ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപത പ്രെസ്റ്റണ് റീജിയന് ബൈബിള്‍ കലോത്സവം ഈ വരുന്ന ഒക്ടോബര്‍ 28 ശനിയാഴ്ച പ്രെസ്റ്റണ് ക്രോസ്ഗേറ്റ് ചര്‍ച്ച് സെന്ററില്‍ നടക്കും. രാവിലെ 9 മണിക്ക് റീജിയനില്‍ നിന്നുള്ള വൈദികരുടെ സാന്നിധ്യത്തില്‍ റീജിയണല്‍ ഡയറക്ടര്‍ റവ ഫാ ബാബു പുത്തന്‍പുരക്കലിന്റെ ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന കലോത്സവം വൈകിട്ട് 9 ന് സമാപിക്കും.
പ്രെസ്റ്റണ് റീജിയനില്‍ ഉള്‍പ്പെട്ട എട്ട് മിഷണുകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ മാറ്റുരക്കുന്ന ഈ ബൈബിള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായി വരുന്നതായി കലോത്സവത്തിന്റെ ചാര്‍ജുള്ള ഫാ ആന്‍ഡ്രൂസ് ചെതലന്‍ അറിയിച്ചു. പ്രെസ്റ്റണ് കത്തീഡ്രല്‍ ഇടവകയാണ് മത്സരങ്ങള്‍ക്കുള്ള വേദിയുടെ ക്രമീകരണങ്ങള്‍ ചെയ്യുന്നത്. അതിനായി കലോത്സവം ജനറല്‍ കോര്‍ഡിനേറ്റര്‍ ജോബി ജേക്കബ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ റെജി തോമസ്, ബിജു ചാക്കോ, സന്തോഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഇടവകയില്‍ നിന്നും വിവിധ ഇടവകകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ട വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.