ദില്ലി : എയര്‍ ഇന്ത്യ വിമാനത്തില്‍ സ്ത്രീയുടെ ദേഹത്ത് യുവാവ് മൂത്രമൊഴിച്ച സംഭവത്തില്‍ പരാതിക്കാരിയായ സ്ത്രീ സുപ്രീംകോടതിയെ സമീപിച്ചു.
കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്ന് വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാര്‍ഗരേഖ വേണമെന്നാവശ്യപ്പെട്ടാണ്. ഡിജിസിഎയ്ക്കും വിമാന കമ്പനികള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ന്യൂയോര്‍ക്ക്-ദില്ലി എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന ശങ്കര്‍ മിശ്ര, ബിസിനസ് ക്ലാസിലെ സഹയാത്രക്കാരിയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാല്‍ തന്റെ കുടുംബ ജീവിതത്തെ ബാധിക്കുമെന്നും പൊലീസില്‍ പരാതിപ്പെടരുതെന്നും ഇയാള്‍ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ സ്ത്രീ തീരുമാനിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.