മെറ്റയുടെ മുന്സിഒഒ ഷെറില്‍ സാന്‍ഡ്ബെര്‍ഗ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്നു രാജിവച്ചു. പടിയിറങ്ങാന്‍ ഇതിനേക്കാള്‍ മികച്ചൊരു സമയമില്ലെന്നു പറഞ്ഞാണ് ഷെറില്‍ സ്ഥാനമൊഴിയുന്നത് എങ്കിലും മെറ്റയുടെ അനൗദ്യോഗിക ഉപദേഷ്ടാവ് എന്ന നിലയില്‍ ഷെറില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും.
14 വര്‍ഷം കമ്പനിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച മികച്ച സേവനങ്ങള്‍ക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് സാന്ഡ്ബെര്ഗിനോട് നന്ദി രേഖപ്പെടുത്തി.
മെറ്റ ഫേസ്ബുക്ക് എന്ന പേരില്‍ ഒരു ചെറിയ സ്റ്റാര്‍ട്ടപ്പായിരുന്ന കാലത്താണു സാന്‍ഡ്ബെര്‍ഗ് കമ്പനിയിലെത്തുന്നത്. മുന്‍പു ഗൂഗിളില്‍ ജോലി ചെയ്തിരുന്ന അവര്‍ ഫേസ്ബുക്കിന്റെ പരസ്യവിഭാഗത്തെ കമ്പനിയുടെ ശക്തികേന്ദ്രമാക്കി മാറ്റിയിരുന്നു.
ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയൊക്കെ മെറ്റയ്ക്കു കീഴിലാകുന്നതു സാന്‍ഡ്ബെര്‍ഗിന്റെ കാലത്താണ്. 12 വര്‍ഷം ഡയറക്ടര്‍ ബോര്‍ഡിലും അംഗമായിരുന്നു ഇവര്‍.