മാഞ്ചസ്റ്റര്‍ : ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സ്റ്റോക്ക് പോര്‍ട്ട് കേന്ദ്രീകരിച്ചു കോണ്‍ഗ്രിയേഷന് യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം അംഗീകാരം നല്‍കി. ഭദ്രാസന അധിപന്‍ അഭി. എബ്രഹാം മാര്‍ സ്റ്റേഫാനോസ് മെത്രാപ്പോലീത്താ പ്രഖ്യാപിച്ച സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിയേഷന്റെ ഉദ്ഘാടനവും പ്രഥമ കുര്‍ബ്ബാനയര്‍പ്പണവും പ്രീസ്റ്റ് ഇന്‍ചാര്‍ജ് ആയി നിയമിക്കപ്പെട്ട ഫാ. എല്‍ദോ പി വര്‍ഗ്ഗീസ് ഒക്ടോബര്‍ 14ന് നിര്‍വ്വഹിക്കും.
മാഞ്ചസ്റ്റര്‍ നഗരത്തിന് പുറമെ സ്റ്റോക്ക് പോര്‍ട്ട്, ചെഷയര്‍ സ്ഥലങ്ങളില്‍ വിവിധയിടങ്ങളിലായി താമസിക്കുന്ന ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്ക് ആണ് ഇതോടെ ആരാധനക്ക് അവസരം ഒരുങ്ങുന്നത്. പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന സഭാ വിശ്വാസികള്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.
Venue: Saint Mark's the Parish Church of Bredbury & Woodley
38 Stockport Rd E, Bredbury, Stockport SK6 1AL
Contact persons:
Fr. Eldo P Varghese
+447849770230
Manu Cherian Kurian
+447423468618
Vinu Varghese
+447442001264