മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ദുഖത്തിലാണ് കേരളം ഒന്നാകെ. അദ്ദേഹത്തോടുള്ള ആദരസൂചകമായി മൂന്ന് ദിവസമായി സംസ്ഥാനത്ത് ദുഖാചരണമാണ്. എന്നാല്‍ ഇതെല്ലാം എന്തിനാണെന്ന തരത്തില്‍ അധിക്ഷേപ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടന് വിനായകന്.
ആരാണ് ഉമ്മന്‍ ചാണ്ടി എന്നാണ് വീഡിയോയിലൂടെ വിനായകന് ചോദിത്തുന്നത്. ഫേസ്ബുക്ക് ലൈവിലെത്തിയായിരുന്നു വിനായകന്റെ സംസാരം.
വിനായകന് പറയുന്നത് ഇങ്ങനെ:
'ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്. നിര്‍ത്ത് ഉമ്മന്‍ചാണ്ടി ചത്തുപോയി', വിനായകന് ലൈവില്‍ പറഞ്ഞു.
അതിനിടെ വീഡിയോ വന്‍ ചര്‍ച്ചയായതോടെ പിന്‍വലിക്കപ്പെട്ടു. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാവുകയാണ്. വിനായകനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. താരത്തിന്റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ വിമര്‍ശന കമന്റുകള്‍ നിറയുകയാണ്. അതിനിടയില്‍ വിനായകന് നേരെ പരാതിയും ഉയര്‍ന്നു കഴിഞ്ഞു.