18
MAR 2021
THURSDAY
1 GBP =104.81 INR
1 USD =83.46 INR
1 EUR =89.85 INR
breaking news : സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളുടെ ചോദ്യപേപ്പര്‍ വിറ്റഴിക്കുന്ന സംഘങ്ങള്‍ സജീവം; മുന്നറിയിപ്പുമായി ജോയിന്റ് കൗണ്‍സില്‍ ഫോര്‍ ക്വാളിഫിക്കേഷന്‍സ് >>> അഞ്ച് വര്‍ഷത്തിനിടെ ആയിരക്കണക്കിന് അഭയാര്‍ത്ഥി അപേക്ഷകര്‍ ഹോം ഓഫീസിനെ വെട്ടിച്ച് മുങ്ങിയതായി റിപ്പോര്‍ട്ട്; യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും വളരെ കൂടുതലാകാന്‍ സാധ്യത >>> ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാദ്ധ്യാപക ദിനം നടത്തി; രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപതയുടെ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നിന്നുള്ള വിശ്വാസ പരിശീലകര്‍ പങ്കെടുത്തു >>> പ്രവചനങ്ങള്‍ തിരുത്തിക്കുറിച്ച് ഈ വര്‍ഷം യുകെ വീടുകളുടെ വില ഉയരും; അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രോപ്പര്‍ട്ടി വില ശരാശരി 61,500 പൗണ്ട് ഉയരുമെന്ന് മുന്നറിയിപ്പ് >>> ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതിയുടെ പ്രസവം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെയും അമ്മയെയും ഏറ്റെടുക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ് >>>
Home >> NAMMUDE NAADU
പീഡന വീരന്‍ സഖാവ് പണ്ടേ ഞരമ്പ് രോഗി; അന്ന് എന്റെ നാട്ടുകാരനായ ഇവന്‍ എന്റെ നമ്പര്‍ ഒരു പോണ്‍ ഗ്രൂപ്പില്‍ ഇട്ടു; അന്ന് ഇവന്റെ അച്ചന്‍ വന്ന് കാലുപിടിച്ചപ്പോഴാണ് മാപ്പാക്കിയത്; ഡിവൈഎഫ്ഐ നേതാവിനെതിരെ സംരംഭകയായ യുവതി

സ്വന്തം ലേഖകൻ

Story Dated: 2022-12-08

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷിന്റെ ഫോണില്‍ 30ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളുമെന്ന് പൊലീസ്. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. മുപ്പതോളം സ്ത്രീകളുമായി ഇയാള്‍  ബന്ധം പുലര്‍ത്തിയ സ്ത്രീകളുടെ വീഡിയോയും ചിത്രങ്ങളുമാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. ഇപ്പോള്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോയും ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. വിവാഹിതരും അല്ലാത്തവരുമായ യുവതികളെയാണ് ഇയാള്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതെന്ന് പൊലീസ് പറഞ്ഞു.

നഗ്‌ന ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകര്‍ത്തി ഐഫോണില്‍ സൂക്ഷിക്കുകയാണ് ഇയാളുടെ രീതി. പൊലീസ് പിടിച്ചെടുത്ത ഫോണ്‍ ഫോറെന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. പലരെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയതെന്നും പൊലീസ് സംശയിക്കുന്നു. ജിനേഷിനെതിരെ ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തുന്നുണ്ട്. ജിനേഷിനെതിരെ അയല്‍വാസിയും സംരംഭകയുമായ ശ്രീജ അജേഷ് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ആറു വര്‍ഷം മുന്‍പുള്ള സംഭവമാണ് ശ്രീജ പറയുന്നത്.

