യമുനയിലെ പ്രളയത്തിനിടെ ദില്ലി ഉള്‍പ്പടെ 12 സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഉത്തരാഖണ്ടില്‍ ചൊവ്വാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ദില്ലിയില്‍ ഇന്നലെ മൂന്നു മണിക്കൂറില്‍ കിട്ടിയത് 29.5 മില്ലി മീറ്റര്‍ വരെ മഴ ആണ്. യമുനയിലെ ജലനിരപ്പ് 206.6 ആയി താഴ്ന്നു.
അതേസമയം, മഴ തുടര്‍ന്നാല്‍ സ്ഥിതി വീണ്ടും സങ്കീര്‍ണ്ണമാകും എന്നാണ് മുന്നറിയിപ്പ്. ഇതിനിടെ ദില്ലിയിലെ പ്രളയ പ്രതിസന്ധി പ്രധാനമന്ത്രിവിലയിരുത്തി. യുഎഇയില്‍ നിന്ന് തിരികെ എത്തിയ പ്രധാനമന്ത്രി ലഫ്.ഗവര്‍ണറെ ഫോണില്‍ വിളിച്ചു. കേന്ദ്ര സഹായം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 18-07-2023ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, 19-07-2023 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്. കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.