റെ മകള്‍ ദിവ്യയ്ക്ക് 105588 രൂപയുടെ ചെക്ക് കൈമാറി സഹായിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു.
ഡേയ്സിയെ സഹായിക്കണം എന്ന അഭ്യര്‍ത്ഥയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് ബെര്മികമില് താമസിക്കുന്ന മുരിക്കാശേരി സ്വദേശി തേക്കലകാട്ടില്‍ ജയ്മോന് ജോര്‍ജാണ് ശിവദാസനെ സഹായിക്കാന്‍ മുന്‍പോട്ടു വന്നത് ലിവര്‍പൂളില്‍ താമസിക്കുന്ന തോമസ് ജോര്‍ജാണ്(തൊമ്മന്).
ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യു കെയിലും, നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 99ലക്ഷം രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്കുവാന് കഴിഞ്ഞിട്ടുണ്ട്. 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യുകെ പത്രത്തിന്റെ അവാര്‍ഡ്, ലിവര്‍പൂള്‍ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഇടുക്കി ചാരിറ്റിക്കു നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്.
'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.''