ഇന്ന് കമ്പം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് പിടികൂടുമെന്ന് അറിയിപ്പ്. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിച്ച് ഉള്‍ക്കാട്ടില്‍ വിടാനാണ് വനംവകുപ്പിന്റെ തീരുമാനമെന്ന് അറിയിച്ചു.
ഇതിനെല്ലാമുള്ള ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കും. തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റുമായ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം പറഞ്ഞത്. ഈ ദൗത്യത്തിന് ആവശ്യമായ കുങ്കിയാനകളേയും വാഹനങ്ങളും സജ്ജമാക്കി
ഇന്ന് രാവിലെയോടെയാണ് അരിക്കൊമ്പന് കമ്പം ടൗണിലെത്തിയത്. വാഹനങ്ങള്‍ക്ക് പിന്നാലെ ഓടിയ ആന ഓട്ടോറിക്ഷ തള്ളിക്കൊണ്ടുപോയി ഓടയിലിട്ടു. വേറെയും വാഹനങ്ങള്‍ക്ക് നാശനഷ്ടം വരുത്തി. ജനങ്ങളെയും പട്ടികളെയും കണ്ട് പരിഭ്രാന്തനായി തിരിഞ്ഞോടിയ ശേഷം പുളിമരത്തോപ്പില്‍ ഒളിക്കുകയായിരുന്നു.
പിന്നീട് വനം വകുപ്പ് ആകാശത്തേക്ക് വെടിവെച്ച് ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ആന പോയില്ല. ഈ സാഹചര്യത്തിലാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി ഉള്‍ക്കാട്ടി തുറന്നുവിടാന്‍ തീരുമാനിച്ചത്