18
MAR 2021
THURSDAY
1 GBP =104.79 INR
1 USD =83.44 INR
1 EUR =89.40 INR
breaking news : റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ആര്‍ക്കും പരിക്കുകളൊന്നുമില്ല >>> കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പഠനം തുടരാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി >>> വന്ദേഭാരത് കേരളത്തില്‍ ഓടി തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റായി മലയാളികളുടെ യാത്രകള്‍ക്ക് മുന്നിലായി വന്ദേഭാരത് >>> ട്വന്റി 20 ലോകകപ്പ് ടീം, ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും, ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെത്തും എന്ന റിപ്പോര്‍ട്ട് >>> കമ്പനി ഉല്‍പാദിപ്പിച്ച കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും: യുകെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനക >>>
Home >> OBITUARY
ഫാ.ഡോ.സി.ഒ. വറുഗ്ഗീസ് കാലം ചെയ്തു, ഏതാനും മാസങ്ങളായി വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു...

സ്വന്തം ലേഖകൻ

Story Dated: 2022-06-25

മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകരില്‍ പ്രമുഖനായ ബഹുമാനപ്പെട്ട ഡോ.സി.ഒ. വറുഗ്ഗീസ് അച്ചന്‍ ഇന്ന് രാവിലെ 11.30 ന് സഹോദരന്‍ വെര്‍ജീനിയയിലുള്ള സഹോദരന്‍ ബേബികുട്ടിയുടെ വസതിയില്‍ നിര്യാതനായി. ഏതാനും മാസങ്ങളായി വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

1936 ഏപ്രില്‍ 23ന് തുമ്പമണ്ണില്‍ ചക്കിട്ടടത്ത് കുടുംബത്തില്‍ വറുഗ്ഗീസ് ഉമ്മന്റെയും തങ്കമ്മയുടെയും മകനായാണ് വറുഗ്ഗീസ് ജനിച്ചത്. യോഹന്നാന്‍, ഏലിയാമ്മ, മാത്യു, മേരിക്കുട്ടി, തോമസ്, ആനി എന്നിവരാണ് സഹോദരങ്ങള്‍.

കോട്ടയം കാതോലിക്കേറ്റ് കോളേജ് (ബി.എസ്.സി.), ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി, കോട്ടയം (ജി.എസ്.ടി.), യൂണിയന്‍ സെമിനാരി, ന്യൂയോര്‍ക്ക് (എസ്.ടി.എം.), സെന്റ് വ്‌ളാഡിമിര്‍ സെമിനാരി, ഡ്യൂക്ക് യൂണിവേഴ്‌സിറ്റി (എം.ആര്‍.ഇ), കോര്‍പ്പസ് ക്രിസ്റ്റി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി (എം.എസ്), ടെക്‌സസ് സതേണ്‍ യൂണിവേഴ്‌സിറ്റി ( Ed.D) എന്നീവ നേടി. 1957-ല്‍ ഭാഗ്യ സ്മരണാര്‍ഹനായ ഡാനിയേല്‍ മാര്‍ ഫീലക്‌സനോസ് തിരുമേനിയില്‍ നിന്ന് ശെമ്മാശ്ശപട്ടവും 1961 ജൂണ്‍ 16-ന് ഭാഗ്യ സ്മരണാര്‍ഹനായബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവയില്‍ നിന്ന് വൈദീക പട്ടവും സ്വീകരിച്ചു.

ആറാട്ടുപുഴ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക (2 വര്‍ഷം), കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തോഡോക്‌സ് ഇടവക  (2 വര്‍ഷം), കുമ്പഴ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക (2 വര്‍ഷം), മദ്രാസ് സെന്റ് തോമസ് കത്തീണ്ട്രല്‍ (1 വര്‍ഷം), തിരുവട്ടിയൂര്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക, താംബരം സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് ഇടവക, ആവഡി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തോഡോക്‌സ് ഇടവക, കാണ്‍പൂര്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക, സെന്റ് തോമസ് ഹൂസ്റ്റണ്‍ (14 വര്‍ഷം), സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്‌സ് ഇടവക എന്നിവിടങ്ങളില്‍ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു.

