18
MAR 2021
THURSDAY
1 GBP =105.85 INR
1 USD =83.42 INR
1 EUR =90.81 INR
breaking news : വയോധികന്റെ അന്നനാളത്തില്‍ കുടുങ്ങിയത് മൂന്നര സെന്റിമീറ്റര്‍ വലിപ്പമുള്ള എല്ല്, അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കിയതോടെ എല്ല് പുറത്തെടുത്തത് അത്യന്തം സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ >>> സ്വതന്ത്ര മധ്യസ്ഥതനുമായി ചര്‍ച്ചയ്ക്ക് സമ്മതംമൂളി ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരും സര്‍ക്കാരും; ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സമര പരമ്പരകള്‍ക്ക് പരിഹാരമാകുമെന്ന ശുഭ പ്രതീക്ഷയില്‍ പൊതുജനം >>> ഒന്ന് വാ തുറന്നതാണ് പിന്നെ വായ അടക്കാന്‍ പറ്റിയിട്ടില്ല, താടിയെല്ലു കുടുങ്ങിയ അവസ്ഥയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു >>> യുകെയില്‍ നിര്യാതയായ സ്നോബിമോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യ വിശ്രമം ഒരുങ്ങുക സ്വപ്നങ്ങള്‍ പുല്‍കാനെത്തിയ പീറ്റര്‍ബറോയില്‍; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം വഹിക്കും >>> യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നുവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്‌സിന്റെ കണക്കുകള്‍; തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സുനക് സര്‍ക്കാരിന് പുതിയ തിരിച്ചടി >>>
Home >> NEWS
ശമ്പള വര്‍ദ്ധനവും മെച്ചപ്പെട്ട പെന്‍ഷന്‍ ആനുകൂല്യങ്ങളും തൊഴില്‍ സുരക്ഷ അടക്കമുള്ള വിവിധ ആവശ്യങ്ങള്‍; ബ്രിട്ടനിലെ ഏറ്റവും വലിയ സിവില്‍ സര്‍വീസ് പണിമുടക്ക് ഫെബ്രുവരി ഒന്നിന്, ഏകദിന സമരത്തില്‍ പങ്കാളികളാകുന്നത് ഒരു ലക്ഷത്തിലധികം ജീവനക്കാര്‍

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2023-01-12

10 ശതമാനം ശമ്പള വര്‍ദ്ധനവ് , കൂടുതല്‍ മെച്ചപ്പെട്ട പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, തൊഴില്‍ സുരക്ഷ അടക്കമുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് ഒരു ലക്ഷം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ പങ്കാളികളാക്കി 
ഫെബ്രുവരി ഒന്നിന് ഏകദിന പണിമുടക്കുമെന്ന് പബ്ലിക് ആന്‍ഡ് കൊമേഴ്‌സ്യല്‍ സര്‍വീസസ് യൂണിയന്‍. 124 സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കുചേരും. മെച്ചപ്പെട്ട ശമ്പളത്തിനായി കുറേ നാളായി ജീവനക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്താത്തതാണ് സമരം ബ്രിട്ടനിലെ ഏറ്റവും വലിയ സിവില്‍ സര്‍വീസ് പണിമുടക്ക് സമരത്തിലേയ്ക്ക് എത്തിച്ചിരിക്കുന്നത്.

എച്ച് എം ആര്‍ സി ഉള്‍പ്പെടെ 5 സര്‍ക്കാര്‍ വകുപ്പുകളിലെ 33,000 യൂണിയന്‍ അംഗങ്ങള്‍ പണിമുടക്കില്‍ അണിചേരുന്നതിനെ കുറിച്ചുള്ള തീരുമാനത്തിനായി അടുത്ത ആഴ്ച വീണ്ടും അഭിപ്രായ സര്‍വേ നടത്തും. ഫലം അനുകൂലമാണെങ്കില്‍ പണിമുടക്കുന്നവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. പണിമുടക്കിന് മുമ്പ് ക്യാബിനറ്റ് ഓഫീസ് മന്ത്രി ജെറമി ക്വിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് പി സി എസ് ജനറല്‍ സെക്രട്ടറി മാര്‍ക്ക് സെര്‍വോത്ക പറഞ്ഞു.

