പെയിന്റിംഗ് ജോലികൊണ്ട് മൂന്നു പെണ്‍കുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്തിരുന്ന, കോട്ടയം വാഴുര്‍ പുളിക്കല്‍കവലയില്‍ താമസിക്കുന്ന ഗോപകുമാറിന്റെ ജീവിതം പെട്ടന്നാണ് മാറിമറിഞ്ഞത് കിഡ്നി രോഗത്തിന്റെ രൂപത്തില്‍ വന്ന ആ ദുരന്തം അദ്ദേഹത്തിന്റെ നടുവിന് താഴത്തോട്ടു തളര്‍ത്തികളഞ്ഞു. സമയത്തു വേണ്ട ചികിത്സ ലഭിക്കാനുള്ള സാമ്പത്തികം ഇല്ലാത്തതായിരുന്നു തളര്‍ച്ചയുടെ കാരണം .
ചികിത്സക്കുവേണ്ടി ചിങ്ങവനം, പനച്ചിക്കാട് ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു വാഴൂരില്‍ വാടകവീട്ടിലേക്കു താമസം മാറി.
ഉണ്ടായിരുന്ന പണം മുഴുവന്‍ ചികില്‍ത്സക്കായി ചിലവഴിച്ചു ഇപ്പോള്‍ വാടക പോലും കൊടുക്കാനില്ലാതെ വിഷമിക്കുന്നു. മൂന്നു പെണ്‍കുട്ടികള്‍ കോളേജിലും സ്കൂളിലുമായി പഠിക്കുന്നു അവരെ പഠിപ്പിക്കണം എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. ക്രിസ്തുമസിന്റെ ഈ നാളുകളില്‍ നമുക്ക് ഇവരെ സഹായിക്കാം.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഗോപകുമാറിന്റെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി നടത്തുന്ന ക്രിസ്തുമസ് ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 985 പൗണ്ട്, ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു. ചാരിറ്റി കളക്ഷന്‍ വരുന്ന ഒന്നാം തിയതി അവസാനിക്കും.
ഈ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവര്‍പൂള്‍ നോട്ടിയാഷില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ദീപ്തി രാജുവാണ്. നമ്മെളെല്ലാം ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്തു ഈ മാതാപിതാക്കളുടെയും കുട്ടികളുടെയും കണ്ണീരൊപ്പാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നിങ്ങളുടെ മുന്പില് കൈനീട്ടുന്നു, സഹായിക്കുക. നിങ്ങളുടെ സഹായങ്ങള്‍ താഴെകാണുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുക. ''ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.''
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.