വാഷിങ്ടണ്‍ : ഇസ്രായേല്‍- ഹമാസ് ഏറ്റുമുട്ടലില്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണ നല്കി അമേരിക്ക. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ജോ ബൈഡന് ഫോണില്‍ ബന്ധപ്പെട്ടു. ഇസ്രായേലിന് എല്ലാവിധ സഹായവും നല്‍കുമെന്നാണ് ബൈഡന് പ്രഖ്യാപിച്ചിരിക്കുന്നത്.
തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ ഇസ്രായേലിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപനത്തില്‍ പറഞ്ഞു. ഇസ്രായേല്‍ ഹമാസ് ഏറ്റുമുട്ടല്‍ ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തരമായി ചേരാനിരിക്കുകയാണ്.
ഇസ്രായേല്‍-ഫലസ്തീന് പ്രദേശങ്ങളില്‍ വ്യാപക ആക്രമണങ്ങളും കുരുതിയും തുടരുകയാണ്. ഇന്നലെ മാത്രം ഇരുപക്ഷത്തും 450ല്‍ ഏറെ പേരാണ് കൊല്ലപ്പെട്ടത്. മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കുണ്ട്. വിജയം വരെ പോരാട്ടം തുടരുമെന്ന് ഇസ്രയേലും ഹമാസും വ്യക്തമാക്കി. ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.