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് (ഡിഡബ്ല്യുപി), ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സി (ഡി വി എല്‍ എ ) , ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ( ഡിഎച്ച് എസ് സി ) എന്നിവയുള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ആയിരക്കണക്കിന് ആംബുലന്‍സ് ജീവനക്കാര്‍ ബുധനാഴ്ച തങ്ങളുടെ രണ്ടാം ദിവസത്തെ സമരത്തിലേക്ക് കടന്നിരുന്നു. കൂടാതെ സ്‌കോട്‌ലന്റിലെ നിരവധി സ്‌കൂളുകളും അധ്യാപകരുടെ സൂചനാ സമരത്തെ തുടര്‍ന്ന് അടച്ചിരുന്നു.

More Latest News

വയോധികന്റെ അന്നനാളത്തില്‍ കുടുങ്ങിയത് മൂന്നര സെന്റിമീറ്റര്‍ വലിപ്പമുള്ള എല്ല്, അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കിയതോടെ എല്ല് പുറത്തെടുത്തത് അത്യന്തം സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ

മട്ടന്റെ എല്ല് അന്നനാളത്തില്‍ കുടുങ്ങിയ വയോധികന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഒന്നരമാസത്തോളമായി ഈ അസ്വസ്ഥതയുമായാണ് വയോധികന്‍ കഴിഞ്ഞത്.  തൊണ്ടയില്‍ കുടുങ്ങിയിരുന്ന അസ്ഥി അന്നനാളത്തില്‍ അള്‍സറുകളുമുണ്ടാക്കിയിരുന്നു. എന്‍ഡോസ്‌കോപ്പി വഴിയാണ് മൂന്നര സെന്റി മീറ്റര്‍ വലിപ്പമുള്ള എല്ല് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. എല്‍ബി നഗറിലെ കമിനേനി ആശുപത്രിയിലാണ് 66-കാരന്‍ ചികിത്സ തേടിയത്. താെണ്ടയുടെ താഴ് ഭാഗത്താണ് എല്ല് കുടുങ്ങിയത്. പല്ലുകള്‍ കൊഴിഞ്ഞു പോയതിനാല്‍ വൃദ്ധന് ആഹാരം കഴിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. നെഞ്ച് വേദനയെ തുടര്‍ന്ന് വില്ലേജിലെ ആശുപത്രിയില്‍ പോയെങ്കിലും ഗ്യാസ് ട്രബിള്‍ എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. വേദന കൂടിതയതോടെ വിശദമായ പരിശോധനയ്ക്ക് വയോധികന്‍ വിധേയനായി. ഇതില്‍ അന്നനാളത്തില്‍ എല്ല് കുടുങ്ങിയ കാര്യം കണ്ടെത്തുകയായിരുന്നു. വ്രണങ്ങളുണ്ടെന്ന് ബോധ്യമായതോടെ അസ്ഥി പുറത്തെടുക്കാന്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.

