കോട്ടയം, വാഴുര്‍, പുളിക്കല്‍കവലയില്‍ താമസിക്കുന്ന ഗോപകുമാര്‍ കെ ജി രണ്ടുവര്‍ഷം മുന്‍പ് വരെ പെയിന്റിംഗ് ജോലികള്‍ ചെയ്തു മൂന്നു പെണ്‍കുട്ടികളെ പഠിപ്പിക്കുകയും കുടുംബം സംരക്ഷിക്കുകയും ചെയ്തിരുന്നതാണ്, എന്നാല്‍ പെട്ടെന്ന് കിഡ്നി രോഗം ബാധിക്കുകയും സമയത്തു വേണ്ടചികിത്സ ലഭിക്കാത്തതുകൊണ്ടും നടുവിന് താഴത്തോട്ടു തളര്‍ന്നു പോകുകയും പിന്നീട് ചികിത്സക്കുവേണ്ടി ചിങ്ങവനം, പനച്ചിക്കാട് ഉണ്ടായിരുന്ന വീടും സ്ഥലവും വില്‍ക്കുകയും വാഴൂരിലെ വാടകവീട്ടിലേക്കു താമസം മാറുകയും ചെയ്തു.
ഉണ്ടായിരുന്ന പണം മുഴുവന്‍ ചികിത്സയ്ക്കായി ചിലവഴിച്ചു. ഇപ്പോള്‍ വാടകപോലും കൊടുക്കാനില്ലാതെ വിഷമിക്കുന്നു. മൂന്നു പെണ്‍കുട്ടികള്‍ കോളേജിലും സ്കൂളിലുമായി പഠിക്കുന്നു അവരെ പഠിപ്പിക്കണം എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. ക്രിസ്തുമസിന്റെ ഈ നാളുകളില്‍ നമുക്ക് ഇവരെ സഹായിക്കാം.
ഈ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവര്‍പൂള്‍ നോട്ടിയാഷില്‍ താമസിക്കുന്ന ദീപ്തി രാജുവാണ്.
നമ്മെളെല്ലാം ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്തു ഈ മാതാപിതാക്കളുടെയും കുട്ടികളുടെയും കണ്ണീരൊപ്പാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നിങ്ങളുടെ മുന്പില് കൈനീട്ടുന്നു, സഹായിക്കുക. നിങ്ങളുടെ സഹായങ്ങള്‍ താഴെകാണുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുക.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ സുതാരൃവും സതൃസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യേ കേരളത്തിലും, യു കെയിലും, നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 10 250000 (ഒരുകോടി രണ്ടുലക്ഷത്തി അന്‍പതിനായിരം) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്കുവാന് കഴിഞ്ഞിട്ടുണ്ട്.
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു'
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..