ആന്‍ഡ്രോയിഡ് ഫോണുകളില്‍ ചാറ്റ് ട്രാന്‍സ്ഫര്‍ എളുപ്പമാക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സആപ്പ്. പഴയ ആഡ്രോയിഡ് ഫോണുകളില്‍ നിന്ന് പുതിയതിലേക്ക് ചാറ്റുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍.
ക്ലൗഡ് സ്റ്റോറേജ് ഉപയോഗിക്കാതെ തന്നെ പഴയ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് പുതിയതിലേക്ക് ചാറ്റുകള്‍ നീക്കാന്‍ അനുവദിക്കും എന്നതാണ് പ്രത്യേകത. വാട്ട്സ്ആപ്പ് സെറ്റിങ്‌സ് ടാബിലെ പുതിയ ഓപ്ഷന്‍ ലളിതമായ ചാറ്റ് ട്രാന്‍സ്ഫറിന് വേണ്ടി വാട്ട്‌സ്ആപ്പ് നിര്‍മ്മിക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ ഡ്രൈവില്‍ ചാറ്റ് ബാക്കപ്പ് ചെയ്ത് അല്ലെങ്കില്‍ ആന്‍ഡ്രോയിഡില്‍ നിന്ന് ഐഫോണുകളിലേക്ക് മൂവ് ടു ഐഒഎസ് ആപ്പ് വഴി ചാറ്റ് കൈമാറാനുള്ള സൗകര്യം വാട്ട്സ്ആപ്പ് നിലവിലുണ്ട്.
ലളിതമായ ചാറ്റ് ട്രാന്‍സ്ഫര്‍ ഫീച്ചര്‍ നിലവില്‍ അതന്റെ നിര്‍മ്മാണഘട്ടത്തിലാണ്. കൃത്യമായ റോള്‍ഔട്ട് തീയതി സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിങ്ങളുടെ പഴയ ഉപകരണം നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്താല്‍, ക്ലൗഡ് ബാക്കപ്പ് ഉപയോഗിച്ച് പുതിയ ഫോണില്‍ ചാറ്റ് ഹിസ്റ്ററി മാത്രമേ ആക്സസ് ചെയ്യാന്‍ കഴിയൂ. സെസെജ്, വോയ്സ് കോളുകള്‍, മീഡിയ, ലൊക്കേഷന്‍ പങ്കിടല്‍, കോളുകള്‍ എന്നിവ പോലെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റായി തുടരും.