ഒന്ന് വാ തുറന്നതാണ് പിന്നെ വായ അടക്കാന്‍ പറ്റിയിട്ടില്ല, താടിയെല്ലു കുടുങ്ങിയ അവസ്ഥയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ യുവതി പോസ്റ്റ് ചെയ്ത ഒരു വീഡിയോ കാണുന്നവര്‍ക്ക് ഇനിയൊന്ന് 'ആത്മാര്‍ത്ഥമായി വായ തുറക്കാന്‍ പേടി തേന്നും'. കാരണം സന്തോഷം കൊണ്ട് ഒന്ന് വായ തുറന്ന യുവതി പിന്നെ മണിക്കൂറുകളോളം അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ച വിവരണമാണ് വീഡിയോയില്‍ ഉള്ളത്. താടിയെല്ല് കുടുങ്ങി വായ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു അമേരിക്കയിലെ ന്യൂജഴ്‌സി സ്വദേശിനി ജന്ന സിനത്ര എന്ന 21കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ലോകം പോലും കേട്ടിട്ടില്ലാത്ത സംഭവമാണ് യുവതി വിവരിച്ചത്. ജന്നയുടെ ജന്മദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. താടിയെല്ലു കുടുങ്ങി തുറന്ന വായയുമായി ആശുപത്രിയില്‍ ചികിത്സതേടുന്നതിന്റെ വിഡിയോ യുവതി തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഡോക്ടര്‍ യുവതിയോട് കാര്യങ്ങള്‍ തിരക്കുന്നതും വളരെ കഷ്ടപ്പെട്ട് പ്രതികരിക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. ഏതാണ്ട് ഒരുമണിക്കൂറോളം വായ അടയ്ക്കാനോ സംസാരിക്കനോ സാധിച്ചില്ലെന്നും യുവതി ഡോക്ടര്‍മാരെ അറിയിക്കുന്നുണ്ട്. മണിക്കൂറുകള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ജന്നയുടെ താടിയെല്ല് പൂര്‍വസ്ഥിതിയിലെത്തിച്ചു. നാല് ഡോക്ടര്‍മാരാണ് ജന്നയെ ചികിത്സിച്ചത്.ജന്ന സിനത്ര താടിയെല്ലുകള്‍ പഴയസ്ഥിതിയിലെത്തിച്ച ശേഷമുള്ള വിഡിയോയും യുവതി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ഇത് സാധാരണയായി പലര്‍ക്കും സംഭവിക്കുന്നതാണെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാല്‍ തന്റെ മകളുടെ നിര്‍ത്താതെയുള്ള വര്‍ത്താനം നിയന്ത്രിക്കാന്‍ താന്‍ ജന്നയുടെ അനുഭവം മകളുമായി പങ്കുവെക്കുമെന്നും ഒരാള്‍ കമന്റ് ചെയ്തു  

യുകെയില്‍ നിര്യാതയായ സ്നോബിമോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യ വിശ്രമം ഒരുങ്ങുക സ്വപ്നങ്ങള്‍ പുല്‍കാനെത്തിയ പീറ്റര്‍ബറോയില്‍; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം വഹിക്കും

