18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.38 INR
1 EUR =89.76 INR
breaking news : 'കലി തുള്ളിയ കാളി തന്‍ കാലില്‍, തങ്ക പൊന്‍ ചിലമ്പ്' സോഷ്യല്‍ മീഡിയയില്‍ തരംഗമായ രംഗണ്ണന്‍ ഇഫക്ടുമായി ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സും >>> ഗൂഗിളില്‍ നിന്നും 200 ജീവനക്കാരെ പിരിച്ചുവിട്ടു, ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ >>> ഐഫോണുകളിലെ അലാറം കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ല, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ആപ്പിള്‍ കമ്പനി >>> പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മരണം: ജനിച്ചയുടനെ വായില്‍ തുണി തിരുകി, ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍, താഴേക്കുള്ള വീഴ്ചയില്‍ തലയോട്ടി പൊട്ടി, ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു >>> യുകെയില്‍ നിസ്സാര കാര്യങ്ങള്‍ക്ക് വരെ ജോലി നഷ്ടപ്പെടുന്ന കെയറര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്: മലയാളികള്‍ അടക്കമുള്ളവര്‍ കടുത്ത ആശങ്കയില്‍, 7 കെയര്‍ഹോമുകള്‍ ജീവനക്കാരെ പിരിച്ചുവിട്ടപ്പോള്‍ നിരത്തിയ കാരണങ്ങള്‍ ഇവയാണ് >>>
Home >> NAMMUDE NAADU
കേരളം ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധനവും ഇല്ലാത്ത നാടായി; ആകാശക്കാഴ്ചകള്‍ കണ്ട് തീരുമാനമെടുക്കുന്നവര്‍ ഭൂമിയിലിറങ്ങി നടക്കണം; ആഞ്ഞടിച്ച് തൃശൂര്‍ അതിരൂപത

സ്വന്തം ലേഖകൻ

Story Dated: 2023-01-07

വിഴിഞ്ഞവും, ബഫര്‍സോണും പിന്‍വാതില്‍ നിയമനങ്ങളും അടക്കമുള്ള വിഷയങ്ങള്‍ അക്കമിട്ട് നിരത്തി പിണറായിവിജയന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത. ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധാനവും ഇല്ലാത്ത ഇടമായി കേരളം മാറിയെന്ന് അതിരൂപത ആരോപിച്ചു. തുടര്‍ച്ചയായി വികലമായ നയങ്ങളാണ് ഇടത് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ സര്‍ക്കാരിന് ജനക്ഷേമ മുഖമില്ലെന്നും സഭ തുറന്നടിക്കുന്നു. അതിരൂപതാ മുഖപത്രമായ 'കത്തോലിക്കാസഭ'യുടെ പുതുവര്‍ഷപ്പതിപ്പിലെ മുഖലേഖനത്തിലാണ് സര്‍ക്കാരിനെ കടന്നാക്രമിച്ചിരിക്കുന്നത്. സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത്'

ദൈവത്തിന് മഹത്വമോ മനുഷ്യര്‍ക്ക് സമാധനമോ ഇല്ലാത്ത ഇടമായി കേരളം മാറുന്നത് കാണാതിരിക്കാനാവില്ലെന്ന ആമുഖത്തോടെയാണ് വിമര്‍ശനം തുടങ്ങുന്നത്. ജനക്ഷേമം നോക്കാതെയുള്ള സര്‍ക്കാര്‍ നടപടികള്‍ സമാധാന ജീവിതം തല്ലിക്കെടുത്തുകയാണ്. മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങള്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണുള്ളത്. ജനദ്രോഹ നടപടികള്‍ തിരിച്ചറിയാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ ശോഭ കെടുത്തുകയാണ്. വികലമായ നയങ്ങള്‍ ദുരിതം സമ്മാനിക്കുന്നു. ജനക്ഷേമം പരിഗണിക്കുന്നില്ല. ജനങ്ങളെ തീ തീറ്റിക്കുന്ന നടപടികള്‍ ഒന്നിനുപുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നു.

