മണിപ്പൂരില്‍ കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗിക അതിക്രം ചെയ്യുകയും ചെയ്ത സംഭവത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി മോദി.
മണിപ്പൂരില്‍ സംഭവിച്ചത് അന്തസ്സുള്ള ഏതൊരു സമൂഹത്തിനും നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും തന്റെ ഹൃദയം വേദനയാലും രോഷത്താലും നിറഞ്ഞിരിക്കുകയാണെന്നും പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പായി മോദി പറഞ്ഞു.
ഇത് ഒരിക്കലും മാപ്പു കൊടുക്കാന്‍ പറ്റാത്തതാണെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും നിയമം സര്‍വശക്തിയും ഉപയോഗിച്ച് ഇതില്‍ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി.
എന്നാല്‍ ഈ സംഭവത്തില്‍ മണിപ്പൂരില്‍ ഒരാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയം പാര്‍ലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തെന്ന് മണിപ്പൂര്‍ പൊലീസ് ഇപ്പോള്‍ പറയുന്നത്.