1997ല്‍ തന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദര്ശനത്തിനിടെഎലിസബത്ത് രാജ്ഞി കൊച്ചിയിലും എത്തിയിരുന്നു. 1997 ഒക്ടോബര്‍ 17നായിരുന്നു അത്. അന്ന് കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലിലെ ഉച്ചഭക്ഷണം രാഞ്ജിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. അന്ന് കേരളത്തനിമയുള്ള ഭക്ഷണം വിളമ്പി രാജ്ഞിയുടെ മനം കവരാന്‍ കൊച്ചിക്ക് സാധിച്ചു. കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലിലെ ഉച്ചഭക്ഷണവും സ്പെഷ്യല്‍ കേരള വിഭവങ്ങളും എലിസബത്ത് രാജ്ഞിക്ക് അത്രമേല്‍ പ്രിയപ്പെട്ടതായി.
രാജ്ഞിയെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് താജ് മലബാര്‍ ഹോട്ടലിലെ തക്കാളിക്കറിയും മോപ്ല സ്റ്റൈല്‍ ചിക്കനുമായിരുന്നു. ഇത്രയും രുചികരമായ ഭക്ഷണം ഇതിന് മുമ്പ് കഴിച്ചിട്ടേയില്ലെന്നാണ് അന്ന് രാജ്ഞി പറഞ്ഞത്. അന്നത്തെ ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാങ് കേരളത്തിന്റെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടുന്ന മോഹിനിയാട്ടം അന്ന് രാജ്ഞിയെ പരിചയപ്പെടുത്തുകയും ചെയ്തു.
തന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് രാജ്ഞി കേരളത്തിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്പ്യന്‍ ചര്‍ച്ചായ സെന്റ് ഫ്രാന്‍സിസ് പള്ളി സന്ദര്‍ശിക്കുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. 1961, 1983, 1997 വര്‍ഷങ്ങളിലാണ് രാജ്ഞി ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ളത്. 1997 ഒക്ടോബറിലാണ് രാജ്ഞി കൊച്ചിയിലെ പരദേശി സിനഗോഗിലെത്തിയത്. സിനഗോഗ് വാര്ഡന് സാമി ഹാലെഗ്വയും ഭാര്യ ക്വീനി ഹാലെഗ്വയും ചേര്‍ന്നാണ് രാജ്ഞിയെ സ്വീകരിച്ചത്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സും കേരള ആംഡ് പൊലീസും ചേര്‍ന്നാണ് അന്ന് റോഡുകള്‍ തടഞ്ഞ് അവര്‍ക്ക് സുരക്ഷയൊരുക്കിയത്. സന്ദര്‍ശന വേളയില്‍ ഫിലിപ്പ് രാജകുമാരനും രാജ്ഞിയെ അനുഗമിച്ചിരുന്നു. ഇരുവരും സെന്റ് ഫ്രാന്‍സിസ് പള്ളിയിലെ വാസ്കോഡ ഗാമയുടെ ശവകുടീരവും സന്ദര്‍ശിച്ചു.
മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗില്‍ കന്നി സന്ദര്‍ശനം നടത്താന്‍ ആറ് മണിക്കൂറാണ് അന്ന് രാജ്ഞി മാറ്റിവച്ചത്. കേരള സന്ദര്‍ശനത്തിന്റെ അനുഭവങ്ങള്‍ വളരെ കൗതുകത്തോടെയായിരുന്നു രാജ്ഞി അന്ന് പങ്കുവെച്ചത്.