2016 ല്‍ ശ്രീജയുടെ ഫോണ്‍നമ്പര്‍ ജിനേഷ് ഒരു പോണ്‍ഗ്രൂപ്പില്‍ ഇടുകയായിരുന്നു. തൊട്ടടുത്ത ദിവസം മുതല്‍ ഫോണ്‍കോളുകളും സന്ദേശങ്ങളുമെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാട്ടുകാരനായ ജിനേഷ് തന്നെയാണ് ഫോണ്‍ നമ്പര്‍ ഗ്രൂപ്പില്‍ ഇട്ടതെന്ന് ശ്രീജയ്ക്ക് മനസ്സിലായി. കേസ് കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും യുവാവിന്റെ അച്ഛന്‍ വന്ന് ക്ഷമ പറയുകയും പുറത്തറിഞ്ഞാല്‍ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും പറഞ്ഞതിനാല്‍ പിന്മാറി. പ്രതിവിധിയായി ശ്രീജ മുന്നോട്ടുവെച്ച ആവശ്യം, അഭയയിലോ ശ്രീചിത്രാ ഹോമിലോ ഗാന്ധിഭവനിലോ 25,000 രൂപ അടച്ച് സംഭാവന രസീത് ഏല്‍പിക്കണമെന്നാണ്. മകന്‍ ജയിലില്‍ കിടക്കാതിരിക്കാന്‍ അവന്റെ അച്ഛന്‍ ഈ ആവശ്യം അംഗീകരിച്ചു. ഈ രസീത് ഉള്‍പ്പെടെ ശ്രീജ ഫേസ്ബുക്കില്‍ മുമ്പ് പങ്കുവെച്ചിരുന്നു.

ശ്രീജയുടെ ഫേസ്ബുക്ക് കുറിപ്പ്

ചില വൈരാഗ്യങ്ങള്‍... അത് ഭഗവാന്റെ മുന്നിലാണ് വെക്കുക... നീതിമാനോടൊപ്പം ഭഗവാന്‍ നിന്നിരിക്കും. ഇതു പോലൊരു ഡിസംബര്‍ 6 കൊല്ലം മുന്നേ നിങ്ങള്‍ക്ക് പലര്‍ക്കും ഒന്നോര്‍ത്താല്‍ ഓര്‍മ കിട്ടും. എന്റെ ഫോണ്‍ നമ്പര്‍ പോണ്‍ ഗ്രൂപ്പുകളില്‍ കൊണ്ടിട്ട ഒരു പാര്‍ട്ടി നേതാവിനെ കൊണ്ട് ശ്രീ ചിത്ര പൂവര്‍ ഹോമില്‍ ഞാന്‍ 25,000രൂപ അടപ്പിച്ചത്.. അന്നേനെ കൊന്നു കളയും കാല് വെട്ടും കൈ വെട്ടും എന്ന് പറഞ്ഞു വന്നപാര്‍ട്ട കാരന്റെയോ പേര് പാര്‍ട്ടിയുടെയോ പേര് ഞാന്‍ പറഞ്ഞില്ല... പറയാത്തതിന്റെ കാരണം ഇവന്റെ അച്ഛന്‍ മോളെ പറ്റിപ്പോയി, മോള് പറയുന്നത് എന്തും ഞാന്‍ ചെയ്യാം, ഇത് പുറത്തു അറിഞ്ഞാല്‍ ഞങ്ങള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞതുകൊണ്ടാണ്... ഇന്ന് അതേ ഡിസംബറില്‍ അവന്‍ അറസ്റ്റില്‍ ആയിരിക്കുന്നു...

ഇവനോട് കൂടുതല്‍ പറയുന്നില്ല... ഒന്നേ പറയാനുള്ളൂ.. 6 കൊല്ലം മുന്നേ കഷ്ടപ്പാടും ഗതികേട്ടും കൊണ്ട് ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ ഞാന്‍ നെട്ടോട്ടം ഓടുമ്പോള്‍ ചേച്ചി എന്ന് തികച്ചു നീ വിളിക്കാത്ത, മോനെ എന്ന് മാത്രം ഞാന്‍ വിളിച്ച എന്റെ നമ്പര്‍ നീ പോണ്‍ ഗ്രൂപ്പില്‍ കൊണ്ടിട്ടു.. അന്ന് കാശ് പൂവര്‍ ഹോമില്‍ അടച്ചിട്ടു വന്നപ്പോ ഞാന്‍ കരണം പുകച്ചു ഒരെണ്ണം തന്നിട്ട് നിന്നോട് ഞാന്‍ പറഞ്ഞത് നിനക്ക് ഓര്‍മ്മയുണ്ടോ 'നിന്റെ അമ്മ തന്നതാണ് എന്ന് കരുതിയാല്‍ മതി എന്ന് '
എന്നിട്ടും നീ നന്നായില്ല... ഇപ്പോ നിന്റെ കുടുംബത്തിന് ആത്മഹത്യ ചെയ്യണ്ടേ? അന്ന് ഒരു മോശം പെണ്ണായി എന്നേ മാറ്റാന്‍ നിനക്ക് തോന്നിയത് എന്തുകൊണ്ട് എന്നെനിക്കു ഇന്നും അറിയില്ല.. കാരണം അന്ന് ഞാന്‍ നിന്നെ മോനെ എന്ന് വിളിക്കുമ്പോള്‍ നീ എനിക്കൊരു കുഞ്ഞു കുട്ടിയായിരുന്നു.. അങ്ങനെ ഞാന്‍ കണ്ടിട്ടുള്ളൂ...

