പോത്ത് മോഷണ കേസില്‍ പ്രതിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട എസ്ഐയെ കൈയ്യോടെ പിടികൂടി വിജിലന്‍സ് സംഘം. എന്നാല്‍, പിടിക്കപ്പെട്ടപ്പോള്‍ കൈക്കൂലി ആയി വാങ്ങിയ പണം വിഴുങ്ങി രക്ഷപ്പെടാന്‍ പൊലീസുകാരന് ശ്രമം നടത്തി. സബ് ഇന്‍സ്പെക്ടറായ മഹേന്ദ്ര ഉല എന്ന പൊലീസുകാരനാണ് പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങിയത്.
നിലത്തുകിടന്ന മഹീന്ദ്രയുടെ വായില്‍ കൈയിട്ട് പണം വീണ്ടെടുക്കാന്‍ വിജിലന്‍സ് സംഘം ശ്രമിച്ചു. എന്നാല്‍ ശക്തമായ ചെറുത്തുനില്‍പ്പാണ് സബ് ഇന്‍സ്പെക്ടര്‍ നടത്തിയത്. ഇതില്‍ ഇടപെടാന്‍ ശ്രമിച്ച മറ്റൊരാളെ വിജിലന്‍സ് സംഘം തള്ളി നീക്കുന്നതും വീഡിയോയില്‍ കാണാം.
പോത്ത് നഷ്ടപ്പെട്ട ഉടമ പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസ് ഉദ്യോഗസ്ഥനെ സമീപിച്ചത്. പ്രതിക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി പതിനായിരം രൂപയാണ് മഹേന്ദ്ര കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആറായിരം രൂപ ഇതിനോടകം നല്കി. ബാക്കി നല്‍കുന്നതിന് മുന്‍പാണ് പോത്തിന്റെ ഉടമ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് തന്ത്രപൂര്‍വ്വം വിജിലന്‍സ് സംഘം സബ് ഇന്‍സ്പെക്ടറെ കുടുക്കുകയായിരുന്നു.
Corrupt police sub inspector with Faridabad police swallows bribe money when apprehended by vigilance team pic.twitter.com/TH4CNRgAx1
— dharmesh thakkar (@newzhit) December 13, 2022