തന്റെ മകന് ഹരികൃഷ്ണന് കേന്ദ്ര സര്‍ക്കാര്‍ സ്വയം ഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജില്‍ ടെക്നിക്കല്‍ ഓഫീസറായി നിയമനം സംബന്ധിച്ച വാര്‍ത്ത വ്യാജമായിരുന്നുവെന്ന് ആരോപിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഏഷ്യാനെറ്റിന് വക്കീല്‍ നോട്ടീസയച്ചു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് ചെയര്മാന് രാജേഷ് കല്‍റയ്ക്കും ന്യൂസ് എഡിറ്റര്‍ മനോജ് കെ ദാസിനും എതിരെയാണ് സുരേന്ദ്രന് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
'എന്നേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താനായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഹീനമായ നീക്കത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണ്,' എന്ന അടിക്കുറിപ്പോടെയാണ് വിശദാശംശങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
മകനെതിരായ വാര്‍ത്ത 10 ദിവസത്തിനുള്ളില്‍ പിന്‍വലിച്ച് മാപ്പ് പറയണം എന്നതാണ് സുരേന്ദ്രന്റെ ആവശ്യം. അല്ലെങ്കില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും സുരേന്ദ്രന് പറയുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ച് കൊണ്ടാണ് തന്റെ മകന് ഹരീകൃഷ്ണന്‍ കെ എസിന്റെ നിയമനം എന്നാണ് സുരേന്ദ്രന് അവകാശപ്പെടുന്നത്.