അന്ന് ഞാന്‍ പറഞ്ഞു പാര്‍ട്ടി ഇവനെ ഇപ്പോ പുറത്താക്കിയില്ലെങ്കില്‍ ഇവന്‍ നാടിനു തന്നെ ഭീഷണി ആകുമെന്ന്, ഇവന്റെ അമ്മക്ക് പോലും വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റില്ല എന്ന്... പിന്നെ അന്നത്തെ എന്റെ അതേ നമ്പര്‍ തന്നെയാണ് ഇന്നും എന്റെ പെഴ്സ്നല്‍ നമ്പര്‍. മാറ്റിയിട്ടില്ല.. കാരണം നിന്നെ പോലെ ഒക്കെ പോലുള്ള ഊളകളുടെ കുന്തളിപ്പ് കണ്ട് പേടിച്ചു ഓടുന്നവരല്ല നട്ടെല്ലുള്ള പെണ്ണ്..

അപ്പോ ഇനി ഉണ്ട ഒക്കെ sorry ചപ്പാത്തി ഒക്കെ തിന്നു കൊഴുത്തു ഇറങ്ങി വാ.. നാട്ടില്‍ ഇനിയും പെങ്കൊച്ചുങ്ങള്‍ ഉണ്ടല്ലോ... ലഹരി വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന കഞ്ചാവ് കുമാരാ...

2016ല്‍ ശ്രീജ എഴുതിയ കുറിപ്പ്

എനിക്ക് വിലയിടാന്‍ വന്നവന് ഞാന്‍ കൊടുത്ത പണി( സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ കാണുമ്പോള്‍ ഉള്ള ചൊറിച്ചിലിനു ഇതേ മരുന്നുള്ളൂ)

ഈ അടുത്ത ദിവസം അപരിചിതമായ നമ്പറില്‍ നിന്ന് എനിക്കൊരു കാള്‍ വന്നു..എന്നെ അവനു കാണണം ...എത്ര രൂപയ്ക്കു എന്നെ കിട്ടും എന്നതായിരുന്നു ചോദ്യം? പിന്നെ തുരുതുരെ calls ഉം മെസ്സേജുകളും തന്നെ.. ഫോണ്‍ എടുക്കാതെയായി ...ഫോണ്‍ ഓഫ് ചെയ്ത് വേക്കേണ്ട അവസ്ഥയായി... ആദ്യംഒരു അന്ധാളിപ്പ് തോന്നി... പിന്നെ വന്ന നമ്പറുകളിലൊന്നില്‍ ഞാന്‍ തിരിച്ചു വിളിച്ചു .. ഞാനെന്റെ പ്രൊഫൈല്‍ അവനെ പറഞ്ഞു മനസ്സിലാക്കി..ഇടയ്ക്കു കണക്കിന് കൊടുക്കുകയും ചെയ്തു....അപ്പോഴേക്കും അവന്‍ പേടിച്ചു വിറച്ചു കാലു പിടിക്കാനും കരയാനും തുടങ്ങി..അവന്‍ എന്റെ നമ്പര്‍ കിട്ടിയ വഴി പറഞ്ഞു..എന്റെ നാട്ടുകാരനായ ഒരു ' മോന്‍'' എന്റെ നമ്പര്‍ ഒരു ഗ്രൂപ്പില്‍ ഇട്ടു ..സൂപ്പര്‍ സാധനമാണ് എന്ന അടിക്കുറിപ്പോടെ...ഗ്രൂപ്പില്‍ നിന്ന് ഉടന്‍ തന്നെ എന്നെ അറിയുന്ന കുട്ടികളും ചേച്ചിയായ എന്നെ വിളിച്ചു പറഞ്ഞു...സ്‌ക്രീന്‍ ഷോട്ടും അയച്ചു തന്നു...എന്റെ നാട്ടുകാരനായ ...എന്നെ ചേച്ചീന്നു തികച്ചു വിളിക്കാതെ ...എന്നെ കാണുമ്പോ തന്നെ ബഹുമാനിച്ചു വില്ലു പോലെ വളയുന്ന പൊന്നു മോന്‍ ...കേസ് കൊടുക്കാന്‍ ഞാന്‍ തീരു മാനിച്ചു.. എങ്ങനെയോ ഇതറിഞ്ഞ് അഖിലേന്ത്യാ പാര്‍ട്ടിയുടെ യുവജനപ്രസ്ഥാനത്തിലെ ചില പ്രവര്‍ത്തകര്‍ എന്നെ വിളിച്ചു...അന്നേരം ആണ് ഈ പൊന്നുമോന്‍ പാര്‍ട്ടിയുടെ ആ സ്ഥലത്തെ സെക്രട്ടറി ആണെന്ന് ഞാന്‍ അറിയുന്നത്.