മൂന്ന് കോടി ജനങ്ങള്‍ വസിക്കുന്ന നാടാണ് ഇതെന്ന കാര്യം ക്ക് മനസിലാകില്ല. ഭൂമിയിലിറങ്ങി നടക്കണം, കര്‍ഷകര്‍ വിയര്‍പ്പൊഴുക്കുന്ന കൃഷി സ്ഥലങ്ങളും അന്തിയുറങ്ങുന്ന കിടപ്പാടങ്ങളും കാണണം. തലമുറകള്‍ അത്യധ്വാനം ചെയ്ത് സാധിച്ചെടുത്ത കിടപ്പാടവും സ്വത്തും കുടിയൊഴിഞ്ഞു പോകേണ്ടി വരുന്നവരുടെ ദുര്‍ഗതി ഭരണശീതളിമതയില്‍ വിയര്‍പ്പൊഴുക്കാതെ വിഹരിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നവര്‍ മനസിലാക്കാതെ പോകുന്നു. വിഴിഞ്ഞവും കെ-റെയിലും ജനങ്ങള്‍ക്ക് തീരാദുരിതമാണ് നല്‍കിയത്. 

പിന്‍വാതില്‍ നിയമനം ഭരണ കക്ഷിക്ക് രാഷ്ട്രീയ സാമ്പത്തീക വളര്‍ച്ച ഉറപ്പുവരുത്തും. എന്നാല്‍ അത് യോഗ്യരായവരെ ചൂഷണം ചെയ്യുന്നതും കണ്ണീരിലാഴ്ത്തുന്നതുമാണെന്നും സഭ ഓര്‍മിപ്പിക്കുന്നു. ആര് വന്നാലും കോരന്റെ കഞ്ഞി കുമ്പിളില്‍ തന്നെയെന്ന അവസ്ഥക്ക് മാറ്റമില്ലെങ്കില്‍ നവകേരളം യാഥാര്‍ഥ്യമാകുമോ അതോ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം മറ്റൊരു മരീചികയാകുമോ എന്ന ചോദ്യത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി നല്‍കാനുള്ള വിഷയം ഇന്നവസാനിക്കാനിരിക്കെയാണ് മുഖപത്രത്തിലൂടെ സഭ ആഞ്ഞടിച്ചിരിക്കുന്നത്.

 

More Latest News

'കലി തുള്ളിയ കാളി തന്‍ കാലില്‍, തങ്ക പൊന്‍ ചിലമ്പ്' സോഷ്യല്‍ മീഡിയയില്‍ തരംഗമായ രംഗണ്ണന്‍ ഇഫക്ടുമായി ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സും

ജീത്തു മാധവന്‍ സംവിധാനത്തില്‍ പുറത്തു വന്ന ആവേശവും രംഗണ്ണനും ഭാഷകള്‍ക്കപ്പുറം ഹിറ്റാവുകയാണ്. രംഗണ്ണനായി ഫഹദ് തകര്‍ത്തെന്നാണ് കമല്‍ ഹാസ്സന്‍ അടക്കമുള്ളവര്‍ അഭിപ്രായം പറഞ്ഞത്. ചിത്രത്തിനു വേണ്ടി രംഗണ്ണന്‍ (ഫഹദ്) ചെയ്ത ഒരു ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോ ചിത്രത്തില്‍ വലിയ കോമഡി തന്നെയായിരുന്നു.  സിനിമ പുറത്തിറങ്ങിയ ശേഷം പലരും ആ വീഡിയോ അനുകരിച്ചിരുന്നു. ഇപ്പോഴിതാ ആ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സും. 'കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള് കൊടുവാളെടുത്ത് ചുടു ദാരിക ചോരയില്‍ നീരാട്' തുടങ്ങുന്ന വരികളില്‍ പങ്കുവച്ചിരിക്കുന്ന റീല്‍സില്‍ മത്സരത്തിന്റെ വിലയിരുത്തലാണ് രസകരമായി ചിത്രീകരിച്ചിരിക്കുന്നത്. ഇതോടെ ഐപിഎല്ലിലും  ആവേശം അലയടിക്കുകയാണെന്നാണ് തെളിയുന്നത്. വീഡിയോയില്‍ ഓരോ തവണ വരികള്‍ മാറുമ്പോഴും അതിനൊപ്പം കൊടുത്തിട്ടുള്ള ക്യാപ്ഷനുകളും ഏറെ ശ്രദ്ധിക്കപെടുകയാണ്. മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളും ഇതേ റീലിന് ചുവട് വച്ച് അത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. മുസ്തഫിസൂറും പതിരാനയുമാണ് അന്ന് റീല്‍സുമായി എത്തിയത്. ഇത് വലിയ രീതിയില്‍ വൈറലായിരുന്നു.

