കോട്ടയം: വാഴുര്‍ സ്വദേശി ഗോപകുമാറിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ക്രിസ്തുമസ് ചാരിറ്റിക്കു വലിയ പിന്തുണയാണ് ലഭിച്ചത്. ചാരിറ്റി അവസാനിച്ചപ്പോള്‍ ലഭിച്ചത് 1850 പൗണ്ട് ഏകദേശം (185000 രൂപ). സഹായിച്ച നല്ലവരായ യുകെ മലയാളികള്‍ക്ക് ഞങ്ങളുടെ നന്ദി. അറിയിക്കുന്നു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു പണം അയച്ച എല്ലാവര്ക്കും ബാങ്ക് സ്റ്റേറ്റ്മെന്റ് അയച്ചിട്ടുണ്ട് ലഭിക്കാത്തവര്‍ താഴെ കാണുന്ന ഞങ്ങളുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം എന്നറിയിക്കുന്നു. ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു.
പെയിന്റിംഗ് ജോലികൊണ്ട് മൂന്നു പെണ്‍കുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്തിരുന്ന, കോട്ടയം, വാഴുര്‍, പുളിക്കല്‍കവലയില്‍ താമസിക്കുന്ന ഗോപകുമാറിന്റെ ജീവിതം പെട്ടന്നാണ് മാറിമറിഞ്ഞത് കിഡ്നി രോഗത്തിന്റെ രൂപത്തില്‍ വന്ന ആ ദുരന്തം അദ്ദേഹത്തിന്റെ നടുവിന് താഴേയ്ക്ക് തളര്‍ത്തികളഞ്ഞു. അതോടെ മൂന്നു പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബം കടുത്ത ദുരിതത്തിലായി ഇവരെ സഹായിക്കുന്നതിനു വേണ്ടിയാണു ചാരിറ്റി നടത്തിയത്.
ഈ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവര്‍പൂള്‍ നോട്ടിയാഷില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ദീപ്തി രാജുവാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.
ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും യുകെയിലും, നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 10450000(ഒരുകോടി നാലു ലക്ഷത്തി അന്‍പതിനായിരം) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്കുവാന് കഴിഞ്ഞിട്ടുണ്ട്.
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യുകെ പത്രത്തിന്റെ അവാര്‍ഡ്, ലിവര്‍പൂള്‍ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇടുക്കി ചാരിറ്റിക്കു നേതൃത്വ0കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്.
'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'