ഇത്തരം സ്ത്രീലമ്പടന്മാരേയും ആഭാസന്മാരേയും ആണോ പാര്‍ട്ടി നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നും ഒരു സ്ത്രീയായ എന്നെ അപമാനിച്ച ''പൊന്നും കുടത്തിനെ ''പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്നും ഞാന്‍ പറഞ്ഞു...ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ച് ജീവിതം പൊരുതി നേടിയ ഒരു സ്ത്രീയാണ് ഞാന്‍. ഒരിടത്തും ഞാനെന്റെ അഭിമാനത്തേയോ സ്ത്രീത്വത്തേ യോ മുറിവേല്‍പ്പിച്ചിട്ടില്ല... ഒരുത്തനേയും ഞാനെന്റെ അഭിമാനത്തെ തൊട്ടു കളിക്കാന്‍ പോയിട്ട്... വൃത്തികെട്ട കണ്ണു കൊണ്ട് ഒന്നു നോക്കാന്‍ പോലും ഞാന്‍ അനുവദിക്കില്ല... നിയമപരമായി ഞാന്‍ മുന്നോട്ടു നീങ്ങാന്‍ ഉറപ്പിച്ചു..എന്നാല്‍ ഇന്നലെ ഈ പൊന്നുമോന്റെ അച്ഛന്‍ എന്റെ വീട്ടില്‍ വന്നു എന്നോട് ക്ഷമ പറഞ്ഞു ...കാലു പിടിക്കാന്‍ പോലും ആ അച്ഛന്‍ തയ്യാറായി.. എന്റെ അച്ഛന്റെ പ്രായമുള്ള ഒരാളുടെ അപേക്ഷ കേട്ടില്ലാന്നു വെക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല..അതുകൊണ്ട് ഞാന്‍ compromise ണ് തയ്യാറായി... എന്നാല്‍ എന്റെ സ്ത്രീത്വ ത്തിന് വിലയിട്ടവന് മുഖമ ടച്ചു ഒന്ന് കൊടുക്കണം എന്ന് തോന്നി ..പക്ഷെ അതുകൊണ്ട് ആര്‍ക്കു എന്ത് പ്രയോജനം....അതിനാല്‍ ഞാന്‍ ഒരു പ്രതിവിധി കണ്ടു