കഴിഞ്ഞ 50 വര്‍ഷമായി ബഹുമാനപ്പെട്ട സി ഒ വറുഗ്ഗീസ് അച്ചന്‍ മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ ഒരു വൈദികനായി സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെടെ വിവിധ ദേവാലയങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഹൂസ്റ്റണിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പയനിയര്‍ കൂടിയാണ് ബഹുമാനപ്പെട്ട അച്ചന്‍. 1970 -കളില്‍ ഹൂസ്റ്റണില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനായി അദ്ദേഹം കോര്‍പ്പസ് ക്രിസ്റ്റിയില്‍ നിന്ന് യാത്ര ചെയ്തു. ഹൂസ്റ്റണിലെ ആദ്യത്തെ ഓര്‍ത്തഡോക്‌സ് ഇടവക സമൂഹത്തിന്റെ സ്ഥാപക വികാരിയായിരുന്നു അദ്ദേഹം.

തന്റെ അജപാലന ശുശ്രൂഷയില്‍, ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം പ്രത്യേകം പരിശ്രമിക്കുകയും ആത്മീയ പരിചരണം ആവശ്യമുള്ള എല്ലാവര്‍ക്കും ഒരു വൈദികന്റെ സേവനം വ്യാപിപ്പിക്കുകയും ചെയ്യുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യുവതീ-യുവാക്കളെ അവരുടെ വിശ്വാസത്തിലും പഠനത്തിലും ജോലിയിലും പ്രചോദിപ്പിക്കുവാന്‍ ബഹുമാനപ്പെട്ട അച്ചന്‍ പ്രത്യേകം താല്‍പര്യം എടുത്തിരുന്നു. അമേരിക്കയിലെ യുവതലമുറയുടെ ഉപയോഗത്തിനായി വിശുദ്ധ കുര്‍ബാനയുടെ പൊതു പ്രാര്‍ത്ഥന പുസ്തകവും പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം പ്രത്യേകം പരിശ്രമിച്ചു.

അദ്ദേഹത്തിന്റെ ശുശ്രൂഷയെയും വിശുദ്ധ സഭയ്ക്കുള്ള അദ്ദേഹത്തിന്റെ സേവനത്തെയും ദൈവം പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സംസ്‌കാര ശുശ്രൂഷകള്‍ ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ പിന്നീട് നടക്കും. മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സീനിയര്‍ വൈദീകരില്‍ ഒരാളായ ബഹുമാനപ്പെട്ട സി.ഒ. വറുഗ്ഗീസ് അച്ചന്റെ വേര്‍പാടില്‍ മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ. സഖറിയാസ് മാര്‍ അപ്രേം, അഹമ്മദാബാദ് ഭദ്രാസന മെത്രാപോലീത്ത ഡോ. ഗീവറുഗീസ് മാര്‍ യൂലിയോസ്, സൗത്ത് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, വൈദീക സംഘം സെക്രട്ടറി ഫാ. മാത്യൂസ് ജോര്‍ജ്ജ്. ഓര്‍ത്തോഡോക്‌സ് ടിവിക്കു വേണ്ടി ഫാ.ജോണ്‍സന്‍ പുഞ്ചക്കോണം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം
770 -310-9050

 

More Latest News

റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ആര്‍ക്കും പരിക്കുകളൊന്നുമില്ല

റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഞായറാഴ്ച രാത്രിയാണ് സംഭവം. ദോഹയില്‍ നിന്ന് വന്ന ഫ്‌ലൈനാസ് വിമാനമാണ് ലാന്റിങിനിടെ പ്രധാന റണ്‍വേയില്‍ നിന്ന് തെന്നിമാറിയതെന്ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും ആളപായമൊന്നുമില്ല. ബഫര്‍ ഏരിയയിലൂടെ സഞ്ചരിച്ച വിമാനം അടുത്തുള്ള ഗ്രൗണ്ട് പാതയില്‍ നിന്നു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പാക്കിയ ശേഷം വിമാനം നിശ്ചിത സ്റ്റോപ്പിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. എയര്‍പോര്‍ട്ട് മാനേജ്മെന്റ് യാത്രക്കാരുടെ ആരോഗ്യം പരിശോധിച്ചു. ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും കിങ് ഖാലിദ് വിമാനത്താവള മാനേജ്‌മെന്റ് പറഞ്ഞു.

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പഠനം തുടരാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഓയൂരില്‍ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാനായി അനുവദിക്കണമെന്ന ആവശ്യപ്പെട്ടാണ് അനുപമ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.   എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.  

