ഒരു വര്‍ഷം മുന്‍പ് വാട്സ്ആപ്പില്‍ ഇറങ്ങിയ ഫീച്ചറാണ് ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍. പൊതുവേ എല്ലാ ഉപയോക്താക്കളും ഉപയോഗിക്കുന്ന ഈ ഫീച്ചറിന് പുതിയ അപ്ഡേഷനാണ് വാട്സ്ആപ്പ് ഈ വര്‍ഷം കൊണ്ടുവരുന്നത്.
ഡിസപ്പിയറിങ് മെസേജുകള്‍ സേവ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. കെപ്റ്റ് മെസേജ് ഫീച്ചറാണ് ഇതിനായി വാട്സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഒരു നിശ്ചിത സമയപരിധി കഴിഞ്ഞാല്‍ മെസേജുകള്‍ ഡിലീറ്റ് ആകുകയാണ് രീതിയാണ് ഡിസപ്പിയറിങ് മെസേജ്. ഇനി ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്ന മുറയ്ക്കാണ് ഇത്തരത്തില്‍ മെസേജുകള്‍ ഡിലീറ്റ് ആകുക.
ഇനി ഈ പുതിയ രീതി തെരഞ്ഞെടുക്കുന്നതോടെ മെസേജുകള്‍ നിശ്ചിത സമയപരിധി കഴിഞ്ഞാല്‍ സ്വമേധയാ അപ്രത്യക്ഷമാവില്ല. ഉപയോക്താവിന് മെസേജില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നവിധമാണ് പുതിയ ഫീച്ചര്‍. മെസേജ് അപ്രത്യക്ഷമാവണമെന്ന് കരുതുമ്പോള്‍ അണ് കീപ്പ് എന്ന ഓപ്ഷന് തെരഞ്ഞെടുക്കാം. ഇത് ചാറ്റില്‍ നിന്ന് മെസേജ് ഡിലീറ്റ് ആകുന്നതാണ് ഫീച്ചര്‍. ഇതിനായി ഡിസപ്പിയറിങ് മെസേജിന്റെ മെസേജ് ബബിളില്‍ ബുക്ക്മാര്‍ക്ക് ഐക്കണ്‍ വാട്സ്ആപ്പ് അവതരിപ്പിക്കും.