എന്നെ അപമാനിക്കാന്‍ ശ്രമിച്ച പൊന്നു മോനോട് ഞാന്‍ പറഞ്ഞു... ' എന്നോട് നീ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി അഭയയിലോ, ശ്രീ ചിത്ര ഹോമിലോ, ഗാന്ധിഭവനിലോ 25,000/- രൂപ ജ ..........ന്‍ എന്ന നിന്റെ പേരില്‍ സംഭവന നല്‍കി രസീത് എന്നെ ഏല്‍പ്പിക്കണം .. അല്ലെങ്കില്‍ ഞാന്‍ നിയമനടപടികളുമായി മുന്നോട്ടു പോകും'' മകന്‍ ജയിലില്‍ കിടക്കാതിരിക്കാന്‍ അവന്റെ അച്ഛന്‍... മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാന്ന് കണ്ടപ്പോള്‍ എന്റെ ഡിമാന്റ് അംഗീകരിച്ചു..
''ഇന്നവന്‍ ശ്രീ ചിത്ര ഹോമില്‍ 25,000 രൂപ സംഭാവനയായി അടച്ചു.. ' ഇതു കൊണ്ടെങ്കിലും അവന്‍ നല്ല വഴി നടന്ന് നന്നായി ജീവിച്ചോട്ടെ.... എന്നു കരുതി പേര് പറഞ്ഞ് ഞാന്‍ നാണം കെടുത്തുന്നില്ല... എന്നാലും കരണം പൊട്ടിച്ച് ഒന്നു കൊടുത്തു വിട്ടിട്ടുണ്ട്.. ഇതു ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു.. ഇതിന്റെ പേരില്‍ ഉഡായിപ്പുമായി ഇറങ്ങിയാല്‍ മനുഷ്യത്വം എന്നൊന്ന് ഞാനിനി കാണിക്കത്തില്ല

ശ്രീചിത്ര ഹോമിന് സംഭവന നല്‍കിയ 25000/- രൂപയുടെ രസീതും ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നു..പാര്‍ട്ടിയില്‍ നിന്നും പൊന്നുമോനെ പുറത്താക്കി കൊണ്ടുള്ള പാര്‍ട്ടി മീറ്റിംഗിന്റെ മിനിറ്റ്സും 8 മണിക്ക് എനിക്ക് അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്..

NB : നാളെ ക്കഴിഞ്ഞ് ഈ നെറികെട്ടവനെ പാര്‍ട്ടി തിരിച്ചു എടുക്കുമോ എന്നെനിക്കറിയില്ല.. അങ്ങനെയാണെങ്കില്‍ പാര്‍ട്ടിക്ക് ഒരിക്കലും തീരാത്ത കളങ്കമായിത്തീരുന്ന പീഡനകഥകള്‍ നമുക്ക് കേള്‍ക്കാം. അല്ലേല്‍ കാണാം.. വീടു കയറി വെട്ടുന്ന സ്വഭാവമാണത്രേ ഇവന്... ക്രിമിനല്‍ പശ്ചാത്തലവും സ്വഭാവവും ഉള്ള ഇവനെ ഇത്രയും നാള്‍ പാര്‍ട്ടി കൊണ്ടു നടന്നതു തന്നെ തീര്‍ത്തും അപഹാസ്യമാണ്... സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ട യുവജനപ്രസ്ഥാനങ്ങള്‍ ഇങ്ങനെ അധ:പതിക്കുന്നത് തികച്ചും ലജ്ജാവഹമാണ്

More Latest News

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാദ്ധ്യാപക ദിനം നടത്തി; രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപതയുടെ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നിന്നുള്ള വിശ്വാസ പരിശീലകര്‍ പങ്കെടുത്തു

