കോവിഡ് മഹാമാരിക്കൊപ്പം കോവിഡിന്റെ മറ്റൊരു വകഭേതം കൂടിയായ ഒമിക്രോണും തലപൊക്കിയപ്പോള്‍ ഭയത്തിലാണ് ലോകമാകെ. എങ്കിലും കോവിഡിന്റത്രയും അപകടകാരിയല്ല ഒമിക്രോണ്‍ എന്ന റിപ്പോര്‍ട്ടുകളില്‍ ആശ്വസിച്ചിരിക്കുകയായിരുന്നു. പക്ഷെ ഇപ്പോഴിതാ ഓസ്ട്രേലിയയില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം രേഖപ്പെടുത്തിയിരിക്കുകയാണ്.
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ പൂര്‍ണ്ണമായും വാക്സിനേഷന് എടുത്ത ഒരു വൃദ്ധനാണ് കോവിഡ് -19 ന്റെ ഒമിക്രോണ്‍ വേരിയന്റ് കാരണം മരിച്ചത്.
വൈറസ് കാരണം രാജ്യത്ത് 520 രോഗികള്‍ ആശുപത്രിയില്‍ കഴിയുകയാണ്. വെസ്റ്റ്മീഡ് ഹോസ്പിറ്റലില്‍ വെച്ചാണ് ഇയാള്‍ മരിച്ചത്, പടിഞ്ഞാറന്‍ സിഡ്നിയിലെ നോര്‍ത്ത് പരമറ്റത്തയിലുള്ള യുണൈറ്റിംഗ് ലിലിയന് വെല്‍സ് ഏജ്ഡ് കെയര്‍ ഫെസിലിറ്റിയിലെ താമസക്കാരനാണ്, അവിടെയാണ് അണുബാധയുണ്ടായതെന്ന് സിഡ്നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.