പീറ്റര്‍ബറോ : പീറ്റര്‍ബറോയില്‍ നിര്യാതയായ സ്നോബിമോള്‍ സനിലിന് മെയ് 20 ന് തിങ്കാളാഴ്ച യാത്രാമൊഴിയേകും. യുകെയില്‍ പുതുജീവിത മോഹവുമായെത്തിയ സ്നോബിമോളെ മരണം ക്യാന്‍സറിന്റെ രൂപത്തില്‍ തേടിയെത്തുകയായിരുന്നു. എട്ടു മാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വിസയില്‍ സ്നോബിമോള്‍ എത്തുന്നത്. ജോലി തുടങ്ങി രണ്ടു മാസം കഴിയുമ്പോഴേക്കും അനുഭവപ്പെട്ട ശരീര വേദനക്കുള്ള പരിശോധയിലാണ് ബോണ്‍ ക്യാന്‍സര്‍ രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സകള്‍ നല്‍കിയെങ്കിലും സ്നോബിയുടെ രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുകയായിരുന്നു. സ്നോബിമോള്‍ സനിലിന്റെ അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും മെയ്‌ന് 20ന് തിങ്കളാഴ്ച നടക്കും. അന്ത്യോപചാര ശുശ്രുഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനും പൊതുദര്‍ശ്ശനത്തിനുമുള്ള അവസരം ഒരുക്കുന്നുണ്ട്.   സ്നോബിമോള്‍ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തില്‍ വര്‍ക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വര്‍ക്കിയുടെയും ഇളയ പുത്രിയാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമണ്‍ (യുകെ) ലിസമ്മ ജോയി എന്നിവര്‍ സഹോദരിമാരാണ്. ഭര്‍ത്താവ് സനില്‍ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് - റോസമ്മ ദമ്പതികളുടെ മകനാണ്. സനില്‍ പീറ്റര്‍ബറോയില്‍ തന്നെ ഒരു നഴ്‌സിങ് ഹോമില്‍ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകന്‍ ആന്റോ വിദ്യാര്‍ത്ഥിയാണ്. സ്നോബിയുടെ സഹോദരി മോളി സൈമണ്‍ പീറ്റര്‍ബറോയില്‍ തന്നെ കുടുംബമായി താമസിക്കുന്നു. മോളിയുടെ ഭര്‍ത്താവ് സൈമണ്‍ ജോസഫ് അടക്കം കുടുംബാംഗങ്ങളും മലയാളി സമൂഹവും ദു:ഖാര്‍ത്തരായ സനിലിനും, ആന്റോക്കും ഒപ്പം സദാ സഹായഹസ്തവും സാന്ത്വനവുമായി കൂടെ ഉണ്ട്. അകാലത്തില്‍ വിടചൊല്ലിയ സ്നോബിക്ക് പീറ്റര്‍ബറോയില്‍ യാത്രാമൊഴി നേരുവാന്‍ വലിയൊരു മലയാളി സമൂഹം തന്നെ എത്തും. വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെയാണ് സ്നോബിക്കു അന്ത്യവിശ്രമം ഒരുങ്ങുന്നത്. അന്ത്യോപചാര ശുശ്രുഷകളിലും ശവസംസ്‌ക്കാരത്തിലും  പങ്കുചേരുവാനായി പരേതയുടെ സഹോദരികള്‍ നാട്ടില്‍ നിന്നും എത്തുന്നതാണ്. ശവസംസ്‌ക്കാര ശുശ്രുഷകള്‍ക്ക് ശേഷം, സെന്റ് ഓസ്വാള്‍ഡ്‌സ് ചര്‍ച്ച് ഹാളില്‍ ചായയും ലഘുഭക്ഷണവും ഒരുക്കുന്നുണ്ട്. ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയും സാന്ത്വനവും അറിയിക്കുന്നതിനും, സ്നോബിമോളുടെ അനുസ്മരണത്തില്‍ പങ്കുചേരുവാനുമുള്ള അവസരമാവും ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈമണ്‍ ജോസഫ് -07727641821 അന്ത്യോപചാര ശുശ്രുഷകള്‍:മെയ് 20ന് തിങ്കളാഴ്ച രാവിലെ 11:00 മണിക്ക് ആരംഭിക്കും. Parish  Of  Sacred  Heart & St. Oswald, 933 Lincoln Road, Walton,Peterborough PE4 6AE   Interment: 14:30 PMFletton Cemetery, 20 St Johns Road , Peterborough PE2 8BN   Car Park : Brotherhood Retail Car Park, Lincoln Road, Peterborough PE4 6ZR

ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ സഭയില്‍ പെരുന്നാള്‍, ഈ മാസം 26 ഞായറാഴ്ച ഉച്ചയോടെ കൊടിയേറ്റത്തിന് ശേഷം പ്രാര്‍ത്ഥനയും കുര്‍ബാനയും

ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ കോണ്‍ഗ്രിഗേഷനില്‍ പെരുന്നാള്‍ ആഘോഷം ഈ മാസം നടത്തപ്പെടുന്നു. ഈ മാസം 26ന് ഞായറാഴ്ച പ്രാര്‍ത്ഥനകളോടെ പെരുന്നാള്‍ ആഘോഷം നടക്കും. വികാരി റവ. ഫാ. ജോമോന്‍ പുന്നൂസിന്റെ കാര്‍മികത്വത്തിലാണ് പ്രാര്‍ത്ഥനകള്‍ നടക്കുന്നത്.  ഉച്ചയ്ക്ക് 2.55ന് കൊടികയറ്റത്തോടെയാണ് പെരുന്നാള്‍ ആഘോഷത്തിന്റെ തുടക്കം. മൂന്ന് മണിയോടെ പ്രാര്‍ത്ഥനയും ശേഷം കുര്‍ബാനയും നടത്തപ്പെടും. എല്ലാ വിശ്വാസികളും ഒന്നിക്കുന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന പരിപാടികള്‍ ഇങ്ങനെ:-വചന പ്രഭാഷണം-റാസ, ആദ്യഫല ലേലം-നേര്‍ച്ച, സ്‌നേഹവിരുന്ന്-വെടിക്കെട്ട്, കൊടിയിറക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക്:ബാബു മത്തായി (ട്രസ്റ്റീ) 07809686597ജെയിന്‍ കുര്യാക്കോസ് (സെക്രട്ടറി) 07886627238 സ്ഥലം:St. Augustine's Church,Bucklesham Road,Ipswich IP3 8TJഎല്ലാ മാസവും നാലാമത്തെ ഞായറാഴ്ച മൂന്ന് മണിക്ക് ഇവിടെ മാസ കുര്‍ബാന ഉണ്ടായിരിക്കും.

മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണലിന് പുതിയ നേതൃത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് യുകെയിലെ മമ്മൂട്ടി കൂട്ടായ്മ

ലണ്ടന്‍ : യുകെയിലെ മമ്മൂട്ടി ആരാധകരുടെ കൂട്ടയ്മയായ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണല്‍ (MFWAI)ലിന് പുതിയ നേതൃത്വനിര. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് കൂട്ടായ്മ.  ഒരു താരാരധന സംഘടനയെന്നതില്‍ ഉപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് MFWAl ലക്ഷ്യമിടുന്നത്. 2023 ല്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു സെപ്റ്റംബര്‍ 7നു നടന്ന രക്തദാന കാമ്പയ്നില്‍ രക്തദാനം നിര്‍വഹിച്ചവര്‍ മാത്രമാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ ചുറ്റുമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായ വേഗമേറിയതും വേദനയില്ലാത്തതുമായ ഒരു പ്രവര്‍ത്തനമാണല്ലോ രക്തദാനം. കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും കൂടെയാണ് ഇവര്‍ രക്ത ദാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷവും മമ്മൂട്ടിയുടെ ഇന്മദിനത്തിനു ഈ രക്തദാന പദ്ധതി തുടരും എന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു. ആയിരത്തിയഞ്ഞൂറോളം മെമ്പേര്‍സ് അടങ്ങുന്ന ഈ സംഘടനയുടെ പുതിയ പ്രസിഡന്റായി റോബിനേയും സെക്രട്ടറിയായി രഞ്ജിത്തിനേയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്.  വൈസ് പ്രസിഡന്റ് - അജ്മല്‍ , ട്രെഷറര്‍ - അനൂപ് , ജോയിന്റ് സെക്രട്ടറമാര്‍ - ബിബിന്‍ സണ്ണി നിതിന്‍ എന്നിവര്‍, പാട്രോണ്‍ - വിനു ചന്ദ്രന്‍ , ഇന്റര്‍നാഷ്ണല്‍ റെപ്രസെന്റേറ്റിവ് - ഫജാസ് ഫിറോസ്, സോഷ്യല്‍ മീഡിയ - മസൂദ്  സോഫിന്‍ സെബിന്‍ എന്നിവര്‍ , എക്സിക്യൂട്ടീവ് കമ്മിറ്റി - ജിബിന്‍ അസറുദ്ദീന്‍ എന്നിവരുമാണ് മറ്റു ഭാരവാഹികള്‍ .