കവന്‍ട്രി : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാര്‍ഷിക ഒത്തുചേരല്‍ കൊവെന്‍ട്രിയില്‍ വച്ച് നടത്തപ്പെട്ടു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപതയുടെ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നിന്നുള്ള വിശ്വാസ പരിശീലകര്‍ പങ്കെടുത്തു. 'വിശ്വാസ പരിശീലകര്‍ സഭയുടെ സ്വത്വ ബോധം വളര്‍ത്തുന്നതില്‍ ഉത്സുകര്‍ ആയിരിക്കണം എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വിശ്വാസ പരിശീലകരെ അദ്ദേഹം ഉത്‌ബോധിപ്പിച്ചു. പതിനാലായിരത്തോളം വിദ്യാര്‍ത്ഥികളും രണ്ടായിരത്തി മുന്നൂറ് അധ്യാപകരും ഉള്ള വലിയ ഒരു സംവിധാനമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മത ബോധന രംഗത്തെ മാറ്റിയ ദൈവ കരുണക്ക് നന്ദി പറഞ്ഞു വരും വര്‍ഷങ്ങളിലേക്ക് കൂടുതല്‍ ഊര്‍ജം സംഭരിക്കണം, സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം പഠിപ്പിക്കല്‍ ശുശ്രൂഷയാണെന്നും അതീവ ജാഗ്രതയോടെ ഈ മേഖലയില്‍ വിശ്വാസ പരിശീലകര്‍ വ്യാപാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു'. മത ബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് പുത്തന്‍ പുരക്കല്‍ സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, പ്രൊക്യൂറേറ്റര്‍ ഫാ. ജോ മൂലശ്ശേരി വി.സി, ഫാ. ജോര്‍ജ് എട്ടുപറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. ടോം ഓലിക്കരോട്ട്, ഫാ. നിധിന്‍ ഇലഞ്ഞിമറ്റം എന്നിവര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്‌ളാസുകള്‍ നയിച്ചു. സി എല്‍ ടി കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിശ്വാസപരിശീലകര്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് സമ്മേളനം അവസാനിച്ചത്. രൂപത മത ബോധന കമ്മീഷന്‍ സെക്രട്ടറി ആന്‍സി ജോണ്‍സന്‍, ടെക്നിക്കല്‍ കോഡിനേറ്റര്‍ ജിമ്മി മാത്യു, ബിര്‍മിംഗ് ഹാം റീജിയണല്‍ സെക്രട്ടറി ഷാജുമോന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള മത ബോധന കമ്മീഷന്‍ ഭാരവാഹികള്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതിയുടെ പ്രസവം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെയും അമ്മയെയും ഏറ്റെടുക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചി നഗരത്തില്‍ ഹോസ്റ്റല്‍ മുറിയിലെ സഹവാസികള്‍ പോലും അറിയാതെ യുവതി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറായി യുവാവ്. കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശിയാണ് കുഞ്ഞിനെയും യുവതിയെയും ഏറ്റെടുക്കാനും യുവതിയെ വിവാഹം കഴിക്കാനും തയ്യാറായത്. പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ യുവതിയുടെ പ്രസവത്തെ തുടര്‍ന്ന് പൊലീസ് രണ്ടുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചു. വിവാഹത്തെ വീട്ടുകാരും എതിര്‍ത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടന്‍ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.   കഴിഞ്ഞ ഞായറാഴ്ച രാവിലെ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു 23 വയസ്സുകാരി പ്രസവിച്ചത്. ആറു പേരുള്ള മുറിയിലാണു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. യുവതി ഗര്‍ഭിണി ആണെന്നോ ഒന്നും കൂടെ ഉള്ളവര്‍ അറിഞ്ഞിരുന്നില്ല.  മുന്‍പു പലപ്പോഴും ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞു യുവതി ഒഴിഞ്ഞുമാറിയിരുന്നു. ഞായര്‍ രാവിലെ ശുചിമുറിയില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങങ്ങാതായതോടെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍, ഒപ്പമുണ്ടായിരുന്നവര്‍ വാതില്‍ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോള്‍ കയ്യില്‍ നവജാതശിശുവിനെയും പിടിച്ചു നില്‍ക്കുന്ന നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് പച്ചക്കൊടി കാണിച്ചു, അടുത്ത അധ്യാന വര്‍ഷം മുതല്‍ ഏഴ്, ഒന്‍പത് ക്ലാസുകളിലെ ജീവശാസ്ത്ര പാഠപുസ്തകങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠമാകുന്നു

വളരെ നാളത്തെ ആവശ്യപ്രകാരം കേരളത്തില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. വളരെ നാളത്തെ ആവശ്യപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഒരു തീരുമാനത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഏഴ്, ഒന്‍പത് ക്ലാസുകളിലെ മാറുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുള്‍പ്പെടുത്തുക എന്നാണ് പുറത്ത് വരുന്ന വിവരം. കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് പാഠഭാഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ താമസിക്കുന്നത് കഴിഞ്ഞ വര്‍ഷം മേയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. 15-കാരിയുടെ ഏഴുമാസം ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍. കൗമാരകാല ഗര്‍ഭധാരണമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ലൈംഗിക വിദ്യാഭ്യാസം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുന്നത്. കൗമാരപ്രായത്തിലെ ശാരീരിക ബുദ്ധിമുട്ടുകളും മറ്റും പ്രാഥമികമായി പരിചയപ്പെടുത്തുന്ന അധ്യായമാണ് ഏഴാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകം രണ്ടാമത്തെ ഭാഗത്തിലുണ്ടാവുക. ഒന്‍പതാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാംഭാഗത്തിലെ 'പ്രത്യുത്പാദന ആരോഗ്യം' എന്ന അധ്യായത്തില്‍ വിഷയം വിശദമായി പഠിപ്പിക്കും. കൗമാരകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ആര്‍ത്തവകാല ശുചിത്വം, ഗര്‍ഭധാരണം എങ്ങനെ, ഭ്രൂണവളര്‍ച്ച, ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, പ്രസവപ്രക്രിയ ഗര്‍ഭഛിദ്രത്തിന്റെ അപകടസാധ്യതകള്‍ മുതലായവ പഠിപ്പിക്കും. ലൈംഗികാതിക്രമണത്തിനിരയായാല്‍ എന്തുചെയ്യണം, ആരെ സമീപിക്കണം തുടങ്ങിയ അറിവുകളും ദിശ ഹെല്‍പ് ലൈന്‍ നമ്പറും പാഠഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഇനി യൂറിന്‍ ടെസ്റ്റുകള്‍ ചെയ്യണോ? പബ്ലിക് ശുചിമുറിയിലെ 'സ്മാര്‍ട്ട് യൂറിനലുകള്‍' ഇനി അതും പറഞ്ഞ് തരും