ഗൂഗിളില്‍ നിന്നും 200 ജീവനക്കാരെ പിരിച്ചുവിട്ടു, ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍

വീണ്ടും പിരിച്ചുവിടലിന്റെ പാതയില്‍ ടെക് ഭീമനായ ഗൂഗിള്‍. ഇക്കുറി ഗൂഗിളില്‍ നിന്നും തങ്ങളുടെ 200 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൂഗിളിന്റെ കോര്‍ ടീമുകളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. പതിവ് പോലെ ഇക്കുറിയും ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് ഈ പിരിച്ചുവിടലിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കോര്‍ ടീമുകളിലേക്ക് ഇന്ത്യയില്‍ നിന്നും മെക്സിക്കോയിയില്‍ നിന്നും ജീവനക്കാരെ ഉള്‍പ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ മുന്‍നിര ഉല്‍പ്പന്നങ്ങള്‍ക്കായുള്ള സാങ്കേതിക അടിത്തറ നിര്‍മ്മിക്കുന്നതിനും ഓണ്‍ലൈനില്‍ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നതാണ് കോര്‍ യൂണിറ്റ്. ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ ടീമില്‍ നടക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇതെന്ന് ഗൂഗിള്‍ ഡെവലപ്പര്‍ ഇക്കോസിസ്റ്റം വൈസ് പ്രസിഡന്റ് അസിം ഹുസൈന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ തുടക്കം മുതല്‍ ആല്‍ഫബെറ്റ് അതിന്റെ ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്. ഗൂഗിള്‍ ഈ ആഴ്ച ആദ്യം ഫ്ലട്ടര്‍, ഡാര്‍ട്ട്, പൈത്തണ്‍ ടീമുകളില്‍ പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചിരുന്നു.

ഐഫോണുകളിലെ അലാറം കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ല, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ആപ്പിള്‍ കമ്പനി

ഉപയോക്താക്കളുടെ സ്ഥിരമായുള്ള പരാതിക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമങ്ങളുമായി ആപ്പിള്‍ കമ്പനി. ഐഫോണുകളിലെ അലാറം കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ലെന്ന പരാതിക്കാണ് പരിഹാരം കണ്ടെത്താന്‍ കമ്പനി ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആപ്പിള്‍ കമ്പനിക്കും ഐഫോണിനുമെതിരെ നിറഞ്ഞ പരാതികള്‍ക്ക് പിന്നാലെയാണ് ആപ്പിള്‍ ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിന് കാരണം ഒരു ബഗ്ഗാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപയോക്താക്കളുടെയും സാങ്കേതികസമൂഹത്തെയും വലിയതോതില്‍ ആശങ്കയിലാഴ്ത്തുന്നു. ആപ്പിളും ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടന്നും പ്രശ്നം പരിഹരിക്കാന്‍ കമ്പനി ശ്രമം തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. പ്രശ്നം എത്ര പേരെ ബാധിച്ചുവെന്നോ ഏതൊക്കെ ഉപകരണങ്ങള്‍ക്ക് ഈ പ്രശ്നമുണ്ടെന്നും ഉള്ള കാര്യം വ്യക്തമല്ലെങ്കിലും, പ്രശ്നം വേഗത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതായി ആപ്പിള്‍ പറഞ്ഞു. പലപ്പോഴും അലാറം ശബ്ദിക്കുന്നത് കേള്‍ക്കാത്തതിനാല്‍ സമയനിഷ്ട പാലിക്കാന്‍ സാധിക്കുന്നില്ലെന്ന് വിവിധ ഉപഭോക്താക്കള്‍ വീഡിയോയിലൂടെ പറഞ്ഞു. ചിലസമയങ്ങളില്‍ അലാറം ഓഫ് ചെയ്താലും പിന്നെയും ശബ്ദിക്കുന്നതായും ഉപഭോക്താക്കള്‍ പരാതി ഉന്നയിക്കുന്നുണ്ട്. ടെക് ബ്ലോഗുകളിലും സാമൂഹ്യമാധ്യമങ്ങളിലും പലരും ഇക്കാര്യം പരാതിപ്പെടുന്നുണ്ട്. ഇത് മൂലം തങ്ങളുടെ നിത്യേനയുള്ള ഷെഡ്യൂളില്‍ കാലതാമസം ഉണ്ടാകുന്നതായും ഇവര്‍ പരിഭവിക്കുന്നു.

പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മരണം: ജനിച്ചയുടനെ വായില്‍ തുണി തിരുകി, ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍, താഴേക്കുള്ള വീഴ്ചയില്‍ തലയോട്ടി പൊട്ടി, ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു

നഗരത്തെ ഞെട്ടിച്ചുള്ള നവജാതശിശുവിന്റെ മരണവാര്‍ത്ത കേട്ടാണ് ഇന്നലെ കൊച്ചി നഗരം ഉണര്‍ന്നത്. ഒരമ്മയ്ക്കും ചെയ്യാന്‍ കഴിയാത്ത ക്രൂരതയാണ് 23 വയസ്സുകാരിയായ ആ പെറ്റമ്മ കുഞ്ഞിനോട് ചെയ്തത്. പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ നിന്നും കുഞ്ഞിനെ താഴേക്ക് എറിഞ്ഞതോടെ എല്ലാം അവസാനിച്ചെന്ന് ചിന്തിച്ച അവരെ പക്ഷെ എല്ലാം കാണുന്ന ദൈവം വെറുതെ വിട്ടില്ല. ക്രൂരത ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുവതിയെ പൊലീസ് പിടികൂടി. ഇപ്പോഴിതാ കുഞ്ഞിന്റെ മരണ കാരണം എന്താണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്. നവജാത ശിശു താഴെവീണ് തലയോട്ടി പൊട്ടിയതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇതാണ് മരണത്തിനുണ്ടായ യഥാര്‍ത്ഥ കാരണം. പുറത്ത് കേള്‍ക്കുമെന്ന് ഭയന്ന് കുഞ്ഞ് കരയാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നതായി യുവതി പൊലീസിനോട് സമ്മതിക്കുന്നു. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന്റെ കീഴ്താടിക്കും പൊട്ടലുണ്ടായിട്ടുണ്ട്. വലിച്ചെറിഞ്ഞപ്പോള്‍ ഉണ്ടായ പരിക്കായിരിക്കാം ഇതെന്നാണ് സംശയിക്കുന്നത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ഇന്നലെ പുലര്‍ച്ചെ പ്രസവിച്ച യുവതി കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. രാവിലെ എട്ടുമണിയോടെ അമ്മ വാതിലില്‍ തട്ടിയപ്പോള്‍ പരിഭ്രാന്തിയില്‍ കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നെന്നുമാണ് യുവതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. സംഭവ ശേഷം യുവതി ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും പറയുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊല്ലാനുള്ള ശ്രമങ്ങളും നടത്തി.  അവിവാഹിതയായ അതിജീവിതയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ഇന്നലെ രാവിലെ തന്നെ കണ്ടെത്തിയിരുന്നു. അതിജീവിതയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ല എന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ യുവതി ശുചിമുറിയില്‍ പ്രസവിച്ചതിന് ശേഷം കുഞ്ഞിനെ ഒഴിവാക്കാന്‍ ആരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തില്‍ കേസെടുത്ത പൊലീസ് കുട്ടിയുടെ അമ്മയായ 23 കാരിയെ അറസ്റ്റ് ചെയ്തിരുന്നു.  പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്ന് പൊലീസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ആരോഗ്യനില മോശമായതിനാല്‍ പ്രതിയായ അതിജീവിത ആശുപത്രിയില്‍ തുടരുകയാണ്. പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാവും അതിജീവിതയെ കാണുക. പ്രതിയിലേക്ക് പൊലീസിനെ എത്താന്‍ കാരണമായത് കൊറിയര്‍ കവറിലെ മേല്‍വിലാസമാണ്. ഫ്ളാറ്റിന് സമീപമുള്ള മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞതായിരുന്നെങ്കിലും ഉന്നം തെറ്റി നടുറോഡിലേക്ക് വീഴുകയായിരുന്നു. ഇന്നലെയായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്.

'ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍' ആവേശം ഹിറ്റിലേക്ക് പറക്കുമ്പോള്‍ വീണ്ടും വൈറലായി രണ്‍ബീറിന്റെ വാക്കുകള്‍

ഫഹദിന്റെ അഭിനയ വിസ്മയം വീണ്ടും പ്രകടമാകുകയാണ് ആവേശത്തിലൂടെ. ചിത്രം വന്‍ ഹിറ്റിലേക്കാണ് പോകുന്നത്. എല്ലാ കഥാപാത്രത്തിനൊപ്പവും കോമഡി വളരെ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ഒരു കഥാപാത്രമായി ഫഹദ് തിളങ്ങുകയാണ്. ഡാ മോനെ എന്ന വിളിക്കൊപ്പം രംഗണ്ണനെയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 'ആശേവം' നിലവില്‍ 135 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. മലയാളികളുടെ സ്വന്തമായ ഫഹദ് ഇപ്പോള്‍ തെലുങ്കിലും തമിഴിലും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പല താരങ്ങളും ഫഹദിന്റെ അഭിനയത്തെ കുറിച്ച് പ്രശംസിക്കുകയാണ്.  നേരത്തെയും പല താരങ്ങളും ഫഹദിന്റെ കണ്ണുകള്‍ കൊണ്ടുള്ള അഭിനയത്തെ കുറിച്ച് പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും വൈറലാവുകയാണ് ഫഹദിനെ കുറിച്ച് രണ്‍ബിര്‍ കപൂര്‍ നേരത്തെ പറഞ്ഞ വാക്കുകള്‍. വിസ്മയിപ്പിക്കുന്ന നടന്‍ എന്നാണ് രണ്‍ബീര്‍ ഫഹദിനെ വിശേഷിപ്പിക്കുന്നത്. രണ്‍ബീറിന്റെ വാക്കുകള്‍ ഇങ്ങനെ:'ഫഹദ് ഫാസില്‍ അത്ഭുതപ്പെടുത്തുന്ന നടനാണ്. അദ്ദേഹത്തിന്റെ പുഷ്പ, സൂപ്പര്‍ ഡീലക്സ് എന്നിവയെല്ലാം കണ്ടു. ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. വിക്രമും ഞാന്‍ കണ്ടിരുന്നു, എന്തൊരു കാസ്റ്റാണ് ആ ചിത്രത്തില്‍. കമല്‍ഹാസന്‍ സാര്‍, വിജയ് സേതുപതി, ഫഹദ്. പിടികൊടുക്കാത്ത തരത്തിലുള്ള ആയ ആക്റ്റിംഗ് ആണ് ഫഹദിന്റേത്, ഒരു പുതിയ സ്റ്റൈല്‍ ആക്റ്റിംഗ് ആണത്, തീവ്രമായ ഒന്ന്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ കാണാം, എന്താണ് ആ കഥാപാത്രം അനുഭവിക്കുന്നത്, ചിന്തിക്കുന്നത് എന്നെല്ലാം. അതിഗംഭീര നടന്‍' എന്നായിരുന്നു രണ്‍ബിര്‍ പറഞ്ഞത്.  

Other News in this category

  • പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മരണം: ജനിച്ചയുടനെ വായില്‍ തുണി തിരുകി, ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍, താഴേക്കുള്ള വീഴ്ചയില്‍ തലയോട്ടി പൊട്ടി, ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു
  • കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ കണ്ടെത്തി, റോഡില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത് ക്ലീനിങ് തൊഴിലാളികള്‍, ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
  • ട്രാഫിക്ക് സിഗ്നലിലെ ചൂട് കുറയ്ക്കാന്‍ പുതിയ ആശയം, റോഡിലെ സിഗ്നലുകളിലെ കൊടും ചൂടില്‍ തണലൊരുക്കി പൊതുമരാമത്ത് വകുപ്പ്, സോഷ്യല്‍ മീഡിയയില്‍ സംഭവം ഹിറ്റ്
  • കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി
  • റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്, കേരളത്തില്‍ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍,  പരിഷ്‌ക്കരണങ്ങളോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്‌കൂളുകള്‍
  • ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകള്‍ക്കു നേരെ ബോംബ് ഭീഷണി, സ്‌കൂളുകള്‍ക്ക് ഇ- മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു
  • പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂക്കുത്തിയുടെ ചങ്കീരി നഷ്ടമായി, എത്ര തിരഞ്ഞിട്ടും കിട്ടാതിരുന്ന ചങ്കീരി വീട്ടമ്മയുടെ ശ്വാസകോശത്തിനുള്ളില്‍ നിന്നും കണ്ടെടുത്ത് ഡോക്ടര്‍മാര്‍
  • കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പഠനം തുടരാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി
  • വന്ദേഭാരത് കേരളത്തില്‍ ഓടി തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റായി മലയാളികളുടെ യാത്രകള്‍ക്ക് മുന്നിലായി വന്ദേഭാരത്
  • അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ
  • Most Read

    British Pathram Recommends