പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച 62 കാരന് അറസ്റ്റില്‍. പൊള്ളാച്ചിയില്‍ ചെറുകിട പലചരക്ക് കട നടത്തുന്ന നടരാജന് ആണ് പിടിയിലായത്. പൊള്ളാച്ചി പഞ്ചായത്ത് മിഡില്‍ സ്കൂളില്‍ നടത്തിയ ബോധവല്‍ക്കരണത്തിനിടെയാണ് ഒരുതെരുവിലെ 16 കുട്ടികളാണ് പരാതിയുമായെത്തിയത്.
സമീപത്തെ വീടുകളിലുള്ളവരെല്ലാം നടരാജന്റെ കടയില്‍ നിന്നാണു സാധനങ്ങള്‍ വാങ്ങുന്നത്. മിക്കപ്പോഴും കുട്ടികളാണ് കടകളില്‍ എത്താറുള്ളത്. ഇങ്ങനെ വരുന്ന പെണ്‍കുട്ടികളാണ് ഇയാള്‍ ക്രൂരതയ്ക്ക് ഇരയായത്. ശരീരത്തിലെ പലഭാഗങ്ങളിലും സ്പര്ശിക്കലും പിടിക്കുന്നതും സ്ഥിരമായിരുന്നു.
പഞ്ചായത്ത് മിഡില്‍ സ്കൂളില്‍ കഴിഞ്ഞ ദിവസം ലൈംഗികാതിക്രമങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസുണ്ടായിരുന്നു. ഇതിനിടെയാണ് ഒരു പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞത്. ഇതിന് പിന്നാലെ 15 കുട്ടികളും നടരാജനെതിരെ പരാതി പറഞ്ഞു. തുടര്‍ന്ന് പ്രധാനാധ്യാപിക വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയായിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരം സ്കൂള്‍ അധികൃതര്‍ പൊലീസ് സ്റ്റേഷനെ പരാതിയുമായി സമീപിക്കുകയായിരുന്നു.