ഇടുക്കി ചാരിറ്റി യു കെയിലൂടെ യു കെ മലയാളികള്‍ നല്കിയ 3500 പൗണ്ട് (350000 രൂപ). ഇതില്‍ 175000 രൂപയുടെ ചെക്ക് കരിമ്പനിലെ നടക്കാന്‍ കൊതിക്കുന്ന മൂന്നു കുട്ടികളുടെ പിതാവ് വിജോ വര്‍ഗീസിന് മരിയാപുരം പഞ്ചായത്തു പ്രസിഡണ്ട് ജിന്‍സി ജോയി കൈമാറി സാമൂഹിക പ്രവര്‍ത്തകരായ എ പി ഉസ്മാന്, പാറത്തോട് ആന്റണി, ബാബു ജോസഫ്, കെ കെ വിജയന് കൂറ്റാംതടത്തില്‍, ജോസ് കുഴികണ്ടം, തോമസ് പി ജെ, ഡൊമിനിക് പൂവത്തിങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ക്യന്‍സര്‍ ബാധിച്ചു കട്ടിലില്‍ കഴിച്ചുകൂട്ടുന്ന തോപ്രാംകുടിയിലെ സോഫിയ്ക്ക് 175000 രൂപയുടെ ചെക്ക് വാത്തികുടി പഞ്ചായത്തു വൈസ് പ്രസിഡണ്ട് ഡീക്ലാര്‍ക് സെബാസ്റ്റ്യന്‍ കൈമാറി റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ജോണി തോട്ടത്തില്‍ സന്നിഹിതനായിരുന്നു.
തോപ്രാംകുടിയിലെ സോഫി എന്ന രണ്ടു പെണ്‍കുട്ടികളുടെ അമ്മയുടെ വേദന നിറഞ്ഞ ജീവിതം ഞങ്ങളെ അറിയിച്ചത് അവരുടെ സഹപാഠിയായ തോപ്രാംകുടി സ്വദേശിയും ഇപ്പോള്‍ യു കെയിലെ ഓസ്ഫോര്‍ഡ് ഷെയറില്‍ താമസിക്കുന്ന സൂസന് ജസ്റിനാണ്. കരിമ്പനിലെ നടക്കാന്‍ കൊതിക്കുന്ന കുട്ടികളുടെ വീഡിയോ കണ്ട് ഞങ്ങള്‍ സാമൂഹിക പ്രവര്‍ത്തകനായ എ പി ഉസ്മാനുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ അറിയുകയും പിന്നീട് കുട്ടികളുടെ പിതാവിനെ നേരിട്ടു ബന്ധപ്പെട്ടു സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.
ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യു കെയിലും നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 10250000 (ഒരുകോടി രണ്ടുലക്ഷത്തി അന്‍പതിനായിരം) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്കുവാന് കഴിഞ്ഞിട്ടുണ്ട്.
2004 ലുണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാര്‍ഡ്, ലിവര്‍പൂള്‍ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇടുക്കി ചാരിറ്റിക്കു നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്.
'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'',