ടെക്‌നോളജി അങ്ങ് ടോയ്‌ലെറ്റ് വരെ എത്തിയിരിക്കുകയാണ്. ചൈനയില്‍ ബീജിങ്, ഷാങ്ഹായ് പോലുള്ള നഗരങ്ങളില്‍ പുരുഷന്മാര്‍ക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുന്ന ടോയ്‌ലെറ്റ് ആരോഗ്യ കാര്യങ്ങള്‍ക്ക് കൂടി ശ്രദ്ധ കൊടുക്കുന്ന ടെക്‌നോളജിയാണ് ഒരുക്കിയിരിക്കുന്നത്. യൂറിന്‍ ടെസ്റ്റുകള്‍ ചെയ്യണമെങ്കില്‍ പബ്ലിക് ശുചിമുറിയിലെ 'സ്മാര്‍ട്ട് യൂറിനലുകളെ' ആശ്രയിച്ചാല്‍ മതിയാകും. മൂത്ര പരിശോധനയിലൂടെ ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തുന്ന സ്മാര്‍ട്ട് പബ്ലിക് ശുചിമുറികള്‍ ആണ് ചൈനയില്‍ ആരംഭിച്ചിരിക്കുന്നത്. ഈ പബ്ലിക് ശുചിമുറിയിലെ സ്മാര്‍ട്ട് യൂറിനലുകള്‍ പല തരത്തിലുള്ള പരിശോധനകള്‍ നടത്തി തരും. സ്വകാര്യ കമ്പനി വഴിയാണ് ഇത് നടപ്പാക്കുന്നത്. അതിനാല്‍ ഇതിന് ചെറിയൊരു തുക ഉപഭോക്താവ് നല്‍കണം. ഏതാണ്ട് 20 യുവാന്‍ അതായത് 230 ഇന്ത്യന്‍ രൂപയാണ് ഇതിന് നല്‍കേണ്ടി വരുന്ന ചാര്‍ജ്. വീചാറ്റിലൂടെ പണം അടച്ച് ഇവിടെ കയറി മൂത്രമൊഴിച്ച് കഴിഞ്ഞാല്‍ ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ പരിശോധന ഫലം ഫോണിലേക്ക് എത്തുന്ന വിധമാണ് ഇതിന്റെ സംവിധാനം. ആരോഗ്യ പ്രശ്നങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നതിലേക്ക് ഇത്തരം സ്മാര്‍ട്ട് ടോയ്ലറ്റുകള്‍ക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ശുചിമുറികള്‍ ചൈനയില്‍ ആകമാനം സ്ഥാപിക്കാനൊരുങ്ങുകയാണ് കമ്പനി. എന്നാല്‍ ഇവ ഡോക്ടര്‍മാര്‍ക്ക് പകരമല്ലെന്നും ഡോക്ടറുടെ അടുത്തേക്ക് നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിനെത്താന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് ഇവയുടെ ഉദ്ദേശ്യമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താം, പുതിയ സംവിധാനം ഒരുക്കി ഐസിഐസിഐ ബാങ്ക്

ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പ്രവാസികള്‍ക്ക് യുപിഐ ഇടപാട് നടത്താന്‍ സംവിധാനമൊരുക്കി  ഐസിഐസിഐ ബാങ്ക്.  പ്രവാസി ഉപഭോക്താക്കളുടെ ഇടപാടുകള്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താം എന്നതാണ് പ്രത്യേകത. ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ടുള്ള പ്രവാസികള്‍ക്ക് ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നതാണ് സംവിധാനം. യൂട്ടിലിറ്റി ബില്ലുകള്‍, ഇ-കോമേഴ്സ് ഇടപാടുകള്‍ അടക്കം പ്രവാസികള്‍ക്ക് ഇതുവഴി നിര്‍വഹിക്കാന്‍ സാധിക്കും. ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ എന്‍ആര്‍ഇ/ എന്‍ആര്‍ഒ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതായിരിക്കണം എന്ന വ്യവസ്ഥ മാത്രമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ iMobile Pay വഴിയാണ് ബാങ്ക് ഈ സേവനം ലഭ്യമാക്കിയത്. നേരത്തെ, യുഎസ്എ, യുകെ, യുഎഇ, കാനഡ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിങ്ങനെ 10 രാജ്യങ്ങളില്‍ യുപിഐ ഇടപാടുകള്‍ നടത്തുന്നതിന് പ്രവാസികള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു. ഇപ്പോള്‍ ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഐസിഐസിഐ ബാങ്ക് ഒരുക്കിയിരിക്കുന്നത്. ബാങ്കിന്റെ പ്രവാസി ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ഇന്ത്യന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ പേയ്‌മെന്റുകള്‍ നടത്താമെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു. യുപിഐ ഐഡിയിലേക്കോ ഏതെങ്കിലും ഇന്ത്യന്‍ മൊബൈല്‍ നമ്പറിലേക്കോ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കോ പണം അയയ്ക്കാം. ഈ സൗകര്യം ഉപയോഗിച്ച്, മുകളില്‍ പറഞ്ഞ 10 രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഉപഭോക്താക്കള്‍ക്ക് യുപിഐ ഉപയോഗിച്ച് പണമടയ്ക്കാന്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പറിലേക്ക് മാറേണ്ടതില്ലെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു.  

Other News in this category

  • ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതിയുടെ പ്രസവം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെയും അമ്മയെയും ഏറ്റെടുക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്
  • ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് പച്ചക്കൊടി കാണിച്ചു, അടുത്ത അധ്യാന വര്‍ഷം മുതല്‍ ഏഴ്, ഒന്‍പത് ക്ലാസുകളിലെ ജീവശാസ്ത്ര പാഠപുസ്തകങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠമാകുന്നു
  • കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു
  • കൊച്ചി പനമ്പിള്ളിനഗറില്‍ നവജാതശിശുവിന്റെ കൊലപാതകം: കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ, പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്‌ക്കര ചടങ്ങുകള്‍
  • എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി
  • നവകേരള ബസ് സര്‍വ്വീസ് ആരംഭിച്ചു, കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം നാലരയോടെയാണ് സര്‍വ്വീസ് ആരംഭിച്ചത്
  • വിദേശ നാടുകളിലേതു പോലെ നാലു വര്‍ഷം നീളുന്ന ബിരുദ കോഴ്‌സ് ഇനി കേരളത്തിലും, വലിയ പ്രതിക്ഷയോടൊപ്പം ആശങ്കയും നല്‍കുന്ന പുതിയ മാറ്റം
  • പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മരണം: ജനിച്ചയുടനെ വായില്‍ തുണി തിരുകി, ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍, താഴേക്കുള്ള വീഴ്ചയില്‍ തലയോട്ടി പൊട്ടി, ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു
  • കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ കണ്ടെത്തി, റോഡില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത് ക്ലീനിങ് തൊഴിലാളികള്‍, ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
  • ട്രാഫിക്ക് സിഗ്നലിലെ ചൂട് കുറയ്ക്കാന്‍ പുതിയ ആശയം, റോഡിലെ സിഗ്നലുകളിലെ കൊടും ചൂടില്‍ തണലൊരുക്കി പൊതുമരാമത്ത് വകുപ്പ്, സോഷ്യല്‍ മീഡിയയില്‍ സംഭവം ഹിറ്റ്
  • Most Read

    British Pathram Recommends