നിലവില്‍ ടെലികോം രംഗത്ത് കരുത്തരായ ര്റിലയന്സിനും എയര്ടെല്ലിന്നും ഒപ്പമെത്താനൊരുങ്ങി അദാനി ഗ്രൂപ്പും. രാജ്യത്തെ മുന്‍നിര വ്യവസായ ഗ്രൂപ്പായ അദാനി ടെലികോം മേഖലയിലേക്കും കടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ മാസം അവസാനം വരാനിരിക്കുന്ന 5ജി സ്പെക്ട്രം ലേലത്തില്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പങ്കെടുക്കുമെന്നാണ് വിവരം. ഈ മാസം 26ന് നടക്കുന്ന സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതിന് അപേക്ഷ നല്‍കുന്നതിനുള്ള സമയം ഇന്നലെയാണ് അവസാനിച്ചത്.
അദാനി ഗ്രൂപ്പിനെ കൂടാതെ ജിയോ,എയര്‍ടെല്‍,വോഡഫോണ്‍ ഐഡിയ എന്നിങ്ങനെ നാല് കമ്പനികള്‍ അപേക്ഷ നല്‍കിയതായാണ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന് അടുത്തിടെ നാഷണല്‍ ലോങ് ഡിസ്റ്റന്‍സ് (എല്‍എല്‍ഡി) ഇന്റര്‍നാഷണല്‍ ലോങ് ഡിസ്റ്റന്‍സ് (ഐഎല്‍ഡി) ലൈസന്‍സുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്ന കാര്യം അദാനി ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടില്ല.