വന്ദേഭാരത് കേരളത്തില്‍ ഓടി തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റായി മലയാളികളുടെ യാത്രകള്‍ക്ക് മുന്നിലായി വന്ദേഭാരത്

തീവണ്ടിയാത്രയ്ക്ക് മലയാളികള്‍ക്ക് പുതിയ അനുഭവം ആയിരുന്നു വന്ദേഭാരത്. ഇപ്പോഴിതാ മലയാളികള്‍ക്ക് ആശ്വാസമായി മാറിയ വന്ദേഭാരത് കേരളത്തില്‍ ഒരു വര്‍ഷം തികയുകയാണ്. വന്ദേഭാരത് കേരളത്തിന്റെ മണ്ണില്‍ എത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വന്ദേഭാരതിലേക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് യാത്രക്കാരെ അടുപ്പിക്കില്ല എന്ന വാദങ്ങള്‍ വന്ദേഭാരത് ഓടി തുടങ്ങിയപ്പോള്‍ തന്നെ അപ്രസക്തമായിരുന്നു.സര്‍വീസ് തുടങ്ങിയ സമയത്ത് ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റില്‍ ആയിരുന്നു. ഏപ്രില്‍ 26ന് കാസര്‍കോട് നിന്നു തിരുവനന്തപുരത്തേക്കു നടത്തിയ ആദ്യ യാത്രയില്‍ 19.50 ലക്ഷം രൂപ റിസര്‍വേഷന്‍ ടിക്കറ്റ് വരുമാനം ലഭിച്ചിരുന്നു.കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്നു കാസര്‍കോടിനും ഓടുന്ന വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റ് ആണ്. രാജ്യത്ത് സര്‍വീസ് നടത്തുന്നത് 51 വന്ദേഭാരത് ട്രെയിനുകളാണ്. കേരളം വന്ദേഭാരത് യാത്രക്കാരുടെ എണ്ണത്തിലും ഒക്യുപ്പെന്‍സിയിലും വളരെ മുന്നിലാണ്. അതായാത് കയറിയും ഇറങ്ങിയും ഓരോ 100 സീറ്റും 200 ഓളം യാത്രക്കാര്‍ ഉപയോഗിക്കുന്നു. ഒക്യുപ്പെന്‍സി 200 ശതമാനത്തിനടുത്ത് എത്തിയ ഇന്ത്യയിലെ ഏക തീവണ്ടി കൂടിയാണിത്.16 റേക്കുള്ള വണ്ടിയിലുള്ളത് 1100 ഓളം സീറ്റുകളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ഏപ്രില്‍ 25 നാണ് കേരളത്തിലെ വന്ദേഭാരത് ആദ്യമായി ഫ്‌ലാഗ് ഓഫ് ചെയ്തത്.

ട്വന്റി 20 ലോകകപ്പ് ടീം, ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും, ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെത്തും എന്ന റിപ്പോര്‍ട്ട്

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെത്തും എന്ന റിപ്പോര്‍ട്ടുകള്‍. ഉടന്‍ പ്രഖ്യാപിക്കപ്പെടുന്ന ടീമില്‍ ആണ് സഞ്ജു സാംസണ് കൂടുതല്‍ സാധ്യത കാണുന്നത്. ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലുള്ള താരത്തെ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നതായി പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് ഒന്നാണ് ടീമുകളെ പ്രഖ്യാപിക്കാന്‍ ഐസിസി നിര്‍ദ്ദേശിച്ചിരിക്കുന്ന അവസാന തീയതി. ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീകന്‍ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ടീമില്‍ നിന്ന് ഒഴിവാക്കുമെന്നും സൂചനകളുണ്ട്. ഐപിഎല്‍ സീസണിലെ മികച്ച പ്രകടനം അടിസ്ഥാനമാക്കി കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. മോശം ഫോമിലാണെങ്കിലും ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ടീമിലിടം ലഭിക്കുമെന്നാണ് സൂചന. സെലക്ഷന്‍ കമ്മിറ്റി പരിഗണനയിലുള്ള കെഎല്‍ രാഹുല്‍ അഞ്ചാമതും ഋഷഭ് പന്ത് ആറാമതുമാണ്. ഐപിഎല്ലിലെ പ്രകടനം മാത്രം പരിഗണിക്കേണ്ടെന്നാണ് യോഗത്തിലുണ്ടായ സുപ്രധാന തീരുമാനമെന്ന് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഋഷഭ് പന്ത് ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിവരുന്നുണ്ടെങ്കിലും അവസാനം ഇന്ത്യക്കായി കളിച്ച ട്വന്റി 20 മത്സരങ്ങളില്‍ ഫോമിലേക്കുയര്‍ന്നിരുന്നില്ല.