Other News in this category

  • പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല
  • പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി
  • നമ്പർ പ്ളേറ്റുകളിൽ നമ്പർ കാണിച്ചാൽ 1000 പൗണ്ടുവരെ പിഴ! യുകെയിൽ അനധികൃതവും കേടുള്ളതുമായ നമ്പർ പ്ളേറ്റുകളുള്ള വാഹന ഉടമകൾ കുടുങ്ങും! 24 ഐഡന്റിഫയെർ നമ്പർ പ്ളേറ്റുകൾ വന്നതോടെ നിയമവും കർശനമാക്കുന്നു
  • ഇന്ന് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം: ലോകമെങ്ങും നിറയുന്ന ശക്തിയായി മലയാളി നഴ്‌സുമാർ! മഹാമാരിയും യുദ്ധവും വെല്ലുവിളിയായ കാലഘട്ടത്തിൽ നഴ്‌സുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അനുഭവപഠനങ്ങളുടെ വെളിച്ചത്തിൽ യുകെയിലെ ബെസ്റ്റ്‌ നഴ്‌സ് മിനിജ ജോസഫ് നൽകുന്ന സന്ദേശം
  • കാനഡയിലേക്ക് കടന്നുവരൂ.. യുകെ നഴ്‌സുമാരേയും ഡോക്ടർമാരേയും വലവീശാൻ കാനഡയുടെ പരസ്യം! ഉയർന്ന വേതനവും ജീവിത സൗകര്യങ്ങളും വാഗ്‌ദാനം! വെയിൽസിലെ ബിൽബോർഡുകൾ വിവാദത്തിൽ! ലണ്ടനും മാഞ്ചെസ്റ്ററും അടക്കം മറ്റുനഗരങ്ങളിലും ഉടൻ കാമ്പെയിൻ തുടങ്ങും
  • എയർ ഇന്ത്യ സമരം: യുകെ മലയാളികളടക്കം പ്രവാസികളുടെ യാത്രാദുരിതം തുടരുന്നു, ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ കൂട്ടി മറ്റ് വിമാനക്കമ്പനികൾ! യുകെയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകളും മുടങ്ങി; സമരം ഒത്തുതീർന്നെങ്കിലും ചൊവ്വാഴ്ച്ച വരെ സർവീസുകൾ തടസ്സപ്പെടും
  • തലചായ്ക്കാനൊരു വീടെന്ന സുരേഷിന്റെ സ്വപ്‌നം പൂവണിഞ്ഞു, കൈത്താങ്ങായി പഴയന്നൂരിൽ വീടൊരുക്കിയത് യുകെയിലെ ചെൽട്ടൻ ഹാം മലയാളി അസോസിയേഷൻ; ഈ കൂട്ടായ്മ സമ്മാനിച്ചത് യുകെ മലയാളികൾക്കെല്ലാം മാതൃകയും അഭിമാന മുഹൂർത്തവും
  • എയർ ഇൻഡ്യ എക്സ്പ്രെസ്സിൽ മിന്നൽ പണിമുടക്ക്… അന്താരാഷ്ട്ര സർവീസുകളടക്കം 80 തോളം ഫ്‌ളൈറ്റുകൾ റദ്ദാക്കി!, യുകെ മലയാളികളടക്കം നൂറുകണക്കിനു പ്രവാസികൾ എയർപോർട്ടിൽ കുടുങ്ങി! പകരം യാത്ര, അല്ലെങ്കിൽ തിരികെ പണമെന്ന് കമ്പനി, നഷ്‌ടപരിഹാരം വേണമെന്ന് യാത്രക്കാർ
  • ബ്രിട്ടീഷ് സായുധ സേനയുടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ചൈന; നിലവില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ സൈനികരുടെ വിവരങ്ങള്‍ ചോര്‍ത്തി, പ്രതിരോധ സെക്രട്ടറി ഇന്ന് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും
  • യുകെ മലയാളികളെ നടുക്കി യുവതിയുടെ കുഴഞ്ഞുവീണുള്ള മരണവും കാർഡിഫിലെ കാർ അപകടവും! ചാർട്ടേർഡ് അക്കൗണ്ടന്റായ യുവതി മരണപ്പെട്ടത് വ്യായാമത്തിനിടെ! കാറപകടത്തിൽ മലയാളികളായ നാല് നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരം!
  • Most Read

    British Pathram Recommends