ഇടുക്കി, ലബ്ബക്കട ടീച്ചേര്‍സ് ട്രെയിനിങ് കോളേജില്‍ B Edനു പഠിക്കുന്ന ഏലപ്പാറ സ്വദേശി അനു ആന്റണിയുടെ ജീവിതം മാറി മറിഞ്ഞത് 2021 മാര്‍ച്ചു മാസം കോളേജില്‍ നടന്ന സ്പോര്‍ട്സ് മത്സരത്തില്‍ പങ്കെടുത്തു വീണു കാലൊടിഞ്ഞപ്പോളാണ്. മാസങ്ങളോളം ചികില്‍സിച്ചിട്ടും ഒടിഞ്ഞ അസ്ഥികള്‍ യോചിക്കാത്തതു കൊണ്ട് ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചു തിരുവന്തപുരം ക്യന്‍സര്‍ സെന്ററില്‍ എത്തി പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി. അനുവിന് ക്യന്‍സര്‍ ബാധിച്ചിരിക്കുന്നു. ഒരു കുടുംബത്തിന്റെ സകല പ്രതീക്ഷകളും തകര്‍ന്നടിഞ്ഞു അനുവിനെ ചികില്‍സിക്കാന്‍ ഇപ്പോള്‍ തന്നെ 8 ലക്ഷം രൂപ ചിലവഴിച്ചു കഴിഞ്ഞു. ചികിത്സ മുന്‍പോട്ടു കൊണ്ടു പോകാന്‍ നിവര്‍ത്തിയില്ല.
കൂലിപ്പണികൊണ്ടു കുടുംബം നടത്തിയിരുന്ന അനുവിന്റെ പിതാവ് ഏലപ്പാറ ചിന്നാര്‍ കുറ്റിക്കാട്ടു ആന്റണി ഇപ്പോള്‍ കടംകൊണ്ട് ശ്വാസം മുട്ടുകയാണ്. മകള്‍ പഠിച്ചു കുടുംബത്തിനു ഒരു തണലായി മാറും എന്ന് വിചാരിച്ചിരുന്ന ആന്റണിയുടെ കുടുംബം ഇന്നു മകളുടെ ജീവന് രക്ഷിക്കാന്‍ മാര്‍ഗമില്ലാതെ വിലപിക്കുകയാണ്. ഇത് വായിക്കുന്ന ആരെങ്കിലും സഹായവുമായി എത്തുമെന്ന് പ്രതീക്ഷിക്കുകയാണ്. ആന്റണിയുടെ ഫോണ്‍ നമ്പര്‍ 0091 9656241951
അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ അറിയിച്ചത് യുകെയിലെ ബ്രാഡ്ഫോര്‍ഡില്‍ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലില്‍ താമസിക്കുന്ന ജിജു മാത്യുവുമാണ് ഇവരുടെ അഭ്യര്‍ത്ഥന മാനിച്ചു ഞങ്ങള്‍ കമ്മറ്റികൂടി ഈ കുടുംബത്തിനുവേണ്ടി ഈസ്റ്റര്‍ ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയായിരുന്നു..
നമ്മെളെല്ലാം ഈസ്റ്റര്‍ ആഘോഷിക്കുന്ന സമയത്തു ഈ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും കണ്ണീരൊപ്പാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നിങ്ങളുടെ മുന്പില് കൈനീട്ടുന്നു സഹായിക്കുക. നിങ്ങളുടെ സഹായങ്ങള്‍ താഴെകാണുന്ന ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുക. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ഞങ്ങള്‍ ഇതുവരെ സൂതാരൃവും സത്യസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യുകെയിലും, നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 10 450000 (ഒരുകോടി നാലു ലക്ഷത്തി അന്‍പതിനായിരം) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്കുവാന് കഴിഞ്ഞിട്ടുണ്ട് അതിനു ഞങ്ങള്‍ നല്ലവരായ യുകെ മലയാളികളോടു കടപ്പെട്ടിരിക്കുന്നു.
''ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു''
ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997
ടോം ജോസ് തടിയംപാട് 07859060320
സജി തോമസ് 07803276626.