കമ്പനി ഉല്‍പാദിപ്പിച്ച കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും: യുകെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനക

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം എന്ന് വെൡപ്പെടുത്തലുമായി യുകെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനക. കമ്പനി ഉല്‍പാദിപ്പിച്ച കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ശരിവക്കുകയായിരുന്നു അസ്ട്രാസെനക.  രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതി (ത്രോംബോസൈറ്റോപീനിയ) അസ്ട്രാസെനക വാക്‌സീന്‍ എടുത്തവരില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഓക്‌സഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് നിര്‍മിച്ച അസ്ട്രാസെനക വാക്‌സീന്‍ സ്വീകരിച്ചവരില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ നിരവധിപ്പേര്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനി യുകെയിലെ കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് സമ്മതിച്ചിരിക്കുന്നത്. ത്രോംബോസിസ്, ത്രോംബോസൈറ്റോപീനിയ എന്നിവ ചിലരില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അസ്ട്രാസെനക കുത്തിവയ്ക്കുന്നത് കുറച്ചുകാലം നിര്‍ത്തിവച്ചിരുന്നു. അസ്ട്രാസെനകയുടെ കോവിഡ് വാക്‌സീനാണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ വ്യാപകമായി നല്‍കിയത്. ഇന്ത്യയില്‍ ഈ പ്രശ്‌നമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.

Other News in this category

  • യുകെ മലയാളിയും കേരള നേഴ്‌സസ് യുകെ ഫോറത്തിന്റെ സാരധിയുമായ ജോബി ഐത്തിലിന്റെ മാതാവ് നിര്യാതയായി
  • അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായിരുന്ന ബഹുമാനപ്പെട്ട ഫാദര്‍. ജോണ്‍ ഗീവര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി, സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വ, ബുധന്‍ തീയതികളില്‍
  • യുകെ മലയാളി സാജന്‍ ജോസഫ് മാടമനയുടെ പിതാവ് ജോസഫ് ജോണ്‍ മാടമന അന്തരിച്ചു, സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക്
  • യുകെയില്‍ മരിച്ച മലയാളി നേഴ്‌സ് മേരി ജോണിന് സെപ്തംബര്‍ 13ന് യാത്രാമൊഴിയേകും; പൊതുദര്‍ശ്ശനം 11നും,12നും, സംസ്‌ക്കാരം എന്‍ഫീല്‍ഡില്‍
  • ക്യാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി നേഴ്‌സ് യുകെയില്‍ അന്തരിച്ചു; അകാലത്തില്‍ വിടപറഞ്ഞത് മലയാളികള്‍ക്കിടയിലെ പ്രിയപ്പെട്ട 'മേരി ആന്റി'
  • ബര്‍ജസ് ഹില്ലില്‍ നിര്യാതയായ മഞ്ജു ഗോപാലകൃഷ്ണന്റെ സംസ്‌ക്കാര ശുശ്രുഷകള്‍ ആഗസ്റ്റ് 2ന്, ബര്‍ജെസ് ഹില്‍ സെയിന്റ് വില്‍ഫ്രഡ് പള്ളിയില്‍ വച്ചാണ് ചടങ്ങുകള്‍...
  • UK LTI Mindtree ല്‍ ജോലി ചെയ്തിരുന്ന മഞ്ചു ഗോപാലകൃഷ്ണന്‍ ഇന്നലെ രാത്രി നിര്യാതയായി... സംസ്‌കാര ചടങ്ങുകളുടെ നടപടി ക്രമങ്ങള്‍ നടത്തി വരുന്നു...
  • പ്രതിഭാ കേശവന് പ്രിയപ്പെട്ടവര്‍ കണ്ണീരോടെ യാത്രാമൊഴിയേകി, ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച പ്രതിഭാ കേശവന് കേംബ്രിഡ്ജ് ക്യൂയ് വില്ലേജ് ഹാളില്‍  പൊതുദര്‍ശനത്തിന് നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു...
  • പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം, പ്രതിഭയുടെ ആകസ്മികമായ വേര്‍പാടില്‍ അനുശോചിക്കുന്നമറിയിച്ച് ദുഖത്തില്‍ പങ്കുചേര്‍ന്ന് കൈരളി യുകെ...
  • എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി, പൊതുദര്‍ശനം മെയ് 2 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതല്‍ 9 മണിവരെ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍...
  • Most Read

    British Pathram Recommends